ഞങ്ങളുടെ ഹൈസ്ക്കൂള് ഒരു ഹൈസ്ക്കൂള് കം പാതി യു പി ആയിരുന്നു. എന്നുവച്ചാല്‍ അഞ്ചാം ക്ലാസില്ല ആറും ഏഴും മാത്രം. സ്ക്കൂള് തുറന്നു. ഞാന്‍ എട്ടടി മൂര്‍ഖന്മാരില്‍(എട്ട് ഡി യില്‍) അംഗത്വം എടുത്തു.
യു പി യും ഹൈസ്ക്കൂളും ഒരുമിച്ചായിരുന്നെങ്കിലും രണ്ടിനും അദ്ധ്യാപകര്‍ വെവ്വേറെയാണ്. അതുകൊണ്ടു സ്ക്കൂള് മാറിയില്ലെങ്കിലും എല്ലാം പുതിയ അദ്ധ്യാപകര്‍.
ഒന്നുരണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മൂര്ഖന്മാര് എല്ലാവരും ഒരു അദ്ധ്യാപന്റെ മുന്നില്‍ നീര്ക്കോലികളായി. ശരിക്കും പറഞ്ഞാല്‍ മണ്ണിരകള്‍. മാഷിനു പിന്നെ ക്ലാസിലേക്കു വടി പോലും കൊണ്ടു വരേണ്ടി വരാറില്ലായിരുന്നു.
പതിവുപോലെ മാഷു വരാറായി. എല്ലാവരും കൈയ്യില്‍ സൂചിയും പിടിച്ചു നില്‍പ്പായി(മാഷു വന്നാല്‍ തറയിലിട്ടു ശബ്ദം കേള്‍പ്പിക്കേണ്ടെ). മാഷ് വന്നു.
ഇനി അവിടെ അടുത്ത 45 മിനിട്ടുകള്ക്കിടയ്ക്ക് കേള്‍ക്കുന്ന ആകെ മൊത്തം ടോട്ടല്‍ സൗണ്ട് നില്ക്കുന്ന മൂര്ഖന്മാര് ഇരിക്കുമ്പോള്‍ ബഞ്ചിളകുന്നതിന്റെയും മാഷിന്റെയും പിള്ളേരു വല്ലോരും മാഷിന്റെ ചോദ്യത്തിന് ഉത്തരം നല്കുന്നതിന്റെയും ആണ്.
പതിവിനു വിപരീതമായി മാഷിന്റെ ഏകാഗ്രത തെറ്റുന്നു. മാഷിന്റെ വാക്കുകളില്‍ ബത്തശ്രദ്ധരായിരുന്ന ഞങ്ങളും അപ്പോഴാണതു ശ്രദ്ധിച്ചത്. അടുത്ത ക്ലാസില്‍ ഭയങ്കര ബഹളം.അവിടെ സാറന്മാര് ആരും ഇല്ല. ഞങ്ങളുടെ ക്ലാസ് ലീഡറെക്കൊണ്ടു വടി കൊണ്ടുവരുത്തിച്ച്, മാഷതുമായി അങ്ങോട്ടു ചലിച്ചു.
അടുത്ത ക്ലാസു ഞങ്ങളുടെ ക്ലാസിന്റെ തറനിരപ്പില്‍ നിന്നും അല്‍പ്പം താഴെയാണ്. ഭാവിയില്‍ പോലീസ് ലാത്തിച്ചാര്‍ജു കാണുമ്പോള്‍ ചിരിക്കുന്ന മനഃസ്ഥിതി അപ്പോഴേ സ്വന്തമായുള്ള ചിലര്‍ പാത്തും പതുങ്ങിയും അങ്ങോട്ടെയ്ക്കു എത്തി നോക്കി.
ലൈവ് കമന്ററി വന്നു തുടങ്ങി.ഒന്നു രണ്ടു പിള്ളേരെ പിടിച്ചു പൊട്ടിച്ച ശേഷം മാഷ് ഉപദേശം തുടങ്ങി.
"ഈ പീര്യെഡ് പഠിപ്പിക്കേണ്ട സാറു വന്നില്ലേ"
"മാഷിന്നു ലീവാ"
"എന്നാല്‍ നിനക്കൊന്നും മിണ്ടാതിരുന്ന് നാലക്ഷരം പഠിച്ചൂടെ"
"വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍. ഇതെതാ ക്ലാസ്?"
