Monday, January 28, 2008

ആ രാത്രിയില്‍ -3- എന്നെ തല്ലണ്ട ഞാന്‍ നന്നാവാം

നിഴലുകള്‍ക്ക്‌ നിറം വച്ചുതുടങ്ങി. ആ ജീവികള്‍ കുതിരകളാണ്‌. അതിന്റെ മോളില്‍ ഇരിക്കുന്നത്‌ കാക്കിധാരികളും. പോത്തുകള്‍ ഇപ്പോള്‍ കാലന്റെ സര്‍വീസില്‍ ഇല്ലേ?

കാക്കിധാരികളെ കണ്ടിട്ട്‌ ഒരു പോലീസ്‌ ഛായ. അതെ പോലീസുകാരു തന്നെ. [കുറച്ച്‌ മുന്‍പ്‌ ഈ കുതിരപ്പോലീസിന്റെ ഒരു പടം പോസ്റ്റ്‌ വന്നതും ചാത്തന്റെ വഹ ഒരു കമന്റ്‌ ഇട്ടതും വല്ലവരും ഓര്‍ക്കുന്നുണ്ടോ ആവോ?]

പോലീസുകാര്‍ അടുത്തെത്തി.

എന്താ ഇവിടെ?

സിനിമയ്ക്ക്‌ പോയിട്ട്‌ വരുന്ന വഴിയാ.

ടിക്കറ്റ്‌ കാണിച്ചേ.

ഉം ശരി ഇതെന്താ ഇത്രേം വൈകിയത്‌.

സത്യം പറഞ്ഞാല്‍ ഇവരു വിശ്വസിച്ചില്ലെങ്കിലോ?

അത്‌ എന്റെ കൂട്ടുകാരു കൂടെ ഉണ്ടായിരുന്നു. അവരെ വീട്ടിലാക്കി വരുന്ന വഴിയാ. ഇതിനടുത്താ ഞങ്ങളുടെ ഓഫീസ്‌ അതോണ്ട്‌ ഈ വഴി എപ്പോഴും നടക്കുകയാ പതിവ്‌.

ഐഡി കാര്‍ഡുണ്ടോ?

ഉണ്ട്‌ ദാ.

വിശ്വസിച്ചോ എന്തോ? വേഗം പോയിക്കൊള്ളാന്‍ പറഞ്ഞു.

ടിടിസിയില്‍ നിന്ന് അമ്പലമുക്കിലേക്ക്‌ രാത്രി ഓഫീസു വിട്ടാല്‍ നടപ്പ്‌ തന്നെയാണ്‌. പലപ്പോഴും വൈകാറുമുണ്ട്‌. അതോണ്ട്‌ പകുതി കള്ളമേ പറഞ്ഞിട്ടുള്ളൂ എന്നാശ്വസിക്കാം. കൂടുതല്‍ അപകടങ്ങളൊന്നുമില്ലാതെ വീട്ടിലെത്തി, പുറത്ത്‌ വച്ച താക്കോലെടുത്ത്‌ വാതില്‍ തുറന്ന് ഒച്ചയുണ്ടാക്കാതെ അടുക്കളയിലേക്ക്‌ നടന്നു. ചപ്പാത്തീം കറീമൊക്കെ തണുത്ത്‌ ഒരു പരുവമായിട്ടുണ്ട്‌. അടുക്കളയില്‍ വച്ച്‌ തന്നെ കഴിച്ച്‌, പുറത്ത്‌ വന്ന് സമയം നോക്കി. രണ്ട്‌ മണി കഴിഞ്ഞു.

കിടക്കയിലേക്ക്‌ വീണതേ ഓര്‍മ്മയുള്ളൂ. ഒരു സ്വപ്നം പോലും കാണാത്ത സുഖനിദ്ര.

പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ കൂടെ താമസിക്കുന്ന അമ്മാവന്മാരുടെ ചോദ്യങ്ങള്‍. എപ്പോഴാ വന്നത്‌? എന്താ വൈകിയത്‌?
ഇനിമേലാല്‍ സിനിമയ്ക്ക്‌ പോകുകയോ വൈകുകയോ ചെയ്യുകയാണെങ്കില്‍ ആദ്യമേ ഫോണ്‍ ചെയ്ത്‌ പറഞ്ഞിരിക്കണം എന്ന കണ്ടീഷനില്‍ തലയൂരി.

ഓഫീസിലെത്തിയപ്പോള്‍ തലേന്ന് തീയേറ്ററില്‍ വച്ച്‌ കണ്ടവന്‍ ചോദിച്ചു.

നീ എവിടെയാ താമസിക്കുന്നത്‌?

അമ്പലമുക്കില്‍.

ഇന്നലെ പടം കഴിഞ്ഞിട്ടെങ്ങനാ പോയത്‌?

നടന്നു.[ഓ ഞാനൊരു ചായ കുടിച്ചു എന്ന ടോണില്‍]

കേട്ടവന്‍ ഒന്ന് ഞെട്ടിയോ എന്തോ. പിന്നൊന്നും മിണ്ടീല.

പതുക്കെ പതുക്കെ ആളുകള്‍ ഒറ്റയായും കൂട്ടമായും വന്ന് ചോദിച്ചു തുടങ്ങി.

ഇതെന്താ ഇത്രേം വല്യ ആനക്കാര്യമോ മറ്റോ ആണോ ഒരു നാലഞ്ച്‌ കിലോമീറ്റര്‍ നടക്കുന്നത്‌?

കുട്ടിച്ചാത്തന്റെ കൂടെ താമസിക്കുന്ന കൂട്ടുകാരനാണ്‌ ആദ്യം ഈ കമ്പനിയില്‍ ജോയിന്‍ ചെയ്തത്‌. അവന്റെ കൂട്ടുകാരാണ്‌ ചാത്തന്റെ, കമ്പനിയിലെ ആദ്യ കൂട്ടുകാര്‍. അവന്‍ സ്ഥലത്തുമില്ലാലോ. ബാക്കിയുള്ളവരെ പരിചയപ്പെട്ട്‌ വരുന്നേയുള്ളൂ. [അവന്‍ നാട്ടില്‍ പോയ സമയത്താണ്‌ ചാത്തന്റെ ഈ കൃത്യം എന്നോര്‍ക്കുമല്ലോ]. ആ കൂട്ടുകാരൊക്കെ ഓടി വന്നു.

ഡാ നിനക്കു വട്ടാണോ? പാതിരായ്ക്ക്‌ ഇത്രേം ദൂരം നടക്കുകയോ!

ആ സിനിമ ഞായറാഴ്ച പകലെങ്ങാന്‍ കണ്ടാല്‍ പോരായിരുന്നോ?

നീ താമസിക്കുന്നിടത്തൂന്ന് ആരും ഒന്നും ചോദിച്ചില്ലേ?

നിന്റെ കൂട്ടുകാരന്‍ എന്തു പാവമാടാ? നീ ഇത്രേം തലതിരിഞ്ഞവനാണോ?

ചോദ്യങ്ങള്‍ പലവിധം എന്നാല്‍ അതില്‍ എന്നും ഓര്‍ക്കുന്ന ഒരു ശബ്ദം ഇങ്ങനെ ....

എടാ ഇനി നിനക്കിനി ഇതുപോലെ വല്ല പടോം കാണണമെന്നുണ്ടെങ്കില്‍ മുന്‍പേ പറയണം. ഞങ്ങളെല്ലാം മുന്‍പേ കണ്ടതാണെങ്കിലും, കാണാനാഗ്രഹമില്ലെങ്കിലും, നീ പോകണമെന്ന് പറഞ്ഞാല്‍ പടം തുടങ്ങുന്നതിനു മുന്‍പ്‌ അങ്ങോട്ടും കഴിഞ്ഞ്‌ തിരിച്ചും ബൈക്കില്‍ കൊണ്ടുവിട്ടുതരാം മേലാലിമ്മാതിരി സാഹസം കാണിച്ചേക്കരുത്‌.

