Tuesday, April 08, 2008

കടുവകള്‍ പിടിച്ച കിടു

റാഗിംഗ്‌ ചെയ്യപ്പെട്ട കഥകള്‍ എല്ലാവരും എഴുതുന്നതാണ്‌, അതുവേണേല്‍ പിന്നൊരിക്കല്‍ എഴുതാം ഇത്തവണ ഒരുത്തനെ റാഗ്‌ ചെയ്ത കഥയെഴുതാം.

കാത്ത്‌ കാത്തിരുന്ന് ജൂനിയേര്‍സ്‌ എത്തി, കഴിഞ്ഞ വര്‍ഷം ഞങ്ങളോട്‌ ചെയ്തതിനെല്ലാം പകരം ചെയ്യാനുള്ള അവസരം. താമസം ഹോസ്റ്റലില്‍ അല്ലാത്തതു കാരണം ചാത്തനും ഒരു കൂട്ടുകാരനും അല്ലറചില്ലറ കളിയാക്കലും പേടിപ്പിക്കലും മാത്രമേ കിട്ടിയിട്ടുള്ളൂ. എന്നാല്‍ റാഗിംഗ്‌ കാരണം പേടിച്ച്‌ പനിപിടിച്ച്‌ കിടപ്പിലായി പിന്നീട്‌ ചാത്തന്റെയൊപ്പം വന്ന് താമസിച്ചിരുന്ന ചിലരുണ്ട്‌ അവര്‍ക്ക്‌ അവരെ ചെയ്തയത്രയൊന്നും തിരിച്ച്‌ ചെയ്യണമെന്ന് ആഗ്രഹമില്ലെങ്കിലും ജൂനിയേര്‍സിനെയൊന്ന് പേടിപ്പിക്കണമെന്നൊരാഗ്രഹം.

പത്ത്‌ വീടുകളുള്ള ലൈന്‍ മുറികളിലായിരുന്നു ചാത്തന്റെയും കൂട്ടുകാരുടെയും താമസം. മിക്കതിലും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ തന്നെ ചിലതില്‍ എഞ്ചിനീയറിംഗ്‌ ലാബിലേയും വര്‍ക്‌ക്‍ഷോപ്പിലേയും ഓഫീസിലേയും ജോലിക്കാരും. പുതുതായി വന്ന ജൂനിയേര്‍സൊക്കെ നല്ല തണ്ടും തടിയുമുള്ളവര്‍. അവരോടൊന്നും മിണ്ടാതെ വെയിറ്റിട്ട്‌ നടക്കുന്നത്‌ റാഗുചെയ്യാന്‍ പോയാല്‍ അവരെങ്ങാന്‍ തിരിച്ചു വല്ലോം ചെയ്യുമെന്ന് കരുതീട്ടാണെന്ന് അവരെങ്ങനെ അറിയാന്‍!.

സീനിയേര്‍സൊക്കെ കളിയാക്കിത്തുടങ്ങി, ഞങ്ങളുതന്നെ ഇവരേം കൈകാര്യം ചെയ്യേണ്ടി വരുമോന്ന്. കൂട്ടത്തില്‍ അല്‍പം തടീം വണ്ണമൊക്കെയുള്ളത്‌ സായിക്കാണ്‌, അവന്റെ നേതൃത്വത്തില്‍ ഞങ്ങളൊരു പയ്യന്‍സിനെ ട്രയല്‍സിനായി സെലക്റ്റ്‌ ചെയ്തു. അധികം സംസാരിക്കാത്ത എപ്പോഴും തലകുനിച്ച്‌ നടക്കുന്ന ഒരു പയ്യന്‍സ്‌, അവനെ നമ്മള്‍ക്ക്‌ പപ്പന്‍ എന്നു വിളിക്കാം. ബാക്കിയുള്ള ജൂനിയേര്‍സ്‌ നാട്ടില്‍ പോകുമ്പോള്‍ അവന്‍ പോകാറില്ല, കാരണം അവരൊക്കെ അടുത്തുള്ള ജില്ലകളിലാണ്‌. പപ്പനാകട്ടെ അങ്ങ്‌ തിരുവനന്തപുരം സ്വദേശിയും.

