Monday, February 11, 2008

ഇല്ലാത്ത കുടയും മോഡേണ്‍ കുഞ്ഞുപെങ്ങളും

ഐടി പാര്‍ക്കില്‍ പുതിയ കമ്പനിയില്‍ ചേര്‍ന്ന ആദ്യദിവസം. ഒരുപാട്‌ കൂട്ടുകാരുടെ ഇടയില്‍ നിന്നും തികച്ചും അപരിചിതമായ അന്തരീക്ഷത്തിലേയ്ക്ക്‌. എന്നാലും താമസിക്കുന്നത്‌ ഒരുപിടി പഴയ കൂട്ടുകാരുടെ കൂടെയാണെന്ന ആശ്വാസമുണ്ട്‌. കമ്പനിയ്ക്കകത്ത്‌ തന്നെ പരിചയമുള്ള രണ്ട്‌ പേര്‍ വിളിച്ചാല്‍ കേള്‍ക്കാത്ത ദൂരെ. വൈകീട്ട്‌ അവരൊക്കെ നേരത്തെ തന്നെ ഇറങ്ങി. ജോയിന്‍ ചെയ്തത്‌ 11 മണിയ്ക്കെങ്ങാണ്ടാ പിന്നെങ്ങനെ 6 മണിയെങ്കിലും ആവാതെ ഇറങ്ങിപ്പോവും?

സ്വന്തം പ്രൊജക്റ്റിലുള്ള ആരും സ്ഥലം വിടുന്ന ലക്ഷണമില്ല. തിരക്കുള്ള പ്രൊജക്റ്റാണ്‌. ആണുങ്ങളും പെണ്ണുങ്ങളും സമയം പോലും നോക്കാതെ തിരക്കിട്ട പണിയിലാണ്‌. ഒരു പെണ്‍കുട്ടിയെങ്കിലും ഇറങ്ങിപ്പോവാതെ ആണായ ചാത്തനെങ്ങനെ ഇറങ്ങിപ്പോവും. ചെയ്യേണ്ട ജോലിയെക്കുറിച്ചും വലുതായൊന്നും ആരും പറഞ്ഞിട്ടുമില്ല. മണി എട്ടാവുന്നു.

എല്ലാവരും ബാഗെടുക്കുന്നു, പുറത്തേക്കോടുന്നു. അപ്പോഴാണത്രെ ഐടി പാര്‍ക്ക്‌ വക ബസ്സുകള്‍ പുറപ്പെടുന്നത്‌. ചാത്തനാ ബസ്സുകളില്‍ പോവാനാവില്ല. അടുത്ത മാസമേ അതില്‍ കയറാനുള്ള പാസ്‌ കിട്ടൂ. അതിനിനീം ഒരാഴ്ച കഴിയണം. ഓടുന്ന വഴി ആരോ പറഞ്ഞു പാര്‍ക്കിന്റെ മെയിന്‍ ഗേറ്റിനടുത്ത്‌ ബസ്സ്റ്റോപ്പുണ്ട്‌. അവിടുന്ന് എയര്‍പോര്‍ട്ട്‌ റോഡിലേക്ക്‌ ബസ്സ്‌ കിട്ടിയേക്കും. [അവിടേയ്ക്കാണ്‌ ചാത്തന്‌ പോവേണ്ടത്‌.]

മെയ്‌ മാസം, ചാത്തന്‍ പാര്‍ക്കിന്‌ പുറത്ത്‌ കടന്നതും ഇടിയും മിന്നലും കാറ്റും മഴയും. എങ്ങിനെയോ ഓടി ബസ്‌സ്റ്റോപ്പിലെത്തി. ഇത്തിരി നനഞ്ഞു. ബസ്‌സ്റ്റോപ്പിലാരുമില്ല. കാശിത്തിരി അധികമായാലും ഈ പരിചയമില്ലാത്ത സ്ഥലത്ത്‌ നില്‍ക്കുന്നതിലും നല്ലത്‌ ഓട്ടോയ്ക്ക്‌ പോകുന്നതാ. ഒന്ന് രണ്ട്‌ ഓട്ടോക്കാരോട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌, കെമ്പ്‌ ഫോര്‍ട്ട്‌ എന്നൊക്കെപ്പറഞ്ഞതും അതൊക്കെ ഏതോ ഉഗാണ്ടയിലെ സ്ഥലങ്ങളാണെന്ന ഭാവത്തില്‍ പോവില്ലാന്ന് പറഞ്ഞ്‌ അവരു സ്ഥലം വിട്ടു.

മൂന്നാമതൊരു കണ്ണില്‍ 'ചോരയുള്ള' ഓട്ടോക്കാരന്‍(എല്ലാ അര്‍ത്ഥത്തിലും) അവന്റെ ചടാക്ക്‌ ഓട്ടോയുടെ വില തന്നെ പറഞ്ഞു കളഞ്ഞു. അവനോട്‌ ചാത്തന്‍ ബൈ ബൈ പറഞ്ഞിട്ടും പോവാതെ ചുറ്റിക്കറങ്ങിയപ്പോള്‍ ചാത്തന്‍ സിമ്മില്ലാത്ത മൊബൈലില്‍ ഡയല്‍ ചെയ്ത്‌ ആരോടോ ചുമ്മാ സംസാരിച്ചു. എന്നിട്ടവനോട്‌ തന്നെ കൂട്ടാന്‍ വേറെ ആളു വരുന്നുണ്ടെന്ന് പറഞ്ഞതോടെ അവനും സ്ഥലം വിട്ടു.

സമയം എട്ടര കഴിഞ്ഞു. അതിനിടെ അതിലൂടെ വന്ന 2 - 3 ബസ്സുകളിലും ചാത്തന്‍ ചോദ്യം ആവര്‍ത്തിച്ചു. ഒറ്റബസ്സും എയര്‍പോര്‍ട്ട്‌ റോഡ്‌ വഴി പോകുന്നില്ല. സത്യത്തില്‍ ചാത്തന്‍ ബസ്‌ കാത്ത്‌ നിന്ന സ്ഥലം തെറ്റിപ്പോയതായിരുന്നുവെന്ന് പിന്നീട്‌ മനസ്സിലായി. അതു വഴി വിരളമായേ എയര്‍പോര്‍ട്ട്‌ റോഡ്‌ ബസ്‌ വരാറുള്ളുവായിരുന്നു. ഐടി പാര്‍ക്കിന്റെ മുന്നിലായിട്ടും അവിടെ വെളിച്ചം വളരെ കുറവായിരുന്നു. പോരാഞ്ഞ്‌ മഴ കാരണം തെരുവ്‌ വിളക്കുകളൊന്നും കത്തുന്നുമില്ല.

