Monday, January 21, 2008

ആ രാത്രിയില്‍ -2- നഗരവനം

പ്രതീക്ഷയുടെ അവസാനത്തെ കച്ചിത്തുരുമ്പും കാണാനില്ല. ആ തട്ടുകടയ്ക്കാരന്‍ എന്തോ മരീചികയായിരുന്നോ? പെട്ടന്ന് എതിരെ നിന്നും ഹെഡ്‌ ലൈറ്റുകളുടെ വെളിച്ചം. പോലീസ്‌ ജീപ്പാവാം എവിടെനിന്നോ ഇത്തിരി ധൈര്യം കളഞ്ഞു കിട്ടി. തിരിഞ്ഞ്‌ നിന്നു. ആരേം കാണാനില്ല. ഇനി ആ ജീപ്പ്‌ വരുന്നത്‌ കണ്ട്‌ ഒളിച്ചതോ മറ്റോ ആണോ? അങ്ങനെയാണെങ്കില്‍ അത്‌ പോയാല്‍ പിന്നേം അവരു തിരിച്ചു വന്നാലോ? പിന്നേ മണ്ടന്മാര്‍ ഇനി ചാത്തന്റെ പൊടി കാണണേല്‍ അവരു വല്ല മഷിനോട്ടക്കാരുടേം അടുത്ത്‌ ചെല്ലേണ്ടി വരും.

സ്റ്റേഡിയത്തിന്റെ അടുത്തെത്തിയപ്പോഴാണ്‌ ദൂരെ മ്യൂസിയം ഭാഗത്ത്‌ നിന്ന് വരുന്ന ജീപ്പിന്റെ വെളിച്ചം കണ്ടതെങ്കിലും അത്‌ ചാത്തനെ കടന്ന് പോയി അല്‍പം കഴിയുമ്പോഴേക്കും ചാത്തന്‍ മ്യൂസിയത്തിനടുത്തെത്തി. മ്യൂസിയത്തിന്റെയും കനകക്കുന്ന് കൊട്ടാരത്തിന്റെയും അടുത്ത്‌ നല്ല വെളിച്ചമാണ്‌ പിന്നാലെ വല്ലവരും വന്നാല്‍ അവര്‍ക്ക്‌ ചാത്തനെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്‌ ഒളിക്കാന്‍ വഴിയുമില്ല.

വെള്ളയമ്പലം വഴിയാണ്‌ മിക്ക ബസ്സുകളും അമ്പലമുക്കിലേക്ക്‌ പോവുന്നത്‌. മ്യൂസിയത്തിന്റെ മറ്റൊരു സൈഡിലൂടെയുള്ള വഴിയിലൂടെ(നന്തന്‍കോട്‌ വഴി) പോയാലും ടിടിസി(ട്രിവാന്‍ഡ്രം ടെന്നീസ്‌ ക്ലബ്‌ ബസ്സ്റ്റോപ്പ്‌) എത്താം. അവിടുന്ന് ലക്ഷ്യസ്ഥാനമായ അമ്പലമുക്കിലേക്കും. നന്തന്‍കോട്‌ വഴി ആകെ ഒരു തവണ ബസ്സില്‍ പോയതേയുള്ളൂ. ശരിക്കറിയില്ല. ആ വഴിയിലാണെങ്കില്‍ കട്ടപിടിച്ച ഇരുട്ടും. ആ വഴി പോവുന്നത്‌ അബദ്ധമാവുമോ ഇല്ലയോ എന്ന് തെരഞ്ഞെടുക്കാന്‍ കിതപ്പ്‌ തീര്‍ക്കാന്‍ നിന്ന ഒരു നിമിഷാര്‍ദ്ധം മാത്രം.