എല്ലാവരും അവനവന്‍ ചോദിക്കേണ്ട ചോദ്യങ്ങളൊക്കെ എത്രയും ഭീകരമായി എങ്ങനെ ചോദിക്കാമെന്ന് പലതവണ കണ്ണാടീടെ മുമ്പില്‍ റിഹേഴ്സലൊക്കെ എടുത്ത്‌ പഠിച്ചു. അങ്ങനെ അവന്‍ ഒറ്റയ്ക്കുള്ള ഒരു ദിവസം എല്ലാവരും കൂടി അവന്റെ വട്ടം കൂടി. പപ്പനപ്പോഴേ തലകുനിച്ചിരിപ്പായി.

പേര്‌ നാട്‌ പഠിച്ച സ്ഥലം എന്നിവയില്‍ തുടങ്ങി അല്ലറ ചില്ലറ നാട്ടു വിശേഷങ്ങളും ചോദിച്ച്‌ കഴിഞ്ഞപ്പോഴേയ്ക്ക്‌ അവനാകെ കരച്ചിലിന്റെ വക്കത്തെത്തി. എന്നാപ്പിന്നെ അവനിത്തിരി ആശ്വാസമായിക്കോട്ടേന്ന് കരുതി ഈ നാടൊക്കെ ഇഷ്ടമായോന്ന് ചാത്തന്‍ ചോദിച്ചു.

ഏത്‌ നാട്‌?

കാസര്‍ഗോഡ്‌.

അതേതാ സ്ഥലം?

എന്ത്‌ കോളേജിരിക്കുന്ന ജില്ല തന്നെ ഇവനറിയില്ലേ! ചാത്തനൊന്ന് ഞെട്ടി. കൂട്ടുകാരെ നോക്കിയപ്പോള്‍ അവരും ഷോക്കടിച്ചപോലെ നില്‍പ്പാണ്‌.

ഞങ്ങളു നാലുപേരും ഒറ്റശ്വാസത്തില്‍ അടുത്ത ചോദ്യം ചോദിച്ചു.

അപ്പോള്‍ കേരളത്തിലാകെ എത്ര ജില്ലയുണ്ട്‌?

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്‌ എന്ന് ചോദ്യത്തിന്‌ ഉത്തരമാലോചിക്കും പോലെ അവനിരുന്ന് ചിന്തിക്കുന്നു!!!

മു.. മൂൂന്നല്ലേ?

ചിരിക്കണോ കരയണോ അതോ ബോധം കെടണോ എന്ന കണ്‍ ഫ്യൂഷനിലായി നാല്‍വര്‍ റാഗിംഗ്‌ സംഘം.

പടച്ചോനേ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ എന്ന സാധനത്തിന്‌ കീറക്കടലാസിന്റെ വിലപോലുമില്ലേ! ഇവനെങ്ങനെ!!!!

ആദ്യം സ്ഥലകാലബോധം വീണത്‌ സായിയ്ക്കായിരുന്നു അവന്‍ ചോദിച്ചു.

എന്നാല്‍ ആ മൂന്ന് ജില്ലകളുടെ പേര്‌ പറഞ്ഞേ കേള്‍ക്കട്ടെ.

കൊ.കൊ..കൊച്ചി... പി..പിന്നെ പ....പത്തനംതിട്ട.

ദൈവമേ ഇതില്‍കൂടുതല്‍ എങ്ങിനാ സഹിക്കുക പതിമൂന്ന് ജില്ലകള്‍ വേറെയുണ്ടായിട്ടും പേരുപറയുമ്പോള്‍ മിക്കവാറും വിട്ടുപോകുന്ന പത്തനംതിട്ട!!!

മൂന്നാമത്തേത്‌?

ആ ആലുവ...

ദൈവമേ ഒരു കത്തി തരൂ..

ചാത്തന്‍ വയലന്റായി "ഡാ അപ്പോള്‍ നിന്റെ നാടോ അതങ്ങ്‌ ഇറാക്കിലാണോ?"

അയ്യോ മാറിപ്പോയി തിരുവനന്തപുരം.

ഭാഗ്യം

അപ്പോള്‍ ഈ കോളേജ്‌ നില്‍ക്കുന്ന ജില്ലയോ?

അത്‌ അത്‌ മറന്നുപോയി.

അപ്പോള്‍ ആകെ എത്രയായി?

മു.. മൂന്ന്..

കണക്കായി എവനോടൊന്നും ചോദിച്ചിട്ട്‌ കാര്യമില്ല. കേരളത്തിലെ എല്ലാജില്ലകളുടെ പേരും 500 തവണ എഴുതിക്കൊണ്ട്‌ വരാന്‍ പറഞ്ഞ്‌ നാല്‍വര്‍സംഘം വിടവാങ്ങി.