ഇടയ്ക്കിടെ ഉണ്ടായിരുന്ന മിന്നല്‍പ്പിണറുകള്‍ വെളിച്ചമില്ലായ്മ പരിഹരിച്ചിരുന്നു. പെട്ടന്ന് തലയില്‍ ഒരു ബാഗ്‌ വച്ച്‌ മഴയെ തടഞ്ഞുകൊണ്ട്‌ ജീന്‍സും ടീഷര്‍ട്ടുമിട്ടൊരു പെണ്‍കുട്ടി വെയിറ്റിംഗ്‌ ഷെല്‍ട്ടറിലേക്കോടിക്കയറി. ഒറ്റനോട്ടത്തില്‍ ഒരു ടിപ്പിക്കല്‍ ബാംഗ്ലൂര്‍ സോഫ്റ്റ്‌വേര്‍ കൂലിപ്പണിക്കാരി(കട്‌: കൈപ്പള്ളി).

വന്നപാടെ ഒരു മൊബൈലെടുത്ത്‌ ചെവിയില്‍ വച്ച്‌ ഒരു സൈഡിലേക്ക്‌ ചെരിഞ്ഞ്‌ സംസാരം തുടങ്ങി. വീണ്ടും ഒന്ന് രണ്ട്‌ ഓട്ടോകള്‍ ആ വഴി വന്നു. ലേഡീസ്‌ ഫസ്റ്റ്‌ എന്ന പോളിസിപ്രകാരം കുഞ്ഞുപെങ്ങള്‍ ഓട്ടോക്കാരനോട്‌ സ്ഥലം പറഞ്ഞു. അവന്റെ മറുപടി കേട്ട ഉടനെ കന്നഡയില്‍ എന്തൊക്കെയോ തെറിവിളിച്ചു. പെങ്ങള്‍ക്ക്‌ പോകേണ്ട സ്ഥലം ചാത്തനു പോകേണ്ട സ്ഥലത്തിന്‌ തൊട്ട്‌ മുന്‍പുള്ള സ്റ്റോപ്പാണെന്നും മുന്‍പ്‌ ചാത്തനോട്‌ പറഞ്ഞ കൂലിയുടെ ഒരു മള്‍ട്ടിപ്പിള്‍ ആണ്‌ പെങ്ങളോട്‌ പറഞ്ഞതെന്നും മനസ്സിലായപ്പോള്‍ ആ കന്നഡതെറീടെ ഒരു വേവ്‌ ലെങ്ങ്ത്ത്‌ ചാത്തനു പിടികിട്ടി.

ഓട്ടോക്കാരെ ഇത്രേം വിറപ്പിക്കുന്ന ആര്‍ച്ചപ്പെങ്ങള്‍ ഒറ്റയ്ക്കായാലും പാതിരാത്രിയായാലും കൊടുംകാറ്റിലും നാടുപിടിക്കും എന്നോര്‍ത്ത്‌ ചാത്തന്‍ ആശ്വാസം കൊണ്ടു. ഇനിയിപ്പോള്‍ പെങ്ങളുടെ കൂടെ കൂടാം. പെങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ്‌ വരെ എത്തിക്കിട്ടിയാല്‍ ബാക്കിദൂരം കാല്‍നടയായെങ്കിലും എത്തിപ്പെടാം. ചുമ്മാ ഒരു ആശ്വാസ നെടുവീര്‍പ്പിട്ടു.

എന്നാലും ഈ ടൈപ്പ്‌ ഒരു മോഡേണ്‍ താടകയെ എങ്ങനെ പെങ്ങളാക്കും "മാഡ്‌ അം" എന്ന് വിളിച്ചാലോ. ചിലപ്പോള്‍ പ്രായം കൂട്ടുന്ന സംബോധന പിടിച്ചില്ലെങ്കിലോ? വേണ്ടാ.

"സി...സ്‌..സി... സിസ്റ്റര്‍..."
പാതിരാത്രി വീട്ടുവാതിലില്‍ മുട്ടിയ സോപ്പ്‌പൊടിയുടെ സെയില്‍സ്മാനെ നോക്കുന്നപോലെ ഒരു കൂര്‍ത്ത നോട്ടം. ഒന്നുരുകിയെങ്കിലും ആവശ്യം നമ്മുടെയല്ലേ.

പെങ്ങളേ..ഞാനിവിടെ ആദ്യായിട്ടാ.. പെങ്ങള്‍ക്ക്‌ പോകേണ്ട സ്റ്റോപ്പിന്റെ തൊട്ടടുത്ത സ്റ്റോപ്പിലേക്കാ എനിക്ക്‌ പോവേണ്ടത്‌. വിരോധമില്ലെങ്കില്‍ നമ്മള്‍ക്കൊരു ഓട്ടോ ഷെയര്‍ ചെയ്ത്‌ പോവാം..പെങ്ങളോട്‌ ചോദിച്ചതിന്റെ പകുതിക്കൂലിയേ എന്നോട്‌ പറഞ്ഞുള്ളൂ. ഇത്രേം ഒറ്റശ്വാസത്തില്‍ ആംഗലേയത്തില്‍ കഷ്ടിച്ച്‌ പറഞ്ഞ്‌ തീര്‍ത്ത ആശ്വാസത്തില്‍ ചാത്തന്‍ മുഖമുയര്‍ത്തി.

ദൈവമേ പെങ്ങള്‍ എന്ന് തന്നെയല്ലേ സംബോധന ചെയ്തത്‌, ആവുന്നത്ര ദയനീയഭാവം മുഖത്ത്‌ വരുത്തിയല്ലേ സഹായം ചോദിച്ചത്‌!!! എന്നിട്ടെന്താ ഇതിങ്ങനെ? കൂടെ വരുമോ? ഞാന്‍ നിന്നെ ഒന്ന് പീഡിപ്പിച്ചോട്ടെ എന്ന് ചോദിച്ചപോലെ!!!!.