സ്വതവേ പേടി ആജന്മമിത്രമാണെങ്കിലും കൂടുതലാലോചിക്കാതെ ചാത്തന്‍ ഇരുട്ടിലേക്ക്‌ ഓടിക്കയറി. ഒന്നും കാണുന്നില്ല സ്വന്തം കൈ എവിടെയുണ്ടെന്ന് തപ്പിനോക്കേണ്ട അവസ്ഥ. മുന്നോട്ട്‌ വല്ല അഴുക്ക്‌ ചാലുമാണോ എന്ന് പോലും ഒരു പിടിയുമില്ല. ചതുപ്പ്‌ നിലമാണോ എന്ന് ഉറപ്പിക്കാന്‍ വടിവച്ച്‌ അമര്‍ത്തി നടന്ന് നീങ്ങുന്ന പര്യവേഷകരുടെ കണക്കെ പതുക്കെപ്പതുക്കെ ടാര്‍ റോഡിന്റെ പരിധി കടന്നില്ലെന്ന് ഉറപ്പുവരുത്തി ചാത്തന്‍ മുന്നോട്ട്‌ നീങ്ങി.

രാത്രി ചീവീടുകളുടെ ശബ്ദം മാത്രം കേട്ടു പരിചയിച്ചവര്‍ക്ക്‌ പോകാന്‍ പറ്റിയ വഴി. സിംഹഗര്‍ജനങ്ങള്‍, ആനകളുടെ ചിന്നം വിളികള്‍, കടവാവലുകളുടെ പക്ഷികളുടെ ഇന്നേവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍. ആകെപ്പാടെ ഒരു ഘോരവനത്തിന്റെ നടുവിലകപ്പെട്ട പ്രതീതി. ചാത്തന്‍ കള്ളം പറയുന്നതല്ല. ആ വഴി രാത്രി പോയാല്‍ ഇതെല്ലാം കേള്‍ക്കാം. ആ വഴിയുടെ ഒരു ഭാഗത്ത്‌ വലിയ മതിലാണ്‌ അതിനപ്പുറമാണ്‌ തിരുവനന്തപുരം മൃഗശാല!!!. ഇടയ്ക്കുള്ള മതില്‍ മറ്റു മൃഗങ്ങള്‍ ചാടി വരില്ല എന്ന ഉറപ്പ്‌ നല്‍കിയിരുന്നെങ്കിലും, എന്തെല്ലാമോ ജീവികള്‍ മുഖത്തിനരികെക്കൂടെ പറക്കുന്നതായി മനസ്സിലായപ്പോഴാണ്‌ വാവലുകള്‍ക്ക്‌ ആ മതിലൊരുപ്രശ്നമേയല്ല എന്ന് മനസ്സിലായത്‌.

മനുഷ്യരക്തം കുടിക്കുന്ന വാവലുകളുടെം ഡ്രാക്കുളയുടെം കഥയ്ക്ക്‌ മനസ്സിനകത്തേക്ക്‌ ഓടിക്കയറിവരാന്‍ മറ്റൊരു സമയവുമൊട്ട്‌ കിട്ടിയില്ല. അറിയാതെ വേഗത കൂടി. ദൂരെ ദേവസ്വം ബോര്‍ഡ്‌ ജംഗ്ഷനിലെ വെളിച്ചം. അവിടെ വഴി രണ്ടോ മൂന്നോ ആയി തിരിയുന്നു.

ഏത്‌ വഴി പോകണം? ബസ്സില്‍പോയപ്പോള്‍ ഇതങ്ങനെ ശ്രദ്ധിച്ചിട്ടില്ല. കണ്ണടച്ച്‌ കറക്കിക്കുത്തി ഒരു വഴി തെരഞ്ഞെടുത്ത്‌ നടപ്പ്‌ തുടര്‍ന്നു. അല്‍പദൂരം പിന്നിട്ടു. കാണാത്ത വഴികള്‍, വീടുകള്‍, മതിലുകള്‍, വഴി തെറ്റിയിരിക്കുന്നു തിരിച്ച്‌ മ്യൂസിയം വരെ പോയി മെയിന്‍ റോഡ്‌ വഴി തന്നെ പോയാലോ? ഒന്ന് ചോദിക്കാന്‍ ആ വഴി ഒരു പട്ടിക്കുഞ്ഞ്‌ പോലുമില്ല. [വഴി ചോദിക്കാനല്ല പട്ടി പിന്നാലെ ഓടിയിരുന്നെങ്കില്‍ പെട്ടെന്നൊരു തീരുമാനമായേനെ]