പുറത്തെത്തി സീനിയേര്‍സിനോട്‌ കാര്യം പറഞ്ഞപ്പോള്‍ അവരൊക്കെ കൂട്ടച്ചിരി.എടാ അവന്‍ നിങ്ങളെ ആക്കിയതല്ലേ? ആര്‍ക്കെങ്കിലും ഇതൊക്കെ അറിയാന്‍ പാടില്ലാതിരിക്കുവോ? അവനെ ഏതായാലും സമ്മതിച്ചു നിങ്ങളു നാലുപേരെം പറ്റിച്ച്‌ ഇത്ര എളുപ്പം തലയൂരിയല്ലേ.

ഒരു നാലരക്കുപ്പി രക്തം തിളച്ച്‌ ആവിയായി.

കയ്യാങ്കളി വേണ്ടാന്നായിരുന്നെങ്കിലും വാതിലും ചവിട്ടിത്തുറന്ന് നാല്‍വര്‍സംഘം പപ്പന്റെ മുറിയിലേക്കോടിക്കയറി.

പപ്പനിരുന്ന് ഇമ്പോസിഷനെഴുതുന്നു.

ഡാ നിനക്ക്‌ തെറിയറിയാമോ?

അറിയാം.

എന്നാലാ എഴുതുന്ന കൂട്ടത്തില്‍ അറിയാവുന്ന തെറികൂടി ഒരു 500 തവണ എഴുതിക്കോ. പോരാന്നു വച്ചാല്‍ കുറച്ച്‌ എഞ്ചിനീയറിംഗ്‌ സ്പെഷല്‍ തെറികളു ഞങ്ങളു പറഞ്ഞ്‌ തരാം അതും കൂടി ചേര്‍ത്തെഴുതിക്കോ. ആട്ടെ ആദ്യം നിനക്കറിയുന്ന തെറിയൊക്കെ പറഞ്ഞേ നിന്റെ സ്റ്റാന്‍ഡേര്‍ഡൊന്നറിയട്ടേ.

എഴുതിക്കോണ്ടിരുന്നവന്‍ കസേര പിന്നോട്ട്‌ വലിച്ചിട്ട്‌ ചാടിയെഴുന്നേറ്റ്‌ തിരിഞ്ഞ്‌ നിന്നു.

പ്പ പുല്ലേ.... ....

അത്രേം കേട്ടപ്പോള്‍ തന്നെ വാതിലും ചവിട്ടി ഓടിക്കയറിയ രണ്ടെണ്ണത്തിന്റെ പൊടിപോലുമില്ല.

%%$%്‌$$്‌!!്‌%^&^*&^

മധുരോദാത്തമായ വാക്കുകള്‍ പപ്പന്റെ വായില്‍ നിന്ന് അനര്‍ഗ്ഗളനിര്‍ഗ്ഗളം പ്രവഹിക്കുകയാണ്‌. വെള്ളം ചേര്‍ക്കാത്ത മോസ്റ്റ്‌ മോഡേണ്‍ തെറികള്‍!!!
'വൗ' എന്ന സായിപ്പിന്റെ ആശ്ചര്യചിഹ്നം അന്തരീക്ഷത്തില്‍ അവിടവിടെയായി തത്തിക്കളിക്കുന്നു. ചെവി പൂഴിയിട്ട്‌ തുടച്ചാല്‍ പോലും ഇനി വൃത്തിയാകുമെന്ന് സംശയമാണ്‌. ചാത്തന്‍ മുന്‍പില്‍ നിന്ന സായിയുടെ ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ചു..വാടാ പോവാം എന്റെ ഇയര്‍ ബഡ്‌സ്‌ ഇന്നലയേ തീര്‍ന്നിരിക്കുകയാ. നീ കടംതരേണ്ടി വരും.

അവനാകട്ടെ മുഖത്തടിയേറ്റതു പോലെ നില്‍പ്പാണ്‌.

നിന്നെപ്പിന്നെ എടുത്തോളാം എന്ന് പറഞ്ഞ്‌ പുറത്തേക്ക്‌ ചാടിയ ചാത്തനും കൂട്ടുകാരനും ഒച്ചേം ബഹളോം കേട്ട്‌ ഓടി വന്ന സീനിയേര്‍സിന്റെ അമ്പരന്ന് നില്‍ക്കുന്ന മുഖത്തേയ്ക്ക്‌ ഒരു ചമ്മിയ ചിരിയും പാസാക്കി തിരിഞ്ഞു നടന്നു.