"എനിക്ക്‌ തനിച്ച്‌ പോകാനറിയാം" എന്ന് വിളിച്ച്‌പറയുന്ന, ഇരുട്ടത്തും കത്തുന്ന കണ്ണുകള്‍... ചാത്തന്റെ കഴുത്തില്‍ പടരുന്ന നനവ്‌ നേരത്തെ കൊണ്ട മഴയുടെ ബാക്കിയോ അതോ മഴയുടെ തണുപ്പിലും പൊടിയുന്ന വിയര്‍പ്പോ?

പെട്ടന്നൊരു ബസ്‌ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ വന്നു. മുന്‍പ്‌ വന്ന ബസ്സുകളെല്ലാം എവിടേക്കാണ്‌ പോകുന്നതെന്ന് ചോദിച്ച്‌ ഉറപ്പ്‌ വരുത്തിയിരുന്ന പെങ്ങള്‍, ഇത്തവണ ഒന്നും മിണ്ടാതെ അവസാനമായി ഒരു തീയുണ്ട ചാത്തന്റെ നേര്‍ക്ക്‌ പായിച്ച്‌ സ്റ്റോപ്പില്‍ നിന്ന് വിട്ട്‌ പോയിക്കൊണ്ടിരുന്ന ബസ്സിന്റെ ഫുട്ബോര്‍ഡിലേക്ക്‌ ചാടിക്കയറി. ഓടുന്ന ബസിന്റെ ‘കിളി‘കളു ഇമ്മാതിരി ചാടിക്കയറുന്നത് കണ്ടിട്ടുണ്ട്. എന്നാലും ഒരു പെണ്ണ്!!!

ഇത്തിരി ഓടിനോക്കിയെങ്കിലും കാലൊന്ന് വഴുതിയത്‌ കൊണ്ട്‌ ചാത്തനാ ബസ്സില്‍ കയറാനായില്ല. അകന്ന് പോകുന്ന ബസ്സും നോക്കി, ചാത്തന്‍ ഇനിയെന്ത്‌ എന്ന ചോദ്യചിഹ്നമായി നിന്നു.

വാല്‍ക്കഷ്ണം:
പിന്നാലെ വന്ന ഒരു വാനില്‍ കയറി കൃത്യം സ്റ്റോപ്പില്‍ ഇറങ്ങി, ചാത്തന്‍ വീട്ടിലെത്തി. നടന്ന സംഭവങ്ങള്‍ കൂട്ടുകാരോട്‌ പറഞ്ഞപ്പോള്‍ എല്ലാവരും നാലുവഴിക്കും ഓടി. വാതില്‍ക്കല്‍ പോയി നോക്കി വന്ന ഒരുത്തന്‍ പറഞ്ഞു. ഭാഗ്യം പോലീസൊന്നും പിന്നാലെ വന്നില്ലാന്ന് തോന്നുന്നു. നീ പെട്ടന്ന് അവിടുന്ന് കമ്പനി മാറിക്കോ. ഇനി ആപെണ്ണിനെ നേരിട്ടു കണ്ടാല്‍ നിന്റെ കാര്യം പോക്കാ.

54 comments:

വിന്‍സ് said...

ഹഹഹഹ.....ക്വോട്ടുകള്‍ ഒക്കെ അടി പൊളി.

സി..സ്...സിസ്റ്റ..ര്‍ര്‍

Sharu.... said...

എന്തായാലും കുഞ്ഞുപെങ്ങളും ആങ്ങളയും കൊള്ളാം... ചാത്തന്റെ സങ്കടം പെങ്ങള്‍ക്ക് മനസ്സിലായിക്കാണില്ല.... :)

കുട്ടിച്ചാത്തന്‍ said...

സ്വാഗത കമന്റ് ഇടാന്‍ വൈകി. ചുമ്മാ വായിച്ച് പോകുന്നതിനു പകരം ചാത്തന്റെ സ്ഥാനത്ത് ഒരു പെണ്‍കൊച്ചും പെങ്ങളുടെ സ്ഥാനത്ത് ഒരു ആണ്‍ കൊച്ചും ആയിരുന്നെങ്കില്‍ എന്ത് ആയിരിക്കും നടക്കുക? അവനൊരു ഓട്ടോ പിടിച്ച് കൊച്ചിനെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയേനെ (ആരുടെയെങ്കിലും ഒരാളുടെ വീട്ടില്‍ ;))

ശ്രീ said...

ശ്ശെടാ... ഇങ്ങനേയുമുണ്ടോ പെങ്ങന്മാര്? കഷ്ടം!
(അല്ലാ, അവരേം പറഞ്ഞിട്ട് കാര്യമില്ല, കാലം അത്ര ശരിയല്ലല്ലോ)

:)

സുല്‍ |Sul said...

മുഖത്തിത്രത്തോളം ദയനീയത കുത്തിനിറച്ചിട്ടും ഈ പരുവം. ശരിക്കുള്ള ചാത്തനപ്പോള്‍ കണ്ണിലെത്ര ചോരകാണും. വെറുതെയല്ല അവളോടിയത്. :)

-സുല്‍

പ്രയാസി said...

ചാത്താ.. സ്ഥലമേതാ..!?

ആ മോഡേന്‍ ബഹളാരത്നം നിന്റെ കൊമ്പും വാലും കണ്ടു തുറിച്ചു നോക്കിയതാ..!

കുട്ടിച്ചാത്തന്‍ കേറി പെങ്ങളേന്നൊക്കെ വിളിക്കാന്നു പറഞ്ഞാ..;)

നവരുചിയന്‍ said...

പ്രയാസി പറഞ്ഞതു ശെരി ആയിരികാന്‍ ചാന്‍സ് ഉണ്ട് . ചാത്തനെ പെങ്ങള്‍ എന്നൊക്കെ കേട്ടപ്പോള്‍ ആ കൊച്ചു പേടിച്ചു പോയി കാണും .

G.manu said...

ഹഹഹ..കാണാന്‍ കൊള്ളാവുന്ന പെണ്‍കൊടികളെ കണ്ടാല്‍ ഷെയര്‍ (ആട്ടൊ)ചെയ്യാനുള്ള ത്വര കള ചാത്താ

kaithamullu : കൈതമുള്ള് said...

