Thursday, July 12, 2007

ജൂ‍നിയര്‍ ഗാനഗന്ധര്‍വ്വന്‍

അബദ്ധത്തിലെങ്ങാനും "എടാ ഒരു പാട്ട്‌ പാടിക്കേ..." എന്ന് പറഞ്ഞ്‌ പോയാല്‍, നാവെടുക്കും മുന്‍പ്‌ കര്‍ണ്ണകഠോരമായ ശബ്ദത്തില്‍ വച്ച്‌ കീറിയിരുന്നതിനാല്‍ വീട്ടുകാരും നാട്ടുകാരും ഒരു തവണയില്‍ കൂടുതല്‍ ആ സാഹസത്തിനു മുതിര്‍ന്നിരുന്നില്ല.

എങ്കിലും ഗാനഗന്ധര്‍വ്വന്‍ തന്റെ സാധകം തുടര്‍ന്നുകൊണ്ടിരുന്നു. ശല്യം സഹിക്കാനാവാതെ വീട്ടുകാര്‍ കുത്തിയിരുന്ന് ആലോചിച്ച്‌ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി. പാട്ടു പെട്ടീം നഴ്‌സറിപ്പാട്ടുകളുടെ ഒരു കാസെറ്റും അത്‌ ഉപയോഗിക്കുന്ന രീതികളും ഗന്ധര്‍വ്വനു സ്വായത്തമാക്കിത്തന്നു. പാടാന്‍ തോന്നുമ്പോള്‍ പാട്ടു വച്ച്‌ അതിനൊപ്പം പാടാം. കേള്‍ക്കുന്നവര്‍ വിജയ്‌ യേശുദാസിന്റെയോ മറ്റോ ശബ്ദം സഹിച്ചാല്‍ മതി.അങ്ങനെ പാടിപ്പാടി ജൂനിയര്‍ ഗന്ധര്‍വ്വന്റെ സ്വരം നന്നായില്ലെങ്കിലും ആ നഴ്‌സറിപ്പാട്ടുകള്‍ മൊത്തം മനഃപാഠമായി.

പുതുതായി ഗളസ്ഥമാക്കിയ ജ്ഞാനം എവിടെയെങ്കിലും വിളമ്പാന്‍ കൊതിപൂണ്ട്‌ നടന്നിരുന്ന ചാത്തന്‍സിന്‌ അടുത്ത്‌ തന്നെ അവസരം കൈവന്നു.

ബാലകലോല്‍സവം വരുന്നു നിങ്ങള്‍ക്കാര്‍ക്കെങ്കിലും നല്ല പാട്ടറിയോ എന്ന ചോദ്യം ടീച്ചര്‍ മുഴുമിച്ചില്ല, ജീവനുള്ള പാട്ടുപുസ്തകം എഴുന്നേറ്റ്‌ നിന്ന് കച്ചേരി തുടങ്ങി.നിര്‍ത്ത്‌ നിര്‍ത്ത്‌ പാടാന്‍ പറഞ്ഞില്ലാ. കുട്ടിച്ചാത്തന്‍ ക്ലാസ്‌ കഴിഞ്ഞ്‌ സ്റ്റാഫ്‌ റൂമിലേക്ക്‌ വാ.

ഹോ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പിലുള്ള ആദ്യത്തെ കച്ചേരിയാ, ഒന്ന് മുരടനക്കി നമ്രശിരസ്കനായി ചാത്തന്‍ സ്റ്റാഫ്‌ റൂമിലെത്തി. ചാത്തന്‌ ഇങ്ങനൊരു കഴിവും കൂടിയുണ്ടോ എന്ന അത്ഭുതത്തോടെ ഒരു കൂട്ടം പരിചിതമുഖങ്ങള്‍ വീക്ഷിക്കുന്നു.

"പാടട്ടേ ടീച്ചര്‍?"

ചാത്തന്‍ ഇത്തിരി കൂടി വിനയാന്വിതനായി.

ഇപ്പോള്‍ മൊത്തം പാടണ്ട നീ ഓരോ വരിയായി പതുക്കെപ്പറയൂ ഞാന്‍ ഒന്ന് എഴുതിയെടുക്കട്ടേ.

ഓ ചിലപ്പോള്‍ വരികള്‍ക്ക്‌ വേറെ എവിടുന്നെങ്കിലും അനുമതി വേണ്ടി വരുമായിരിക്കും.