സായി ചാത്തന്റെ കാതില്‍ പറഞ്ഞു നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ കുറേ ബോര്‍ഡെഴുതി ഹൈവേയില്‍ വയ്ക്കാന്‍ പോവുകയാ.

എന്ത്‌ ബോര്‍ഡ്‌?

ഭരണിയ്ക്ക്‌ വരുന്നവര്‍ കാവില്‍ കയറണമെങ്കില്‍ തിരുവനന്തപുരത്തേക്കുള്ള ടു ആന്റ്‌ ഫ്രോ ട്രെയിന്‍ ടിക്കറ്റിന്റെ ബാക്കിക്കഷ്ണം കാണിച്ചിരിക്കണം എന്ന്.

വാല്‍ക്കഷ്ണം: അളമുറ്റിയാല്‍ ചേരയും കടിക്കും. നീര്‍ക്കോലികള്‍ക്ക്‌ കടിക്കാന്‍ പറ്റൂലല്ലോ. പാവങ്ങള്‍...(അത്താഴം മുടങ്ങുന്നതൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷനാ)

36 comments:

കുട്ടിച്ചാത്തന്‍ said...

ചില റാഗിങ് ക്രൂരതകള്‍-- അഥവാ റാഗിങിനിടയിലെ ക്രൂരതകള്‍...കുട്ടിച്ചാത്തന്റെ പുതിയ പോസ്റ്റ്--- ദയവായി ആരും ചിരിക്കരുത് ;)

:: VM :: said...

നിനക്കറീയാവുന്ന ത്റ്റെറിയൊക്കെ പറയടാ എന്നൊരു ജൂനിയറിനോട് പ്പറ്രഞ്ജ്ഞാല്‍, അവന്‍ കിട്ടിയ ചാന്‍സ് വിടാതിരിക്കുമോ?

സീനിയറ് പറഞ്ഞത് അനൂസരിക്കയും ചെയ്യാം, ഒപ്പം അവരെ തെറി വിളിക്കയ്യുമാവാം!

ഞാന്‍ ചിരിച്ചേ ;)

ശ്രീ said...

ചാത്താ...
ദാ തേങ്ങ എന്റെ വക.
“ഠേ!”

അങ്ങനെയെങ്കിലും കുറേ പുതിയ വാക്കുകള്‍ പഠിച്ചില്ലേ? ഹിഹി.

(ഉവ്വ. എം.എസ്സ്.സി യ്ക്കു ചേര്‍ന്നപ്പോള്‍ സീനിയേഴ്സ് ഞങ്ങളേയും പഠിപ്പിച്ചിരുന്നു ചില ഡിക്ഷ്ണറിയിലില്ലാത്ത വാക്കുകള്‍. എന്തായാലും ഇമ്പോസിഷനൊന്നും എഴുതിച്ചില്ല. ഭാഗ്യം.)
;)

R. said...

ഈ പോസ്റ്റ് ഇപ്പ ഇട്ടതെന്തിനാന്ന് മനസ്സിലായീ. അപ്പൊപ്പഠിച്ചതൊക്കെ കല്യാണം കയിഞ്ഞേപ്പിന്നെ ഡെയ്‌ലി യൂസാണല്ലേ?

ബുഹഹഹ.

ശ്രീലാല്‍ said...

അപ്പൊ ചാത്തന്‍ന്ന് പേരേ ഉള്ളൂ അല്ലേ..? പപ്പന്റെ ചെവിക്കിട്ട് ഒന്ന് കൊടുക്കാന്‍ കല്ലൊന്നും കണ്ടില്ലേ അവിടെ ?

കുഞ്ഞന്‍ said...

ചാത്തന്‍ കുട്ടിയാണെന്നെങ്കിലും ഓര്‍ക്കണമായിരുന്നൂ..ഇല്ലെങ്കില്‍ ഇങ്ങിനെയൊക്കെ പറ്റും..!

അല്ല ഇവിടെയാരാ കടുവ...?

അരവിന്ദ് :: aravind said...