“പാതിരാത്രി വീട്ടുവാതിലില്‍ മുട്ടിയ സോപ്പ്‌പൊടിയുടെ സെയില്‍സ്മാനെ നോക്കുന്നപോലെ ഒരു കൂര്‍ത്ത നോട്ടം.....“
-------
-ഇടി, മഴ, മിന്നല്‍, രാത്രി(‘പാതി‘യല്ലെങ്കിലും), വിജനത, സുന്ദരി...എന്നിട്ടും കൂസാ‍തെ പിടിച്ച് നിന്ന ചാത്തങ്കുട്ടീടെ ഒരു ധൈര്യം....
ഉം..സമ്മതിച്ചിരിക്കുന്നു!

നിലാവര്‍ നിസ said...

):

കൃഷ്‌ | krish said...

ചാത്താ, ആ കുട്ടി കുന്തം കണ്ട് പേടിച്ചതാ. അതൊക്കെ ഓഫിസില്‍ വെച്ചിട്ട് വേണ്ടെ രാത്രിയില്‍ ഇറങ്ങാന്‍.. പേടിപ്പിക്കാനായി (അതൊ പീഡിപ്പിക്കാനോ) ഇറങ്ങിക്കോളും രാത്രി സമയങ്ങളില്‍ !!

കുട്ടന്‍മേനൊന്‍ said...

:)

കണ്ണൂരാന്‍ - KANNURAN said...

ഒരു കാര്യം ഇപ്പൊ മനസ്സിലായി. ചാത്തനൊരസ്സലു ചാത്തന്‍ തന്നെയാ.. അല്ലേല്‍ ആ കൊച്ച് പേടിക്കേണ്ട കാര്യമെന്താ...

സൂര്യോദയം said...

ചാത്താ... "ഉണ്ണിയെ കണ്ടാലറിയാം..." എന്ന് തുടങ്ങുന്ന എന്തോ ഒരു പഴഞ്ചൊല്ലുണ്ടല്ലോ... ;-)

കൊള്ളാം... (അടി കൊള്ളാന്‍ സ്കോപ്പ്‌ ഉണ്ട്‌ എന്നല്ല ഉദ്ദേശിച്ചത്‌ ട്ടോ) :-)

പോങ്ങുമ്മൂടന്‍ said...

:)

പോങ്ങുമ്മൂടന്‍ said...

:)

ഉപാസന | Upasana said...

ചാത്താ : സിസ്റ്റര്‍ എന്ന വിളിക്ക് ഇത്ര ആമ്പിയര്‍ ഉണ്ടെന്ന് അറിഞ്ഞില്ല.
ആ കൊച്ച് കേട്ടത് വേറെ എന്തേലും ആയിരിക്കുമെന്നേ...

നല്ല എഴുത്ത്
:)
ഉപാസന

അഗ്രജന്‍ said...

പെങ്ങളേ..ഞാനിവിടെ ആദ്യായിട്ടാ..
പക്ഷെ പെങ്ങളവിടെ ആദ്യായിട്ടാവില്ല...

കൂട്ടുകാരന്‍ said...

എന്നിട്ട് ജോലി മാറിയോ?? അതോ ആ പെങ്ങളെ പിന്നെം കാണാന്‍ വേന്ടി അവിടെ തന്നെ കൂടിയോ???>..:))

മറ്റൊരാള്‍\GG said...

പിന്നീട് ആങ്ങളമാരാരും തിരക്കി വന്നില്ലേ?

നല്ല രസികന്‍ വിവരണം!

തുടരുക!

ജാസൂട്ടി said...

" ഇത്രേം ഒറ്റശ്വാസത്തില്‍ ആംഗലേയത്തില്‍ കഷ്ടിച്ച്‌ പറഞ്ഞ്‌ തീര്‍ത്ത ആശ്വാസത്തില്‍ ചാത്തന്‍ മുഖമുയര്‍ത്തി " .പറഞ്ഞത് ആംഗലേയമാണോന്ന് ആര്‍ക്കറിയാം...ഒന്നുകൂടെ ഓര്‍ത്തു നോക്കിക്കേ? ;)

കുട്ടന്‍മേനൊന്‍ said...

ദൈവമേ പെങ്ങള്‍ എന്ന് തന്നെയല്ലേ സംബോധന ചെയ്തത്‌, ആവുന്നത്ര ദയനീയഭാവം മുഖത്ത്‌ വരുത്തിയല്ലേ സഹായം ചോദിച്ചത്‌!!! എന്നിട്ടെന്താ ഇതിങ്ങനെ? കൂടെ വരുമോ? ഞാന്‍ നിന്നെ ഒന്ന് പീഡിപ്പിച്ചോട്ടെ എന്ന് ചോദിച്ചപോലെ!!!!.

ഹ ഹ ഹ.

എന്നാലും ക്ലൈമാക്സ് !!

അഭിലാഷങ്ങള്‍ said...

ഹലോ കൂയ്...

കുട്ടിചാത്താ,

ഒരു ഓഫ് ടോപ്പിക്കേ..

“എനിക്കീ ചാത്തന്റെ തമാശകള്‍ ഭയങ്കര ഇഷ്ടാ..!”

(ഇത് പറയാന്‍ ചാത്തന്റെ ഒരു ഫ്രന്റിനെ ഏല്‍പ്പിച്ചിട്ട് 2 മാസമായി. ഇന്ന് ചോദിച്ചപ്പോ ആ ഫ്രന്റ് പറയുകയാ ചാത്തനെ കഴിഞ്ഞ ആഴ്ച വിളിച്ചിരുന്നു,പക്ഷെ എന്റെ സ്മോള്‍ അന്വേഷണം പറയാനൊന്നും ആ ബ്ലോഗര്‍ക്ക് ടൈമില്ല പോലും.. സുഹൃത്തുക്കളൊക്കെ എന്റെ വാക്കിനും, റിക്വസ്റ്റിനും ഒക്കെ കൊടുക്കുന്ന വില ഇതുപോലെ ഭീകരമാ ചാത്താ !)