തൊണ്ട വരളുന്നു, കാലുകള്‍ വേദനിക്കുന്നു നടന്ന ദൂരം കാരണമല്ല ഇനി നടക്കേണ്ട ദൂരം ഓര്‍ത്ത്‌. തിരിച്ച്‌ ദേവസ്വം ബോര്‍ഡ്‌ ജംഗ്ഷനില്‍ എത്തി. അടുത്ത വഴിയെ വിട്ടു. ഇത്തവണ തെറ്റിയില്ല. ഇടത്‌ വശത്ത്‌ കണ്ട അമ്പലം മുന്‍പ്‌ ബസ്സില്‍ വച്ച്‌ കണ്ടതു തന്നെ. പ്രതിഷ്ഠ ഏതാണെന്ന് നോക്കാതെ എല്ലാ ദൈവങ്ങള്‍ക്കും ഒരു കൂട്ട നന്ദി പ്രകാശിപ്പിച്ചു. ടിടിസിയുടെ മുന്നിലെ തെരുവുവിളക്കുകള്‍ പ്രതീക്ഷയുടെ നക്ഷത്രപ്പൊട്ടുകളായി ദൂരെ മിന്നിത്തുടങ്ങി.

ടിടിസി എത്തിപ്പോയി. ഇനി വഴിയറിയാം. കാലുകള്‍ക്ക്‌ തുള്ളിച്ചാടാന്‍ വയ്യെങ്കിലും മനസ്സ്‌ തുള്ളിച്ചാടി. വാച്ചിലേക്ക്‌ നോക്കാന്‍ മടിയായി. എന്തായാലും ഇനി പത്ത്‌ പതിനഞ്ച്‌ മിനിറ്റ്‌ കൊണ്ട്‌ വീട്ടിലെത്താം.

അതെന്താ ദൂരെ കുറച്ച്‌ നിഴലുകള്‍, എട്ട്‌ കാലുകള്‍, മനുഷ്യന്റെതല്ല പശുവിനെക്കാള്‍ ഉയരമുള്ള രണ്ട്‌ ജീവികള്‍. അതിന്റെ മുകളിലും ആരൊക്കെയോ ഇരിക്കുന്നതു പോലെയുണ്ട്‌. ദൈവമേ വല്ല യമദൂതന്മാരുമാണോ. അടിവച്ചടിവച്ച്‌ അവര്‍ ഇതാ മുന്നോട്ട്‌ വരുന്നു. ഓടാന്‍ പറ്റുന്നില്ല. കാലുകള്‍ നിലത്ത്‌ ആണിയടിച്ചുറപ്പിച്ചതുപോലെ. ദൈവമേ പരീക്ഷണങ്ങള്‍ അവസാനിച്ചില്ലേ?

വാല്‍ക്കഷ്ണം: കഴിഞ്ഞ ഭാഗത്തെ സസ്പെന്‍സ്‌ പോലെ സങ്കല്‍പിച്ച്‌ ഉണ്ടാക്കിയ കള്ളന്മാരും പ്രേതങ്ങളൊന്നുമല്ല ഇത്തവണ. ഒറിജിനലാ. കാത്തിരിക്കൂ. മറുമൊഴികള്‍ വിടാതെ വായിക്കുന്നവര്‍ക്ക്‌ ഈ സസ്പെന്‍സ്‌ ഊഹിക്കാം. ഈയിടെ ഒരു കമന്റില്‍ ചാത്തന്‍ ക്ലൂ പറഞ്ഞിട്ടുണ്ട്‌.