ഹഹഹ കൊള്ളാ ട്ടാ ചാത്താ..
എന്നാല്‍,
"പതിമൂന്ന് ജില്ലകള്‍ വേറെയുണ്ടായിട്ടും പേരുപറയുമ്പോള്‍ മിക്കവാറും വിട്ടുപോകുന്ന പത്തനംതിട്ട..!"
എന്തോ????????????

ഇടിയന്‍ തമനുച്ചാ , കോബ്രാ ഉമേശന്‍ ജീ, നമുക്ക് ഇവനെ വെച്ച് ആംപ്ലേറ്റ് അടിക്കണോ, അതൊ ബുര്‍‌ജി മതിയോ?

തമനു said...

അരവിന്ദാ ഞാനിപ്പൊ അറിഞ്ഞ് വന്നതേ ഉള്ളൂ .... യെവനെന്നാ പത്തനംതിട്ടക്കാരോട് ഒരു പുച്ഛം ...? തല്ലാന്‍ ഞാന്‍ ജി.മനൂനെ വിട്ടിട്ടുണ്ട്.

തല്‍ക്കാലത്തെ ഒരു പ്രതിഷേധമെന്ന നിലയ്ക്ക് ഏത്‌ നാട്‌ ? ... എന്നു തൊടങ്ങുന്ന ഭാഗം തൊട്ട് വായിച്ച് ചിരിച്ച് ഒരു പരുവമായിപ്പോയതേ ഇല്ല എന്ന് കള്ളം പറഞ്ഞാലോ..?

:)

ശ്രീലാല്‍ said...

കൊട് ഇമ്പോസിഷന്‍ 500 തവണ....

അഭിലാഷങ്ങള്‍ said...

ഞാനും കുറേ തപ്പി നോക്കി പോസ്റ്റ് മുഴുവന്‍..

ഒരു കടുവയേയും കണ്ടില്ല...

ഇനിയിപ്പോ, ഈ കടുക് മണി പോലുള്ള ചാത്തനെയാണോ കടുവ എന്നുദ്ദേശിച്ചത്?

(ആ‍ാ‍ാ‍ാ‍ാ‍ാച്ചീ.... സോറി, വല്ലാത്ത തുമ്മല്‍ ...)

ചാത്താ ഈ പോസ്റ്റിന് പറ്റിയ ബെസ്റ്റ് പേര് ഞാന്‍ പറയാം:

കടു-വിനെ പിടിച്ച കിടു!!”

ഓഫ് TopiC:

പിന്നെ പത്തനം തിട്ട....!! ങും.. നല്ലോര് ജില്ലയായിരുന്നു. ഇപ്പോള്‍ ദുബായിലുള്ള തലതിരിഞ്ഞ ഒരാളുടെ ജനനസമയം വരെ. അതിന് ശേഷമാ ആ ജില്ല 14 ല്‍ പെടുത്താന്‍ കൊള്ളാത്ത നിലയിലായത്.

ആഹാ.. ബെസ്റ്റ്... തമനൂജി തല്ലാന്‍ വിട്ട ആളു കൊള്ളാം.. മനൂജി... അല്ലേ? ഒരു വാചകം സംസാരിക്കുമ്പോള്‍ അഞ്ച് തവണ ഹഹഹ പറയുന്ന മനൂജി എത്ര തല്ലും എന്നും എത്ര തല്ലു വാങ്ങും എന്നും എല്ലാര്‍ക്കും ഊഹിക്കാമേ.....യ്.......

-അഭിലാഷ് :-)

Rare Rose said...

ഹി..ഹി..പാവം പപ്പന്റെ വായില്‍ കോലിട്ട് കുത്തി ഉള്ള തെറി മുഴുവനും പറയിപ്പിച്ചെടുത്തിട്ട്..സീനിയര്‍സിനെ ഇത്രക്കും വൃത്തിയായി തെറിപറയാന്‍ പറ്റിയ അദ്ദേഹം എത്ര ഭാഗ്യവാന്‍..തെറിയുടെ വീര്യം കണ്ട് പിന്നീട് ഇമ്പോസിഷന്‍ ഒന്നും വാങ്ങിനോക്കാന്‍ ധൈര്യം കാണിച്ചില്ലേ ചാത്താ..??

കുട്ടിച്ചാത്തന്‍ said...