അതിനെന്താ ടീച്ചര്‍ അത്‌ ഞാന്‍ നാളെ എഴുതിക്കോണ്ട്‌ വരാം ഇപ്പോള്‍ പാടട്ടേ?

നീ എഴുതുന്നത്‌ നിനക്കല്ലാതാര്‍ക്കാ വായിക്കാന്‍ പറ്റുക, നീ ഇപ്പോള്‍ പാട്ട്‌ പറയൂ.

--അത്‌ ശരി അപ്പോള്‍ പരീക്ഷയ്ക്ക്‌ മാര്‍ക്കിടുന്നത്‌ ചാത്തന്റെ മൊഖത്തിന്റെ ചന്തം കണ്ടിട്ടാണോ??--

ശരി ടീച്ചര്‍.
"കൊടിയ വേനല്‍ക്കാലം കുളങ്ങള്‍ വറ്റിയ കാലം"
"കുതിച്ചും ചാടിയും രണ്ട്‌ തവളകള്‍"
"കുണ്ട്‌ കിണറ്റിന്നരികിലെത്തീ"
"മൂത്ത തവള പറഞ്ഞൂ........"

ഇനി എപ്പോഴാ ഇത്‌ പാടേണ്ടത്‌?

ഞാന്‍ പറയാം നീ ക്ലാസില്‍ ചെല്ലൂ.

ഇനി ഈ കാര്യത്തില്‍ പരിശീലനത്തിന്റെ കുറവ്‌ വേണ്ടാ രാവിലെ എഴുന്നേറ്റ്‌ പാടിയാല്‍ നല്ലതാന്ന് കേട്ടിട്ടുണ്ട്‌. പക്ഷേ പാട്ടുപെട്ടി വയ്ക്കാതെ വാ തുറന്നാല്‍ തല്ല് ഏതൊക്കെ ഭാഗത്തൂന്ന് കിട്ടിയെന്ന് ചോദിച്ചാല്‍ മതി.എന്നാലും ക്ലാസില്‍ അന്ന് ചാത്തന്‍ മാത്രേ എഴുന്നേറ്റ്‌ നിന്നുള്ളൂ വേറെ ആരും കാണൂല അല്ലായിരുന്നെങ്കില്‍ സ്ക്കൂള്‍ തലത്തിലെങ്കിലും ഒരു മല്‍സരം വയ്ക്കണ്ടായിരുന്നോ.മറ്റ്‌ സ്ക്കൂളുകളില്‍ നിന്നും ആരും ഉണ്ടാവരുതേ ഭഗവാനേ.

പാത്തും പതുങ്ങിയുമുള്ള പരീശീലനസെഷനുകള്‍ കടന്നുപോയി.

-------------------------


ഒരു ദിവസം രാവിലെ.

ക്ലാസില്‍ എല്ലാവരും പെണ്‍കുട്ടികളുടെ ഭാഗത്ത്‌ കൂട്ടം കൂടി നില്‍ക്കുന്നു. പെണ്‍പിള്ളാര്‍ എന്നു പറഞ്ഞാല്‍ അന്ന് ശത്രുക്കളാ അവിടെ എന്തായാല്‍ നമുക്കെന്താ?

ചിലരൊക്കെ ചാത്തനെ തിരിഞ്ഞ്‌ നോക്കി എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്‌.

ഈശ്വരാ വല്ലവനും വരുന്നവഴി വാലു കെട്ടിവച്ചിട്ടുണ്ടാ? അതോ ഇത്‌ പൊതു"---" എന്നെഴുതിയ കടലാസ്‌ പുറകില്‍ തൂക്കിയിട്ടുണ്ടോ? ഒന്നും അറിയാത്ത ഭാവത്തില്‍ മുതുകൊന്ന് ചൊറിഞ്ഞു.ഒന്നുമില്ല. അതാ ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി ഒരു ചോപ്പ്‌ കുപ്പായം മുന്നോട്ട്‌ വരുന്നു.