28 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തന്റെ ഹൊറര്‍ പോസ്റ്റ് രണ്ടാം ഭാഗം-- നഗരവനത്തിലൂടെ...കുമാറേട്ടന്റെ ഈ പടപോസ്റ്റ്
ഒരു ബാക്ക് ഗ്രൌണ്ട് ഇഫക്റ്റിനിരിക്കട്ടെ....

വിന്‍സ് said...

പപ്പൂസിനു കൊടുത്ത കൈ നീട്ടം വേസ്റ്റ് ആയി, ഇരിക്കട്ടെ മോനെ കുട്ടിച്ചാത്ത നിനക്കൊരു കുതിര പവന്‍.

G.MANU said...

ചാ‍ത്താ..
ഡിക്ടറ്റീവ് നോവല്‍ നെഞ്ചിടിപ്പ് കൂട്ടുന്നല്ലോ..മൂന്നാം ഭാഗം വേഗം തട്ടൂ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബാക്കി പറ വേഗം...

ഓ’.ടോ: ആ പറഞ്ഞ ക്ലൂ വെച്ചു നോക്കുമ്പോള്‍ പപ്പൂസും ഈ കുട്ടിച്ചാത്തനും ഒരാള്‍ തന്നെ.

ശ്രീ said...

ബാക്കി കൂടെ പോരട്ടെ ചാത്താ...

പാവം ചാത്തന്‍‌! ന്നാലും ഇപ്പോഴും ബാക്കിയുണ്ടല്ലോ ഇതൊക്കെ എഴുതാന്‍‌... മഹാഭാഗ്യം!

;)

krish | കൃഷ് said...

ചുമ്മാ ആളെ പേടിപ്പിക്കാനാ.. പിന്നെ, എന്തോന്ന് പേടിക്കാനാ.
ബാക്കി കൂടെ തട്ടെടേ.. ചാത്താ‍ാ.

കുതിരവട്ടന്‍ | kuthiravattan said...

ഒട്ടകമാണോ? സസ്പെന്‍സാക്കിയല്ലോ. അടുത്തത് പോരട്ടെ.

നവരുചിയന്‍ said...

എനിക്ക് സന്തോഷം ആയി ...
ചാത്തന്‍ വരെ പേടിച്ചു ..ഇനി ഞങ്ങള്‍ക്ക് ഓകെ പേടിക്കാതെ പേടിക്കാം.
...
പിന്നെ അത് എന്ത് ജീവി .....
എട്ടു കാലുള്ള ഒട്ടകം ?

സുല്‍ |Sul said...

ചാത്തൊ...... :)
-സുല്‍

Kaithamullu said...

ചാത്തങ്കുട്ട്യ്യേ,

വാ...വേഗം വാ!

സൂര്യോദയം said...

ചാത്തനോടാ കളി??? വേഗം വിവരം പറ ചാത്തന്‍സേ... :-)

ഹരിത് said...

ഇതൊരുമാതിരി സി ഐ ഡി നസീര്‍, റെസ്റ്റ് ഹൌസ് സിനിമകളിലെ കാര്‍ചേസുപോലെ എങ്ങും എങ്ങും എത്താതെ നീണ്ടു നീണ്ടു പോകയാണല്ലോ...

സാക്ഷരന്‍ said...

കൊള്ളാം ചാത്തന്സേ …
ഇപ്പം ഈ സൈസ് ടീ.വീ. സീരിയലിന്റെ കാലമാ …

കുട്ടിച്ചാത്തന്‍ said...

വിന്‍സ്: കൈനീട്ടം കൊള്ളാമോന്ന് നോക്കട്ടെ.

മനുച്ചേട്ടോ: എത്രപെണ്‍ പിള്ളാരു ഡാന്‍സു ചെയ്യണ സ്ഥലമാ കൂടിയില്ലേലെയുള്ളൂ
പ്രിയച്ചേച്ചീ നന്ദി.

ശ്രീക്കുട്ടോ: ആരെഡാ പാവം!!!
കൃഷ്ചേട്ടോ: ചുമ്മാ എഴുതീതാണേലും 100% സത്യം ഈ എപ്പിഡോസ്.