ഹാവൂ... ആശ്വാസമായി! ഇത് എങ്ങിനെയൊന്ന് നേരിട്ട് പറയും എന്ന് ചിന്തിച്ചപ്പഴാ , ങേ! ചാത്തനും കാണുമല്ലോ ഒരു ബ്ലോഗ് എന്ന് ഓര്‍ത്തത്. ആ വകയിലാ തേടിപ്പിടിച്ച് ആദ്യമായിട്ട് ഈ പറമ്പില്‍ കാ‍ലുകുത്തിയത്. (ഇടതുകാല്‍). ഹി ഹി.

പക്ഷെ, ന്നാലും, ഒരു ഓണ്‍ ടോപ്പിക്ക് മസ്റ്റാ:

"അവനോട്‌ ചാത്തന്‍ ബൈ ബൈ പറഞ്ഞിട്ടും പോവാതെ ചുറ്റിക്കറങ്ങിയപ്പോള്‍ ചാത്തന്‍ സിമ്മില്ലാത്ത മൊബൈലില്‍ ഡയല്‍ ചെയ്ത്‌ ആരോടോ ചുമ്മാ സംസാരിച്ചു."

ചാത്തന്റെ മൊബൈലില്‍ സിമ്മില്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ല. അല്ലേലും അടിച്ചുമാറ്റിയ മൊബൈലിലെ സിമ്മ്കാര്‍ഡ് ആദ്യം തന്നെ ഊരിമാറ്റാന്‍ ചാത്തനെ ആരും പഠിപ്പിക്കേണ്ട.. !

[ഞാന്‍ ഓടി..! ഇപ്പോ രാജ്യം വിട്ടു..!!]

-അഭിലാഷ്

സാക്ഷരന്‍ said...

ചാത്താ … പെങ്ങളേന്നൊക്കെ ഇങ്ങനെ ഓപ്പണയിട്ടു വിളിക്ക്കാവോ ..?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പെങ്ങളേന്നു വിളിച്ചൂന്നൊ?ഉം ഉം നുണ പറയുമ്പൊ ഒരു ലിമിറ്റൊകെ ഇല്ലേ.

നിഷ്ക്കളങ്കന്‍ said...

ചുമ്മാതാണോ. രാത്രിയില്‍ തല‌യില്‍ കൊമ്പുള്ള ഒരുത്തന്‍ ഓട്ടോയ്ക്ക് ഷെയറ് ചെയ്യാമെന്നൊക്കെ പറഞ്ഞാല്‍ ഏതു പെങ്കൊച്ചാ സമ്മതിയ്ക്കുന്നെ?
ഹതു കൊള്ളായിപ്പോയി! പ്രാണ‌ഭയം കൊണ്ടാരിയ്ക്കും അതു കിട്ടിയ ബസ്സില്‍ക്കേറി സ്കൂട്ടായത്. ;)

കുതിരവട്ടന്‍ :: kuthiravattan said...

കൂടെപ്പഠിച്ചിരുന്ന നല്ല സുന്ദരിയായ പെങ്കൊച്ച് പെട്ടെന്നൊരു ദിവസം കൈയില്‍ രാഖി കെട്ടിത്തന്നാല്‍ ചാത്തന് കലി കേറില്ലേ. അതു തന്നെയായിരിക്കും ഇവിടെ സംഭവിച്ചത്. ഗ്ലാമര്‍ കൂടിയാലും പ്രശ്നമാണേ :-)

വാല്‍മീകി said...

എന്തായാലും ഇവിടെ അല്ലെങ്കില്‍ വേറൊരു ബ്ലോഗില്‍ ആ പീഡനകഥ വായിക്കാനാവും എന്ന് അറിയാമായിരുന്നു. ഇവിടെ വായിച്ചത് ഒരു വേര്‍ഷന്‍. ഇനി കാത്തിരിക്കാം മറ്റേ വേര്‍ഷനു വേണ്ടി.

എന്തായാലും ചാത്തന്റെ ഏറു കൊള്ളാം കേട്ടാ.

ധ്വനി said...

കുന്തവും കയ്യില്‍പിടിച്ചു മിഴിച്ചു നിന്നാല്‍ പോരാ? അതില്‍ കുത്തി പൊന്തി ച്ചാടി ആ ബസില്‍ കയറി '' എന്താ പെങ്ങളേ ഗമ'' എന്നു ചോദിയ്ക്കണ്ടായിരുന്നോ?

Nousher said...

;) =D>...

ശ്രീലാല്‍ said...

"പെട്ടന്നൊരു ബസ്‌ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ വന്നു "

ഡേയ് ചാത്താ, ഇതെനിക്കിഷ്ടായിട്ടാ.. :)

കുട്ടിച്ചാത്തന്‍ said...

വിന്‍സേ: ആദ്യ കമന്റിനു നന്ദി.
ഷാരു: അതേ പെങ്ങളേന്ന് വിളിച്ച എന്നെപ്പറഞ്ഞാല്‍ മതി.

ശ്രീ: നീ ഈ ലോകത്തൊന്നുമല്ലേ?ഏതു പെങ്ങളും ആ സമയത്ത് ആരേലും ഇങ്ങനെ ചോദിച്ചാല്‍ ഇതുതന്നെയാവും പ്രതികരണം. മറിച്ചാണേല്‍(അതു പെങ്ങളാവൂല)
സുല്ലിക്കോ:കണ്ണാടീലൊന്ന് കണ്ണ് നോക്കിക്കേ

പ്രയാസീ: ആരുടെ സ്ഥലം?
നവരുചിയാ: എന്നാലും അതൊരു ബഹുമതിയല്ലേ?

മനുച്ചേട്ടോ: അപ്പോള്‍ ഇനി മനുച്ചേട്ടന്റെ ഒരു ഷെയര്‍(ആട്ടോ) കഥ പോരട്ടെ..
കൈതമാഷേ: ദൈവമേ.. ചിന്ത ഇങ്ങനെയെല്ലാം കാടുകയറുമോ?:)
നിലാവര്‍നിസ: ഇതെന്ത് സ്മൈലിയാ? ): :( ആണോ?

കൃഷ്ചേട്ടോ: ഒരു ധൈര്യത്തിന് കുന്തം കയ്യിലിരിക്കുന്നത് നല്ലതാ.
കണ്ണൂരാന്‍ ചേട്ടോ: ആ കൊച്ച് പേടിച്ചില്ല. ഞാനാപേടിച്ചത്.