വാളേട്ടോ: ആദ്യ തെറിയ്ക്കു തന്നെ പല്ലൊരെണ്ണം താഴെക്കിടക്കുന്നതാ ഒറിജിനല്‍ റാഗിങ്(:( അതു ഞങ്ങള്‍ കൊണ്ടത്)
ശ്രീ : തേങ്ങയ്ക്ക് നന്ദി, ഇപ്പോള്‍ 9-10 രൂപാ വരെ വരും ഒരെണ്ണത്തിനേ ...:)

രജീഷേ: പിന്നേ അതൊക്കെ ഇപ്പ എടുത്തുപയോഗിക്കാറില്ല. വാമഭാഗവും എഞ്ചി കോളേജ് പ്രൊഡക്റ്റ് തന്നല്ലേ തിരിച്ചു കിട്ടിയാലോ?

ശ്രീലാലേ: അവനൊരു പാവമായിരുന്നു..കണ്ണൂര്‍ക്കാരാ നാട്ടുകാരന്‍ പാരേ ഇമ്പോഷിഷന്‍ വേണം അല്ലേ..

കുഞ്ഞന്‍ ചേട്ടോ: കുട്ടിക്കളി മാത്രേയുള്ളായിരുന്നൂ കടുവയല്ല കടു അഭി തിരുത്തി.:)

അരവിന്ദേട്ടോ തമനുച്ചായോ പഴേ ഒരു പോ‍സ്റ്റ് വായിച്ചിട്ടില്ലേ അഖിലേന്ത്യാവോളീബോള്‍ ടൂര്‍ണമെന്റ് അപ്പ മുതലേ പത്തനം തിട്ടയ്ക്ക് എതിരാ എന്തോ ബ്ലഡ്ഡിലു മിക്സായതാ...:):):)


അഭീ നീ കമന്റ് സെക്‍ഷനില്‍ തപ്പീലേ ഒരു ഗൂളിങ്ഗ്ലാസ് വച്ച, ആ ഗ്ലാസിലൊരു മിന്നലു വച്ച കടുവേനെ കണ്ടില്ലേ അതാ ഉദ്ദേശിച്ചത്.

Rare Rose: കോലിട്ട് കുത്തി യാലും മിണ്ടാതെ സഹിച്ച് നിന്ന ഒരുപറ്റം പിള്ളാരുടെ കൂട്ടമുണ്ടായിരുന്നു അതിനും മുന്‍പിലെ വര്‍ഷം അവിടെ.

ഫസല്‍ ബിനാലി.. said...

അപ്പൊ ചാത്തന്‍ന്ന് പേരേ ഉള്ളൂ അല്ലേ..?
അണ്ണാ, ഇത് ഒള്ളത് തന്ന്യാ?
ആശംസകള്‍

കൊച്ചുത്രേസ്യ said...

അങ്ങനെ തന്നെ വേണം... ചുമ്മാ വേണ്ടാത്ത പണിയ്ക്കു പോയിട്ടല്ലേ..

പത്തനംതിട്ടക്കാരേ നാടിന്റെ അഭിമാനസ്തംഭനമായ ചാത്തനെ തൊട്ടാല്‍ ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ വെറുതെയിരിക്കുമെന്നു വിചാരിച്ചോ.. എല്ലാം കഴിഞ്ഞിട്ട്‌ ഒന്നു വിളിച്ചു പറഞ്ഞാല്‍ മതി..ഞങ്ങള്‌ വണ്ടീം കൂട്ടി വന്ന്‌ ആശുപത്രിയില്‍ കൊണ്ടുപോയി തള്ളിക്കോളാം.

Vanaja said...

പത്തനംതിട്ടയ്ക്ക് എതിരോ? തല്‍ക്കാലം തല്ലുന്നില്ല. ആദ്യം പോയാ ശബരിമല ഒരിരുപത്തഞ്ചു തവണ കയറിയിറങ്ങി വാ. അതു കഴിഞ്ഞു ജീവനുണ്ടേല്‍ പറയാം പിന്നെത്ര കയറണമെന്ന്`.(എനിക്കും റാഗ് ചെയ്യാനറിയാമോന്നൊന്നു നോക്കണമല്ലോ)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെറി പറയാന്‍ അവസരം...ശ്ശോ, അവന്റെയൊരു ടൈം.


ഈ കടുവകള്‍ ആരാന്നു മനസ്സിലായില്ല

SUNISH THOMAS said...

ചാത്താ, പൊളിച്ചടുക്കി.

Unknown said...