വാല്‍ക്കഷ്ണം:
എന്തായാലും ആ ഒരു സംഭവത്തോടെ, ചേര്‍ന്നിട്ടധികം നാളാവാത്ത കുട്ടിച്ചാത്തനെ, 60ല്‍ പരം ആളുകളുള്ള കമ്പനിയില്‍ അറിയാത്തവരില്ലാതായി.

25 comments:

കുട്ടിച്ചാത്തന്‍ said...

ഹോറര്‍ സീരീസ് അവസാനിക്കുന്നു...എന്നെ തല്ലണ്ട ഞാന്‍ നന്നാവാം....

ശ്രീ said...

ചാത്താ...

തേങ്ങ... “ഠേ!”

എന്തായാലും മുഴുവന്‍‌ ജീവനോടെ വീട്ടിലെത്തീലോ... ഭാഗ്യം!ഇന്നലെ പടം കഴിഞ്ഞിട്ടെങ്ങനാ പോയത്‌?

നടന്നു.[ഓ ഞാനൊരു ചായ കുടിച്ചു എന്ന ടോണില്‍]”

എന്തിനാ ചാത്താ, ഉള്ളിലെ പേടി മറച്ചു വച്ച് അത്ര ലാഘവത്തോടെ മറുപടി പറഞ്ഞത്?

എന്തായാലും അതോടെ ഫേമസായീല്ലേ?
:)

വിന്‍സ് said...

ങേ.....!

Sharu.... said...

:( ??????

കൊച്ചുത്രേസ്യ said...

വേണ്ട..ഇനി തല്ലു കൊണ്ടിട്ടു തന്നെ ചാത്തന്‍ നന്നായാല്‍ മതി #@%&!*$

ഹരിത് said...

ഇത്തറേ ഒള്ളൂ....

പ്രയാസി said...

ആളോളെ വട്ടാക്കണാടാ....

ജിറാഫ്, കാട്ടുമാക്കാന്‍, ത്രെസ്യ, മണ്ണാങ്കട്ട എന്തിക്കെ ഊഹാപോഹങ്ങളാരുന്നു..!നെന്നെ കുന്തത്തിനു കുത്തണം..

ഓ:ടോ: കാട്ടുമാക്കാനും, ത്രേസ്യേം രണ്ടും ഒന്നാണേല്‍ മോളിലെ കാട്ടുമാക്കാനെ വെട്ടിയേക്ക്..;)

നവരുചിയന്‍ said...

ഇതു ഒരുമാതിരി ഡ്രാക്കുള തേങ്ങ തലയില്‍ വീണു ചത്തത്‌ പോലെ ആയല്ലോ ...

SIVAKUMAR said...

നീ ആളു കൊള്ളാമല്ലോടാ കുട്ടിച്ചാത്താ.....

കുട്ടിച്ചാത്തന്‍ said...

ശ്രീ പേടിയൊന്നുമുണ്ടായിരുന്നില്ല. ഈ പറഞ്ഞതില്‍ പകുതീം കള്ളമാ
1)അന്ന് ഞാന്‍ ഓടിയിട്ടേയില്ല.[നടക്കേണ്ട ദൂരം ആലോചിച്ചാല്‍ ഓടാന്‍ തോന്നുമോ]
2)എളുപ്പവഴിയാണെന്നു കരുതിയാ വഴി മാറി നടന്നത്.
3) കുതിരപ്പോലീസിനെ പിന്നൊരിക്കല്‍ രാത്രി പടം കഴിഞ്ഞ് വരുമ്പോഴാ കണ്ടത്. അന്ന് രണ്ട് പട്ടികളെയെങ്ങാനം കണ്ടതേയുള്ളൂ.