സൂര്യോദയം ചേട്ടോ: അടി വരും മുന്‍പ് ഓടാം..
പോങ്ങുമ്മൂടന്‍ ചേട്ടോ :)

ഉപാസനാ: വിളിച്ച് നോക്കൂ..
അഗ്രജോ: അതെ അതെ...ആ കമന്റ് സ്റ്റൈലു കൊള്ളാം

കൂട്ടുകാരോ:ഇല്ല, പക്ഷേ പെങ്ങളുടെ മുഖം തന്നെ ഓര്‍ക്കുന്നില്ല.
മറ്റൊരാള്‍ : ഇല്ല വന്നില്ല, ഭാഗ്യം...

ജാസൂട്ടീ: വല്ല കൂട്ടുകാരികളോടും അങ്ങനെ ആരേലും പറഞ്ഞോ?
മേനോന്‍‌‌ചേട്ടോ: എന്തേ ഇപ്പോഴും ശരിയായില്ലേ?

കുട്ടിച്ചാത്തന്‍ said...

അഭീ: എന്തൊരു കമന്റാടോ ഇതു കണ്ടിട്ടു തന്നെ ശ്വാസം മുട്ടുന്നു. ഡേയ് ഇന്ത്യയിലൊക്കെ സംസ്ഥാനം മാറിയാല്‍ സിമ്മും മാറ്റണം. ഉഗാണ്ടയിലങ്ങനല്ലേ? :)

സാക്ഷരന്‍ ചേട്ടോ: പിന്നെ എപ്പോഴാ വിളിക്കുക?
പ്രിയ പെങ്ങളേ: അങ്ങനെ ആരും വിളിച്ച് കേട്ടിട്ടില്ലാത്തവര്‍ക്ക് അങ്ങനെ തോന്നും.

നിഷ്ക്കളങ്കന്‍ ചേട്ടോ: പേടി പെങ്ങള്‍ക്കായിരുന്നില്ല.
കുതിരവട്ടന്‍ ചേട്ടോ: പിന്നേ അതിനിന്നേവരെ ഒരവളും വളര്‍ന്നിട്ടില്ലാ...

വാല്‍മീകി മാഷേ:: ഞാനും അതിനായി നോക്കിയിരിക്കുവാ.
ധ്വനിച്ചേച്ചീ: എനിക്കു പോള്‍വാള്‍ട്ട് പരിചയമില്ല. കുന്തം പഞ്ചറായിരുന്നു.

നൌഷറേ : ഇതെന്തു ഭൂത കോഡ് ഭാഷയാ!!!
:)
ശ്രീലാലേ: കീറലും മുറിക്കലും.. എന്താ ഡോക്ടറാവാനായിരുന്നോ ആഗ്രഹം?

കൊച്ചുത്രേസ്യ said...

അപ്രൈസലൊക്കെ അടുത്തു വരികയല്ലേ, ചെയ്യുന്ന തൊഴിലിനോടുള്ള 'ആല്‍മാര്‍ത്തത' ബോസിനെ ഒന്നു കാണിച്ചു കൊടുത്തേക്കാം എന്നൊരു ഗൂഢലക്ഷ്യത്തോടെയാണ്‌ ഓഫീസ്‌ടൈം കഴിഞ്ഞിട്ടും അവിടെ തന്നെ കുത്തിപ്പിടിച്ചിരുന്ന്‌ കംപ്യൂട്ടറില്‍ കൊട്ടിക്കൊണ്ടിരുന്നത്‌.അവസാനം തലപൊക്കി നോക്കുമ്പഴതാ ബോസ്‌ പോയിട്ട്‌ അങ്ങേരുടെ ലാപ്‌ടോപ്പ്‌ പോലും അവിടില്ല. ഇനിയിപ്പം ആരെ കാണിക്കാനാ..ഞാന്‍ കമ്പ്യൂട്ടറും ഷട്‌ഡൗണ്‍ ചെയ്ത്‌ ഓഫീസില്‍ നിന്നിറങ്ങി. ഒന്നാമത്‌ നല്ല ഇരുട്ട്‌..അതിന്റെ കൂടെ ചീഞ്ഞ മഴയും..രാവിലെ കണികണ്ടവനെ ശപിച്ചു കൊണ്ട്‌ നേരെ ബസ്സ്റ്റോപ്പിലെക്കു വിട്ടു.

അവിടൊരുത്തന്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്നുണ്ട്‌. കണ്ടാല്‍ തന്നെ അറിയാം മലയാളിയാണെന്ന്‌.എന്നെ കണ്ടതും എലി പുന്നെല്ലു കണ്ട പോലെ ഒരു ചിരി.വായ്‌നോക്കി..ഈശ്വരാ എനിക്കെന്തിനിത്ര സൗന്ദര്യം തന്നു,അതോണ്ടല്ലെ ഇങ്ങനെ ഓരോരോ ഉപദ്രവങ്ങള്‌'. ദൈവത്തിനോട്‌ ഒന്നു പരിഭവിച്ചതിനു ശേഷം എത്രയും പെട്ടെന്ന്‌ അവിടുന്നു രക്ഷപെടാനായി ഒന്നു രണ്ട്‌ ഓട്ടോയ്ക്കു കൈകാണിച്ചു. ചോദിച്ച കൂലി കൊടുക്കണമെങ്കില്‍ ബാങ്കില്‍ ഭദ്രമായി വച്ചിരിക്കുന്ന ആധാരമെടുത്ത്‌ വല്ലോടത്തും പണയം വെയ്ക്കേണ്ടി വരും. അതുകൊണ്ട്‌ തല്‍ക്കാലം അറിയാവുന്ന ഭാഷകളെല്ലാം കൂട്ടിക്കെട്ടി കുറെ ചീത്ത വിളിച്ച്‌ അവരെ യാത്രയാക്കി.