കുതിരവട്ടന്‍ ചേട്ടോ: ഒട്ടകമോ തിരുവനന്തപുരത്തോ?
നവരുചിയാ: ഈ ഒട്ടകം എവിടുന്ന് വന്നു?

സുല്ലിക്കോ: നന്ദി.
കൈതമാഷേ: ബാക്കി അടുത്ത ആഴ്ച.

സൂര്യോദയം ചേട്ടോ: അതേന്നെ.
ഹരിത്:ഏയ് അടുത്തതില്‍ തീരും

സാക്ഷരന്‍ ചേട്ടോ: വേറെന്തും പറഞ്ഞോ ടീവീ സീരിയല്‍!!!!;)

കൊച്ചുത്രേസ്യ said...

ചുമ്മാ പേടിപ്പിക്കല്ലേ ചാത്താ.. ആ എട്ടുകാലുള്ള ജീവി- അതെന്തായിരിക്കും?? പൊക്കമുണ്ടെന്നൊക്കെ പറഞ്ഞ സ്ഥിതിയ്ക്ക്‌ അത്‌ എട്ടുകാലിയാവാന്‍ വഴിയില്ല..എന്തായാലും ആ പേടീടിടയ്ക്കും എത്ര കാലുകളുണ്ടെന്നൊക്കെ കൃത്യമായി തന്നെ എണ്ണിയല്ലോ!!

പ്രയാസി said...

അയ്യൊ!
അതു എട്ടുകാലിയല്ലാ..
അതു ജിറാഫാ..!
പുള്ളി രാത്രി ചിലപ്പോഴക്കെ മതില്‍ ചാടാറൂണ്ട്..ഓ.സി.ആറടിക്കാനേ..
കുന്തം എടുക്കാത്തതിന്റെ കൊഴപ്പം..അല്ലേല്‍ കന്നട പറഞ്ഞോണ്ട് നടക്കണം പേടിക്കില്ല..കൊള്ളാംട്ടാ..:)

ഓ:ടോ:കൊച്ചേ..കാലുകള്‍ കൃത്യമായി എണ്ണിയതല്ലാ..
വിറയലില്‍ നാലു ഷേക്കായി എട്ടായി തോന്നീതാ..:)

ദിലീപ് വിശ്വനാഥ് said...

അതു യമരാജന്റെ പോത്തിന്റെ കാല്‍ അല്ല എന്നു ഉറപ്പാണല്ലേ? എന്തായാലും കാത്തിരിക്കാം അടുത്ത ഭാഗത്തിനായി.

ഇടിവാള്‍ said...

[[[ഓടാന്‍ പറ്റുന്നില്ല. കാലുകള്‍ നിലത്ത്‌ ആണിയടിച്ചുറപ്പിച്ചതുപോലെ]]]
\

ഇത്ര ചെറുപ്പത്തിലേ ആണിരോഗമാ? എനിക്കെന്തായാലും ഇല്ല.. ഞാന്‍ നല്ല സ്പീഡില്‍ തന്നെ ഓടും ;)

കാര്‍വര്‍ണം said...