വിന്‍സ്, ഷാരു,ത്രേസ്യ, ഹരിത്,പ്രയാസി, നവരുചിയന്‍, ബോറഡിച്ചെന്ന് എനിക്കും മനസ്സിലായി. പക്ഷേ ഇതൊരു മുഴുനീളന്‍ പോസ്റ്റാക്കിയിരുന്നേല്‍ എന്നെ എല്ലാരും ഓടിച്ചിട്ടു തല്ലിയേനെ.
അത്രേം ഒറ്റയടിക്ക് വായിച്ചിട്ട് ബോറഡിച്ചതിന്. ഇതിപ്പോ ചുമ്മാ രണ്ട് സസ്പെന്‍സ് വായിച്ചില്ലെ?:)

എന്തായാലും അടുത്ത പോസ്റ്റ് നന്നാക്കാന്‍ ശ്രമിക്കാം പരസ്യം ഇപ്പോഴേ ഇട്ടേക്കാം

“ഇല്ലാത്ത കുടയും കുഞ്ഞു പെങ്ങളും” --[പേര് മാറിയേക്കാം] കുഞ്ഞുപെങ്ങളായി അഭിനയിക്കാന്‍ ആളെ എടുക്കുന്നു.

മുരളി മേനോന്‍ (Murali Menon) said...

ശ്രീ, ദേ കുട്ടിച്ചാത്തനെ കണ്ടു പഠിക്ക്. പേടി എന്നുള്ളത് അടുത്തുകൂടെ പോലും പോയിട്ടില്ല. ഏത് പാതിരാത്രിക്കും നടക്കാന്‍ തയ്യാറാണ്. [ബോധമില്ലാത്തതുകൊണ്ടാണെന്ന് പറയുന്നവര്‍ക്ക് അസൂയയാണെന്ന് ആര്‍ക്കാ അറിയാന്‍ പാടില്ലാത്തത്! :)))]

ജ്യോനവന്‍ said...

:)

sandoz said...

ടാ..നീയെന്തൂട്ടാണീ പറയണത്...
കുതിരയെ കണ്ട് ഓടീന്നാ...
ഞാന്‍ വിചാരിച്ച് വല്ല തലക്ക് ഓളം പിടിച്ച ചേടത്തിമാരും പുറകേ കൂടീതാണെന്ന്...
[നീയിങ്ങനെ തുടങ്ങിയാല്‍ ഞാന്‍ നിന്നെ വായനാ ലിസ്റ്റില്‍ ഇടൂട്ടാ..]

വാല്‍മീകി said...

ചെയ്.. കളഞ്ഞു.
പേടിച്ചു പനി പിടിച്ചു കിടക്കുന്ന ചാത്തനെ സങ്കല്‍പ്പിച്ചാണ് ഞാന്‍ ഇതു വായിക്കാന്‍ വന്നത്.
എന്തായാലും കൊള്ളാം.

നിഷ്ക്കളങ്കന്‍ said...

എന്റെ ചാത്താ,
ഹൊറര്‍ സീരീസ്സൊക്കെ കല്യാണം കഴിഞ്ഞാണ‌ല്ലോ എറങ്ങുന്നത്. :)
എന്നാ പറ്റി?
ചുമ്മാ...
പേടിപ്പിയ്ക്കാതെ :D

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തല്ലുകൊണ്ട് നന്നായാല്‍ മതി $$$@#

ഇവിടേ ആയതോണ്ടാ ഡോളറില്‍ ചീത്ത പറഞ്ഞത്.

കുട്ടിച്ചാത്തന്‍ said...

ശിവകുമാര്‍: സ്വാഗതം, നന്ദി
മുരളിച്ചേട്ടോ അപ്പോള്‍ ബോധമില്ലേലും അസൂയയുണ്ട് അല്ലേ?
ജ്യോനവന്‍ നന്ദി.

സാന്‍ഡോ: പാതിരാത്രി പൂച്ചയെക്കണ്ടാലും ആളോള്‍ ഓടും. [എന്നെ തൂക്കിക്കൊല്ലും എന്ന ഭാവത്തിലാണല്ലോ ;)]

വാല്‍മീകിമാഷേ ഇതിലാകെ എഴുതാനുണ്ടായിരുന്നത് ആ മൃഗശാലേടെ സൈഡിലൂടെ നടന്നതാ.