ഞാനാകെ കുടുങ്ങിനില്‍ക്കുകയാണെന്നു മനസ്സിലാക്കീട്ടാണെന്നു തോന്നുന്നു ആ വായ്‌നോക്കി അടുത്തേക്കു വന്നു. എന്തൊക്കെയോ പറയാന്‍ തുടങ്ങി..അതും ഒടുക്കത്തെ ഇംഗ്ലീഷില്‍.അഹങ്കാരം പറയുകയാണെന്നു വിചാരിക്കരുത്‌, എന്നെ കണ്ടാല്‍ മലായാളിയാണെന്നു തോന്നില്ലാന്ന്‌ പലരും പറഞ്ഞിട്ടുണ്ട്‌. അങ്ങേയറ്റം പോയാല്‍ ഒരു തമിഴത്തി തെലുങ്കത്തി ലുക്ക്‌.. എന്തായാലും സായിപ്പാണെന്നൊന്നും തോന്നില്ല.പിന്നെന്തിനാ യാതൊരാവശ്യവുമില്ലാതെ ഇംഗ്ലീഷിലൊക്കെ മൊഴിയുന്നത്‌.ങാ ചിലപ്പോ എന്നെ ഇംപ്രസ്‌ ചെയ്യിക്കാനായിരിക്കും

'ഒറ്റയ്ക്കാ അല്ലേ..ഞാനും തനിച്ചാണ്‌','നമുക്ക്‌ ഷെയര്‍ ചെയ്യാം,'കുട്ടീടെ വീടു വരെ മതി', 'ആ ഓട്ടോക്കാരനോട്‌` ഞാന്‍ എല്ലാം പറഞ്ഞു വച്ചിട്ടുണ്ട്‌' ഇങ്ങനെ കുറച്ചു കാര്യങ്ങള്‍ മാത്രം പിടികിട്ടി. മതീല്ലോ.. എന്തിനധികം!!അപ്പോള്‍ അവിടെയുള്ള ഓട്ടോക്കാരും ഈ ദ്രോഹിയും ഒരു സെറ്റാണ്‌.പേടിച്ചിട്ട്‌ എന്റെ ചങ്കു പറിഞ്ഞ്‌ വയറ്റില്‍ ചാടിയ പോലൊരു ഫീലിംഗ്‌. എന്നിട്ടും ഞാന്‍ ധൈര്യം സംഭരിച്ച്‌ അയാളെ ഒന്നു തുറിച്ചു നോക്കി(എന്റെ പത്തൊന്‍പതാമത്തെ അടവാണല്ലോ അത്‌).പറശ്ശിനി മുത്തപ്പാ... ആ നോട്ടത്തിനെ പുല്ലു പോലെ അവഗണിച്ച്‌ അയാള്‍ ഒന്നു കൂടി അടുത്തേക്കു വരികയാണ്‌.

"യ്യോ കുട്ടി തെറ്റിദ്ധരിക്കരുത്‌.ഞാന്‍ എന്നെ പരിചയപ്പെടുത്താം"

ഹാവൂ അപ്പോള്‍ മാന്യനാണെന്നു തോന്നുന്നു.

"ഞാന്‍ കുട്ടിച്ചാത്തന്‍. ഇവിടെ ചാത്തനേറില്‍ സ്പെഷ്യലൈസ്‌ ചെയ്യുന്നു"

ഈശ്വരാ..എനിക്കെല്ലാം മനസ്സിലായി. എവിടുന്നോ തലയ്ക്കിട്ട്‌ ഏറു കൊണ്ടതാണെന്നു തോന്നുന്നു.ഇതു പോലൊരു ഭ്രാന്തന്റടുത്ത്‌ ഇനീം നില്‍ക്കുന്നത്‌ അപകടമാണ്‌. എതോ ഒരു ബസ്‌ വരുന്നതു കണ്ടു. എങ്ങോട്ടെങ്കിലുമാകട്ടെ.. ഞാനോടിക്കയറി. ആ പ്രാന്തന്‍ പുറകേ ഓടി വരുന്നുണ്ട്‌."അയ്യോ നില്‍ക്കൂ പേരു മാറിപ്പോയതാണ്‌ എന്റെ ശരിക്കും പേര്‌..." എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്‌. ഭാഗ്യം ബസ്സിന്റെ അടുത്തെത്തുന്നതിനു മുന്‍പെ തന്നെ അയാള്‍ അവിടെ ചളിയില്‍ തെന്നി വീണു.

'അതെ മാറിപ്പോയതാണ്‌. എന്തൊക്കെയോ എവിടൊക്കെയോ മാറിപ്പോകുന്നതിനു തന്നെയാണല്ലോ ഭ്രാന്തെന്നു പറയുന്നത്‌' ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ട്‌ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ സീറ്റിലെക്കിരുന്നു.

കൊച്ചുത്രേസ്യ said...

കുട്ടിച്ചത്തന്റെ വിവരണത്തിലൂടെ 'ക്രൂര'യായി ചിത്രീകരിക്കപ്പെട്ട ബാംഗ്ലൂരിലെ ഓരോ 'പെങ്ങന്മാര്‍ക്കും' വേണ്ടി ഈ സംഭവത്തിന്റെ സത്യാവസ്ഥ എനിക്കിവിടെ തുറന്നുകാണിച്ചല്ലേ പറ്റൂ.ചതിയന്‍ ചന്തുവിനെ വെറുമൊരു സിനിമ കൊണ്ട്‌ നല്ലവനാക്കിമാറ്റിയ ശ്രീ എം.ടി യെ മനസ്സില്‍ ധ്യാനിച്ച്‌ എഴുതിയുണ്ടാക്കിയതാണ്‌ മുകളിലത്തെ കമന്റ്‌.

sivakumar ശിവകുമാര്‍ said...

good narration....nice....

കുട്ടിച്ചാത്തന്‍ said...

ദൈവമേ മോളിലേത്തെ ത്രേസ്യേടെ കമന്റ് വായിച്ചിട്ട് എനിക്കൊന്നേ പറയാനുള്ളൂ...
“കുട്ടിച്ചാത്തന്‍ അമര്‍ രഹേ......“
എന്റെ മുഖത്ത് ആരേലും ഒന്ന് വെള്ളം തളിക്കോയ്....

കാലമാടന്‍ said...

കൊക്ക-കോള യുടെ പരസ്യം ഓര്‍മ്മയുണ്ടോ? സൈറസ് ഒരു പെണ്ണിനോട്‌ "ഹല്ലോ സിസ്റ്റര്‍" എന്ന് പറയുമ്പോള്‍ അവള്‍ ചൂടാവുന്ന രംഗം... അതോര്‍മ്മ വന്നു :)

ആഗ്നേയ said...

ആഹാ..അതായിരുന്നൂല്ലേ?

കാര്‍വര്‍ണം said...