"......"
"ഓഹോ അറബി ക്ലാസാണല്ലെ"
--- ഞങ്ങളുടെ സ്ക്കൂളില്‍ പിള്ളേര്‍ക്ക് മലയാളം ഒന്നാം പേപ്പറിനു പകരം അറബിയൊ സംസ്കൃതമൊ തിരഞ്ഞെടുക്കാം. ആ പീര്യെഡ് മാത്രം അവര്‍ വേറെ ക്ലാസില്‍ പോയി ഇരുന്ന് ക്ലാസ് അറ്റന്റ് ചെയ്യണം.---
മാഷിന്റെ പ്രഭാഷണം തുടരുകയാണ്.
"വെറുതെയല്ല നിനക്കൊക്കെ ഈ സംസ്കാരം അറബികളെ പോലെ തന്നെ"
"അറബികള്‍ക്കുപോലും പിന്നേം സംസ്കാരം കാണും നിങ്ങളൊക്കെ കാട്ടറബികളാ"
അങ്ങനെ അങ്ങനെ കാട്ടറബികളുടെ സംസ്കാരത്തെക്കുറിച്ചും സംസ്ക്കാരമില്ലായ്മയെ കുറിച്ചും മാഷിന്റെ സ്റ്റഡി ക്ലാസ് നീണ്ടു പോകുന്നതിനിടയില്‍ ആ ക്ലാസിലെ മുന്‍ ബെഞ്ചില്‍ ഒരു തിരയിളക്കം.
പിള്ളേരൊക്കെ വായ പൊത്തിച്ചിരിക്കുന്നു. ചിലരൊക്കെ ചിരിയടക്കാന്‍ പാടുപെടുന്നു. മാഷിനൊരു സംശയം ഇനി 'മഴയെത്തും മുന്‍പെയിലെ മമ്മൂട്ടിയെ പോലെ വല്ലതും' മുന്‍ബെഞ്ചിലെ ഒരുത്തനെ എഴുന്നേല്‍പ്പിച്ചു.
"എന്താടാ ഇരുന്ന് ചിരിക്കുന്നത്?"
"അതു സാര്‍ ഇത് ഇത്"
"എന്തു ഇത്?"
"ഇത് അറബിക്ലാസല്ല"
"പിന്നെ???"
"ഇത് ആറ് ബി ക്ലാസാ"
ഇത്തവണ കൂട്ടച്ചിരിയുടെ മാലപ്പടക്കങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ താഴേക്ക് വീണത് ഞങ്ങളുടെ ക്ലാസില്‍ നിന്നും ആയിരുന്നു എന്നു മാത്രം.
സൃഷ്ടിപുരാണം
4 years ago
13 comments:
ചാത്താ..അതു കലക്കി..!
എന്നാലും മാഷെ പറ്റിച്ചു. ഹി ഹി ഹി.
ഇതടിപൊളി
രസകരമായിട്ടുണ്ട്.
രസായി, ട്ടോ.
ചാത്താ മറിമായത്തിലൂടെ അറബി ക്ലാസ്സിനെ ആറ് ബി ക്ലാസ്സാക്കിയതല്ലേ?
yevan puppuliyanu ketta
ആ മാഷിനെ അങ്ങനെ പറ്റിക്കാന്‍ പറ്റൂ അല്ലേ ചാത്താ, ഇതും രസകരം.
-പാര്‍വതി.
ഓം ഹ്രീം കുട്ടിച്ചാത്താ..
അടിപൊളിയായട്ട്ണ്ട്ട്ടാ..
ചാത്തന് പുലിയാണ് കെട്ടാ
“എല്ലാവരും കൈയ്യില്‍ സൂചിയും പിടിച്ചു നില്‍പ്പായി(മാഷു വന്നാല്‍ തറയിലിട്ടു ശബ്ദം കേള്‍പ്പിക്കേണ്ടെ)...“അതു കലക്കി... രസികന്‍ കണ്ടുപിടുത്തം.
(പിന്നെ, ഞങ്ങളുടെ സ്കൂളിലും മലയാളവും സംസ്കൃതവും അറബിയും ഉണ്ടായിരുന്നു.)
ചാത്താ...അടി പൊളി,ഞാന്‍ ചാത്തന്റ ഒരു ആരാധകനാ...
ഹാ ഹാ ഹാ.കൊള്ളാം.
Post a Comment