നിഷ്ക്കളങ്കന്‍ ചേട്ടോ ചുമ്മാ;)
പ്രിയ: പെണ്‍പിള്ളാരുടെ തല്ല് വാങ്ങാന്‍ [ഇനി]ഉദ്ദേശമില്ല.

അപ്പു said...

ചാത്താ ഇതെല്ലാം കൂടെ ഇപ്പോഴാ വായിക്കാനൊത്തത്. സന്തോഷായി, മൂന്നുഭാഗങ്ങളും ഒന്നിച്ചു വായിക്കാനൊത്തല്ലോ എനിക്ക്. !!

ഉപാസന | Upasana said...

പണ്ട് സെണ്ട്രലില്‍ ഒരു സിനിമ കണ്ട് വരുമ്പോള്‍ കുതിരപ്പോലീസിനെ കണ്ടിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച്.
എന്ന ഗ്ലാമറാ അവന്മാര്‍ക്ക്..!

പിന്നെ പറഞ്ഞ് പറ്റിച്ചെങ്കിലും ആദ്യത്തേറ്റിന് രണ്ടിനും സസ്പെന്‍സ് ഉണ്ടായിരുന്നു എന്നുള്ളത് ന്യായം.
സോ നന്നയി ഈ ഹോറര്‍ കഥ.
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഏ.ആര്‍. നജീം said...

പഷ്ട്, ഇത് ചുമ്മ ഉള്ളി ഉലിച്ചത് പോലായല്ലോ.. :)

അല്ലെലും എനിക്കറിയാമായിരുന്നു ഇത് തന്നെയാണ് അവസാനം എന്ന്.. കടുവയെ പിടിക്കുന്ന കിടുവ എന്തായാലും തിരോന്തരത്ത് ഇല്ലെന്ന് ഉറപ്പാ :)

ജിഹേഷ്/ഏടാകൂടം said...

ഒരു ജാതി അവസാനിപ്പിക്കാലായല്ലോ ചാത്താ....

മറ്റേ പാതി ഇതില്‍ ഏതെങ്കിലും ഭാഗം സെന്‍സര്‍ ചെയ്തോ? ചിലപ്പോ അതോണ്ടാവും :)

ചാത്തനെറിഞ്ഞ കല്ലൊക്കെ ഞാന്‍ പെറുക്കി വെച്ചിട്ടൊണ്ടു..ഓര്‍മ്മയിരിക്കട്ടേ :)

കുതിരവട്ടന്‍ :: kuthiravattan said...

ഹോ കമന്റെഴുതിക്കഴീഞ്ഞപ്പോ ഏടാകൂടം അതു തന്നെ ടൈപ്പ് ചെയ്തിരിക്കുന്നു. എന്തായാലും പുള്ളി പറഞ്ഞതിനു താഴെ ഒരു ഒപ്പ്.

ഹരിശ്രീ said...

കുട്ടിച്ചാത്താ,

ഞങ്ങള്‍ വായനക്കാരെ ചുമ്മാ കളിയാക്കണ്ടായിരുന്നു...

!!!!!!!!!!!

ഇടിവാള്‍ said...

ലേബലുകള്‍ കൊണ്ടുള്ള ഓരോ ദോഷങ്ങളെ!!

സാന്റോ പറഞ്ഞതു കറക്റ്റ്; ചാത്തനെയെടുത്ത് വായനാ ലിസ്റ്റില്‍ തൂക്കിയിടണം!

സതീശ് മാക്കോത്ത്| sathees makkoth said...

അവസാനം ഒരു ഗുമ്മ്‌ വന്നില്ലല്ലോ ചാത്താ...തുമ്മലെങ്കിലും പിടിച്ച് രണ്ട് ദിവസം കിടന്നിരുന്നെങ്കിൽ....
ആദ്യരണ്ട് ഭാഗവും നന്നായിരുന്നു.