ചാത്തോ മെയിന്‍ റോഡ് വഴി പോകാത്തത് നന്നായി. അവിടെയാ മറ്റേ അമ്മേം കൊച്ചും. ഇനി അവരെയും കണ്ടോ.
അമ്മേം കൊച്ചിനേം അറിയാത്തവര്‍ക്കായ്(ചാത്താ ക്ഷമി.)
11 മണിയ്ക് ശേഷം കവടിയാര്‍ കൊട്ടാരത്തിനും അമ്പലമ്മുക്കിനും ഇടയിക്ക് യാത്ര ചെയ്തിട്ടുള്ള ആളുകള്‍ക്ക് വിചിത്രങ്ങളായ അനുഭവങ്ങള്‍ ഉണ്ടായതായി കേള്‍ക്കുന്നു. ഒരിക്കല്‍ ഒരാള്‍ ബൈക്കില്‍ പോകുമ്പോള്‍ ഒരു അമ്മയും അഞ്ചുവയസില്‍ താഴെ പ്രായമുള്ള ഒരു കുട്ടിയും കൂടി റോഡ് ക്രോസ്സൂ ചെയ്യുന്നു. വളരെ ദൂരെ നിന്നും അവരെ കണ്ടതാണ്‍ എന്നാല്‍ അടുത്തെത്തിയിട്ടും അവര്‍ ക്രോസ്സു ചെയ്തു കഴിഞ്ഞില്ല. ഹോണ്‍ അടിച്ചിട്ടൂം മാറുന്നില്ല വണ്ടി അവരെ മുട്ടി അയാള്‍ എങ്ങനെയോ വീഴാതെ ചവിട്ടി നിര്‍ത്തി. പെട്ടന്നവരെ കാണാതായി. അയാള്‍ നമ്മുടെ ചാത്തന്റെ അവസ്ഥയിലായി എങ്കിലും വീണ്ടും മുന്നോട്ടു പോയി . അപ്പഴതാ ദൂരെ കാണുന്ന ഒരു മരത്തിന്റെ കൊമ്പില്‍ ആരൊ ഇരിക്കുന്ന പോലെ. തൊട്ടടുത്തിയപ്പോള്‍ നേരത്തെ കണ്ട കക്ഷികള്‍ മരത്തിലിരുന്ന് കാലാട്ടി, കളിപറഞ്ഞു ചിരിയോ ചിരി. യാത്രക്കാരനെന്തു പറ്റി എന്ന് അറിയില്ല. പിന്നെ ഒരു ഓട്ടോക്കാരന്‍ ടി സ്ഥലം പാസ്സു ചെയ്യ്മ്പോള്‍ ഒരു സ്തീ കൈക്കുഞ്ഞുമായി വന്നു ഒരിടം വരെ പോകാനുണ്ടെന്നു പറഞ്ഞു. ഓക്കെ കയറിക്കോ.. കുറച്ചു പോയപ്പോള്‍ എന്തോ ശബ്ദം കേള്‍ക്കുന്നല്ലോ എന്നു തിരിഞ്ഞു നോക്കിയപ്പഴേ.. പെണ്ണല്ലേ രാത്രിയല്ലേ എന്നു കരുതി ഒരു സഹായം ചെയ്തപ്പോഴേ എന്നാ അഹമ്മതിയാന്നേ അവളു വണ്ടീലിരുന്നു ഡിന്നറടിക്കുന്നു. എന്താന്നോ നേരത്തെ കൈയ്യിലിരുന്നില്ലെ അതു തന്നെ.

ആആ അപ്പോ പറഞ്ഞു വന്നത് ചാത്തോ ഇതിനേക്കാളും ഭേദമല്ലേ ആ എട്ടുകാലി. അല്ലേ

ഏ.ആര്‍. നജീം said...

അയ്യോ അതെന്താണ് ആരാണ് എന്നൊക്കെ അറിയാഞ്ഞിട്ട് മനസിന് ഒരു സ്വസ്ഥതയും ഇല്ല...
ചാത്താ, വേഗാവട്ടെ ബാക്കി പറ :)

കുട്ടിച്ചാത്തന്‍ said...

ത്രേസ്യാക്കൊച്ചേ: തന്നെ നേരിട്ട് കണ്ടിട്ടു വരെ പേടിച്ചില്ലല്ലോ പിന്നെ പ്രേതം ഒരു പ്രശ്നമാവാന്‍ വഴിയില്ലെന്നൂഹിച്ചൂടെ?

പ്രയാസിച്ചേട്ടോ:എന്നെക്കണ്ട് അതു വിറച്ചുകാണും.

വാല്‍മീകിച്ചേട്ടോ: എന്താ വല്ല ബീഫ് ഫ്രൈയും ഓര്‍മ്മ വരുന്നുണ്ടോ?