ഞാന്‍ പിഡിസി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ പുതിയതായി വന്ന പെണ്‍ക്കുട്ടിക്കളെ പരിചയപ്പെടാന്‍ പോയി.അങ്ങനെ പരിചയപെട്ട കൂട്ടത്തില്‍ സെക്ക്ന്റ് ഗ്രൂപ്പിലെ ഒരു പെണ്‍ക്കുട്ടി ഭയങ്കര കരച്ചില് ഞാന്‍ ചോദിച്ചു എന്താ കുട്ടി കര്യം
ആ പെണ്‍കൊച്ചൊന്നു മിണ്ടുന്നില്ല കരച്ചിലോടു കരച്ചില് ഞാന്‍ പെട്ടെന്ന് താഴെയുള്ള ഞങ്ങളുടെ ക്ലാസു മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു

പൊറാടത്ത് said...

അപ്പോ, ചാത്തനും ഏറ് കിട്ടും അല്ലേ...!!!????

ദിലീപ് വിശ്വനാഥ് said...

അതു ശരി. ഇതൊക്കെ ചോദിച്ച് ചേട്ടന്മാര്‍ക്ക് കേരളത്തിലെ 25 ജില്ലകളുടെയും പേരുകള്‍ പറയാന്‍ പറ്റുമോ?

റാഗിംഗ് നിയമവിരുദ്ധമാണ്‍ കേട്ടാ... മുന്‍‌കാലപ്രാബല്യത്തോടെ കേസ് എടുക്കാം.

ചിരിപ്പിച്ച പോസ്റ്റ്.

Kaithamullu said...

chathankutty,

'kidu' post!

ആഷ | Asha said...

പാവം പയ്യന്‍ ചേട്ടന്മാരെ അനുസരിച്ചതല്ലേ.
എന്തായാലും കിട്ടിയത് കണക്കായി പോയി.
ഹ ഹ

കുട്ടിച്ചാത്തന്‍ said...

ഫസല്‍: പകുതി ഒള്ളതാ.
ത്രേസ്യാക്കൊച്ചേ:ഓ ഞാനതങ്ങു സഹിച്ചു. ഓടോ: ഇന്നലെ കൃമിക്കൊച്ച് സിംഗറില്‍ ഇന്റര്‍വ്യൂ എടുക്കണ കണ്ടു ത്രേസ്യാ കൊച്ചിന്റെ അതേ സൌണ്ട്, പ്ലീസ് ഒന്ന് പാടി നോക്കരുതോ {ആംബുലന്‍സ് ശിവസേനക്കരുടേത് ഫ്രീയാ ഞാന്‍ പറഞ്ഞ് വിട്ടേക്കാം}

വനജേച്ചീ: എതിരൊന്നുമല്ല ചേച്ചി,:) വേറേ ഏതേലും ജില്ലേന്നുള്ള ഒരു കൊച്ചിനോട് കേരളത്തിലെ എല്ലാ ജില്ലേടെം പേരു പറയാന്‍ പറഞ്ഞേ, എന്നിട്ടവസാനം പറഞ്ഞത് ഏതാന്നും പറയണം

പ്രിയേച്ചീ:ഈ കടുവകള്‍ എന്ന് പറഞ്ഞാല്‍ കാട്ടിലും സൂവിലും ഒക്കെ കാണുന്ന ദേഹത്ത് വരയൊക്കെയുള്ള ഒരു ജീവിയാ.

കുതിരവട്ടന്‍ ചേട്ടോ :)
സുനീഷേ: അതെ റാഗ് ചെയ്യാന്‍ പോയവരെ.

അനൂപണ്ണോ: അതു റാഗിങ്ങോ വായ്നോട്ടമോ?
പൊറാടത്ത് മാഷേ: പിന്നേ, എന്താ സംശയം?

വാല്‍മീകി മാഷേ: ആ കമന്റ് ഡിലീറ്റിക്കളയരുത് . “കേരളത്തിലെ 25 ജില്ലകളുടെയും ” അപ്പോള്‍ കേരളം എന്ന് വച്ചാ വല്ല ആന്ധ്രയോ മറ്റോ ആണോ?


കൈതമാഷേ നന്ദി
ആഷേച്ചീ: ചേട്ടന്മാരും പാവങ്ങളല്ലേ?

Sherlock said...

:) ഹ ഹ ചാത്തനൊരു തിരിച്ചേറ്

G.MANU said...

തമനുച്ചാ.. ഇടിക്കട്ട എടുക്കട്ടെ. അരവി കൊഴവി എടുക്കട്ടെ, ഉമേഷണ്ണാ ഉമിത്തീ എടുക്കട്ടെ...