ബു ഹ ഹാ , കഥ വായിച്ച് ഇനി അതു കൊച്ചു ത്രേസ്യായെങ്ങാന്‍ ആണൊ എന്നു കരുതിയിരുന്നപ്പഴതാ വരുന്നു കൊച്ചിന്റെ എമണ്ടന്‍ കമന്റ്.

അയ്യോ ഇവിടാരുമില്ലേ എനിക്കിതൊന്നു പറഞ്ഞു ചിരിക്കാന്‍
ഹാ ഹാ ഹാ ഹീ ഹീ ഹീ

കുട്ടിച്ചാത്തന്‍ said...

ത്രേസ്യാക്കൊച്ച്, ശിവകുമാര്‍, കാലമാടന്‍!! ,ആഗ്നേയ, കാര്‍വര്‍ണം...
നന്ദി നമസ്കാരം.

ദില്‍ബാസുരന്‍ said...

“ഏത് വകേലാടാ ഞാന്‍ നിന്റെ പെങ്ങളായത് പട്ടീ?” എന്ന് തിരിച്ച് ചോദിച്ചില്ലല്ലോ ചാത്താ അത് തന്നെ ഭാഗ്യം. അങ്ങനെ തെറി കേട്ട ഒരുത്തനെ എനിക്കറിയാം. ഐ ടി പി എല്‍ ലില്‍ തന്നെ. :-)

അപ്പു said...

ചാത്താ... എഴുതിത്തെളിയുന്നുണ്ട് ചാത്താ.. നന്നാ ഇ !!! അഭിനന്ദന്‍സ്.

കുറുമാന്‍ said...

ചത്താ അല്ല ചാത്താ...

നിനക്ക് കഷ്ടകാലമായിരുന്നു എന്ന് തോന്നുന്നു ആ സമയത്ത്....അല്ലെങ്കില്‍ ഒരു പീടക പട്ടം ചാര്‍ത്തികിട്ടേണ്ടിയിരുന്ന ചാന്‍സല്ലേ മിസ്സായത് :)R

കുട്ടിച്ചാത്തന്‍ said...

ദില്‍ബാ: നീ ഇവിടെ ഐടിപി‌എല്ലിലുമുണ്ടായിരുന്നോ!!!!!

അപ്പുവണ്ണോ: അതേ ഞാന്‍ മോണിറ്ററു ഒന്ന് തുടച്ചു ഇപ്പോള്‍ നല്ലവണ്ണം തെളിഞ്ഞ് കാണാം :)

കുറുഅണ്ണോ: ഫ്രീ ആയി ആ പട്ടം വേണ്ടവര്‍ ക്യൂ പാലിക്കുക, ഇങ്ങു ബാംഗ്ലൂരില്‍ വന്നാല്‍ മാത്രം മതി. :)

::: VM ::: said...

നിങ്ങളെല്ലാരും കൂടി ആ പാവം കൊച്ചിനെ (കൊച്ചനെ അല്ല) തെറ്റിദ്ധരിക്കരുത്.

അര്‍ദ്ധരാത്രിക്കൊരുത്തന്‍ വന്നു പെങ്ങളേന്നു വിളിച്ചാല്‍ തന്നെ അതു ശരിയല്ല. പെങ്ങളേ നമുക്ക് ഷെയര്‍ചെയ്യാം എന്ന് പറഞ്ഞാല്‍ ഏതു കൊച്ചും പേടിക്കൂലേ??

ഈ പെങ്ങളേ, അമ്മായ്യേ, ആന്റ്യേ എന്നൊക്കെ എദ്വയാര്‍ത്ഥത്തില്‍ വിളിക്കുന്നതിനെ പറ്റി ആരോ പണ്ടു പോസ്റ്റിയിരുന്നല്ലോ? പെരിങ്ങനോ മറ്റോ!

മാത്രമല്ല, ചാത്തനെ കണ്ടാലും ഒരു കള്ളലക്ഷണം ഇല്ലെന്നു പറയാന്‍ പറ്റില്ല ;)

ഈ ത്രേസ്യേടെ ഒരു കാര്യം!

ഫോട്ടോഗ്രാഫര്‍::FG said...

ചാത്താ പോട്ട്, ചങ്കെടുത്ത് കാണിച്ചാ ചെമ്പരത്തിപൂവാണെന്ന് പറയുന്ന ജാതിയല്ലേ?
ഇതൊക്കെ പ്രതീക്ഷിച്ചാ മതി:)
എഴുത്ത് ഇഷ്ടായി!

പൊറാടത്ത് said...

ഇനി പറയാന്‍ ബാക്കി ഒന്നും ഇല്ലല്ലോ ചാത്താ.. ശ്ശെടാ...എല്ലാതും എല്ലാവരും കൂടി പറഞ്ഞ് തീര്‍ത്തു..

അവസാനം വരെ പൊരിഞ്ഞ സസ്പെന്‍സ്..!

പുടയൂര്‍ said...

ഈ ചാത്തന്റെ ഒരു കാര്യം..
ഹഹഹ...
കലക്കി... ക്ലൈമാക്സ് കലകലക്കി..

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അടിപൊളി ചാത്താ

Rare Rose said...

ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന കൃതിയുടെ വല്ല ആധുനികരൂപമാണോന്നു സംശയിച്ചാണു കേറിയതു.........ഹി..ഹി..വായിച്ചപ്പോള്‍ ചിരിച്ചു ചിരിച്ചു വെള്ളം കുടിച്ചു പോയി......നല്ല പെങ്ങളും ആങ്ങളയും തന്നെ....കലികാലം അല്ലേ..ആ പെങ്ങളെയും കുറ്റം പറയാന്‍ പറ്റില്ല........:)

വേതാളം.. said...

ന്റെ ചാത്താ എന്തിനാ ഈ വേലതരങ്ങള്‍ ഒക്കെ?

സതീശ് മാക്കോത്ത്| sathees makkoth said...

ഓരോരൊ ചാത്ത വിലാസങ്ങളേ...പെങ്ങക്കത് പണ്ടേ മനസ്സിലായിക്കാണും.

സുധി അറയ്ക്കൽ said...

ഹ ഹ ഹ ...നന്നായിട്ടുണ്ട്‌...പോസ്റ്റിലും നന്നായത്‌ ഇടക്ക്‌ വന്ന കമന്റാാാ!!!