വാളേട്ടോ:“എനിക്കെന്തായാലും ഇല്ല.. ഞാന്‍ നല്ല സ്പീഡില്‍ തന്നെ ഓടും ” -- അതെ അതു തന്നാണല്ലോ വാളേട്ടന്റെ ആരോഗ്യത്തിന്റെ രഹസ്യവും. അല്ലേല്‍ എവിടുന്നൊക്കെ തല്ലു വാങ്ങേണ്ടതാ!

കാര്‍വര്‍ണം: ചുമ്മാ പ്യാടിപ്പിക്കല്ല്. 11 മണിക്ക് ശേഷം എത്ര തവണ അതു വഴി നടന്നിരിക്കുന്നു. ഞാനിന്നു വരെ കണ്ടിട്ടില്ല. ഇനി വാഹനം മസ്റ്റാണെന്നുണ്ടോ? എന്നാലും ഒരു പ്രേതത്തെ നേരിട്ട് കാണാനുള്ള ചാന്‍സ് മിസ്സാക്കിയല്ലോന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം.

നജീമിക്കോ: തിരക്ക് കൂട്ടാതെ.:)

അഗ്രജന്‍ said...

കഴിഞ്ഞ എപ്പിഡോസും കൂടെ വായിച്ചപ്പഴല്ലേ ഇതിന്‍റെയൊരിത് പിടികിട്ടിയത്... ആ നാലു കാലുകളുടെ ഉടമയെ കുറിച്ച് ഒരേകദേശ രൂപമായി :)

Murali K Menon said...

:))

Unknown said...

മനസ്സിലായി മോനേ...

അത് കവടിയാര്‍ കൊട്ടാരത്തിലെ കുതിര പോലീസായിരിക്കണം...

ഹരിശ്രീ said...

ചാത്താ,

സസ്പെന്‍സാക്കികളഞ്ഞല്ലോ...

മാഷേ

ബാക്കികൂടി പോരട്ടെ

ഉപാസന || Upasana said...

ഡിയര്‍ ചാത്തന്‍

എട്ടല്ല ആറ് കാലായിരിക്കും..!
ചാത്താ ഇതൊക്കെ എഴുതാന്‍ ചാത്തന്‍ ബാക്കിയൊണ്ടല്ലോ.
അതന്നെ ആശ്വാസം.

വിവരണങ്ങളൊക്കെ ജോര്‍.
:)
എന്നും സ്നേഹത്തോടെ
ഉപാസന

sandoz said...

ഈ പോസ്റ്റെന്താ നീ കല്യാണത്തിനു മുന്‍പ് എഴുതാഞ്ഞത്....
പേടിപ്പിക്കുന്ന കാര്യങളൊക്കെ ഇപ്പോഴാണൊ ഓര്‍ത്തത്...ശിവ ശിവ...

കുട്ടിച്ചാത്തന്‍ said...

അഗ്രൂ കള്ളം പറയരുത് ഒരൂഹവുമില്ലാന്നെനിക്കറിയാം.
മുരളിച്ചേട്ടോ :)

മി.പൊന്നമ്പലം: ഇനി നീ ഒരു സീരീ‍സ് എഴുതെടാ. അല്ലേല് വേണ്ട നിന്റെ ജീ‍വിത സസ്പെന്‍സ് തന്നെ പൊളിച്ചേക്കട്ടെ?

ഹരിശ്രീ ചേട്ടോ സസ്പെന്‍സ് ദേണ്ടെ ഒരുത്തന്‍ പൊട്ടിച്ചിരിക്കുന്നു.

ഉപാസനാ:എണ്ണം തെറ്റീട്ടില്ല. എട്ട് തന്നെ.
സാന്‍ഡോ: ഫസ്റ്റ് എപ്പിഡോസില്‍ ഡീസ്കൈമള്‍ ഇട്ടിട്ടുണ്ട് കണ്ടില്ലേ?