പി.ടി.എ യെ തൊട്ടുകളിച്ചാല്‍ പി.ടി.ഓ (പ്ലീസ് ടേണ്‍ ഓവര്‍ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍) ആക്കും പറഞ്ഞേക്കം

(ചിരിച്ചു ചാത്താ‍ാ ചിരിച്ചു)

asdfasdf asfdasdf said...

ജില്ലയറിയാത്തവനെ ജില്ലനടിപ്പിക്കാന്‍ നോക്ക്യാ ഇങ്ങനെ ഇരിക്കും.
ഭരണികഴിയുമ്പോഴാ ഈ പോസ്റ്റൊക്കെ ഇങ്ങനെ ഓര്‍ക്കുന്നത് അല്ലേ.

Paarthan said...

ഇനിയെങ്കിലും ആളും തരവുമൊക്കെ നോക്കി വേണം റാഗിങ്ങിന് ഇറങ്ങിത്തിരിക്കാന്‍ ഹി ഹി..:-)

Kichu $ Chinnu | കിച്ചു $ ചിന്നു said...

nice one .... ചിരിച്ചു... :-)...

അജയ്‌ ശ്രീശാന്ത്‌.. said...

"ചിരിക്കണോ കരയണോ അതോ ബോധം കെടണോ എന്ന കണ്‍ ഫ്യൂഷനിലായി നാല്‍വര്‍ റാഗിംഗ്‌ സംഘം.
പടച്ചോനേ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ എന്ന സാധനത്തിന്‌ കീറക്കടലാസിന്റെ വിലപോലുമില്ലേ! ഇവനെങ്ങനെ!!!!"

കടുവയെ പിടിച്ച കിടുവ
ശരിക്കും കുട്ടിച്ചാത്തന്‍ തന്നെ.ട്ടോ...

കുട്ടിച്ചാത്തന്‍ said...

ജിഹേഷ്: ഇവിടെഴുതുന്നതെല്ലാം തിരിച്ചേറുകളാ..
മനുച്ചേട്ടോ: ഞാനിവിടില്ല. ശബരിമലേലാ...

മേനോന്‍ ചേട്ടോ: അതെ റാഗ് ചെയ്യാന്‍ പോയവരിലൊരുത്തന്‍ കൊടുങ്ങല്ലൂരുകാരനാ അവന്‍ പോലും ഞെട്ടി.

Paarthan: നന്ദി, ആളും തരവും നോക്കിത്തന്നെയാ പോയത്.

കിച്ചു & ചിന്നു നന്ദി. ഇനിയും വരൂ ഈ വഴി.
അമൃത: നന്ദി, ഇപ്പോള്‍ ഞാന്‍ സൂര്യാടീവീലും ഏഷ്യാനെറ്റിലും ഉണ്ട്..

Smitha said...

adipoli:) kollam..ethu satyam thanneyane yalle.

വിന്‍സ് said...

ഇതിപ്പളാ മച്ചാന്‍സ് കണ്ടത്. ചുമ്മ ഒരുത്തന്റെ അതും ഒരു ജൂനിയറിന്റെ വായില്‍ കോലിട്ടിളക്കി തെറി കേട്ടതു മഹാ‍ാ മോശം ആയി പോയി :)

നവരുചിയന്‍ said...

ചാത്തോ ... എന്തായാലും ഇതു കുറച്ചു കൂടുതല്‍ ആയിപോയി ....... അവനെ കൊണ്ടു വേറെ എന്തോകെ നല്ല നല്ല കലാപരുപാടികള്‍ ചെയിക്കാം ആരുന്നു ..... വെറുതെ തെറി മുഴുവന്‍ കേടു ... എന്തായാലും എനിക്ക് ഇഷ്ടം ആയി ..( കോളേജില്‍ വെച്ചു 3 കൊല്ലം ജൂനിയര്‍ അയവ്നെ അതിന്‍റെ വേദന അറിയൂ)

Sathees Makkoth | Asha Revamma said...

സത്യായിട്ടും ഞാൻ ചിരിച്ചിട്ടില്ല. പാവം ചാത്തൻ...പാ‍വ പാവം ചാത്തൻ:(

shijina said...

hahahahaha....chirichu chirichu mannu kappi...well done...

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.സമ്മതിച്ചിരിക്കുന്നെയ്‌!!!!