ഇനി വല്ല ഐലവ്യൂ പറയാനോ മറ്റോ! ഛായ്‌ ആവാന്‍ വഴിയില്ല. ഞങ്ങളു തമ്മില്‍ ശത്രുതയൊന്നുമില്ലേലും ക്ലാസില്‍ കാണാന്‍ കൊള്ളാവുന്ന വേറെ എത്ര ആമ്പിള്ളേരിരിപ്പുണ്ട്‌. ഇനി ഇന്നലത്തെ കളിയാക്കലിനു പകരം വീട്ടാനോ മറ്റോ? അതിനു ഇവളു രണ്ട്‌ ദിവസായി ക്ലാസിലേ ഇല്ലായിരുന്നല്ലോ!

ചാത്താ ഇതു കണ്ടാ?

ഒരു കുഞ്ഞ്‌ ട്രോഫീം ഒരു സര്‍ട്ടിഫിക്കറ്റും.

എവിടുന്ന് കിട്ടീതാ?

ബാലകലോല്‍സവത്തിനു ഇന്നലെയായിരുന്നു മല്‍സരം.

ഹെന്ത്‌!!! എന്നിട്ടെന്താ ടീച്ചര്‍ ചാത്തനെ അറീക്കാതിരുന്നത്‌ ചാത്തന്റെ പാട്ടിന്‌ അനുമതി കിട്ടീലെ?

ആ കിട്ടിക്കാണില്ലായിരിക്കും.

ഇവളെന്തിനാ ഈ ട്രോഫീം പൊക്കി ചാത്തന്റെടുത്ത്‌ വരുന്നേ, ദുഷ്ട ട്രോഫി കാട്ടി ന്നെ കൊതിപ്പിക്കാനാവും

ഇതെന്തിനാണേ* എന്നെ കാണിക്കുന്നേ നിനക്കു വീട്ടില്‍ വച്ചാല്‍ പോരെ?

ഇത്‌ ഇത്‌ ചാത്തന്റെ പാട്ട്‌ പാടീതിനു കിട്ടിയതാ അതോണ്ടാ നിന്നെ കാണിക്കാന്‍ കൊണ്ടന്നത്‌.


മൂന്നാം ക്ലാസിലെ പയ്യന്‍സിനു ഹൃദയാഘാതം വരാന്‍ അന്തകാലത്തെ ജീവിത-ഭക്ഷണരീതികള്‍ ഇടവരുത്താത്തത്‌ നന്നായീ. ഇല്ലെങ്കില്‍ ഇന്നിതിഴുതാന്‍ ചാത്തന്റെ ആത്മാവിനു വരമൊഴി പഠിക്കേണ്ടി വന്നേനെ.

ഒരു നിമിഷത്തെ പിടച്ചിലിനു ശേഷം മനസ്സ്‌ താളം വീണ്ടെടുത്തു.

നന്നായീ എന്നിട്ടെനിക്ക്‌ മുട്ടായി ഒന്നൂല്ലേ?

പക ലോകത്തോട്‌ മുഴുവന്‍ പക. ഇനി ചാത്തനെന്തിന്‌ സ്ക്കൂളില്‍ പോണം ചാത്തന്റെ പാട്ടാ അതെന്ന് ലോകം മുഴുവന്‍ അറിയാം എന്നിട്ടും അത്‌ മുഴുവനായി പാടികേള്‍ക്കാനുള്ള സാവകാശം പോലും ടീച്ചറു കാണിച്ചില്ലാലോ?

വരുന്ന വഴി കല്ലുപെറുക്കി കുറേ കശുമാങ്ങയ്ക്കിട്ടെറിഞ്ഞു ഒന്നു പോലും കൊണ്ടില്ലാ. അതിനു മാത്രം ഒരു മാറ്റോമില്ല. ഒരിക്കലും കൊള്ളൂല.

മാസങ്ങള്‍ കടന്നു പോയി. അടുത്ത വര്‍ഷം ഏതാണ്ട്‌ അതേ സമയം അതേ ചോദ്യം. പാട്ടറിയോ?

വീണ്ടും ചാത്തന്‍ ചാടി എഴുന്നേറ്റു, ഇത്തവണ പാട്ട്‌ പറഞ്ഞ്‌ കൊടുക്കുന്ന പ്രശ്നമില്ല.
ഞാന്‍ പാടാം ടീച്ചര്‍, ചെറിയതാ, ടീവീലു കേട്ടതാ, കഴിഞ്ഞ തവണ പാട്ടുപെട്ടീന്ന് കേട്ടതല്ലേ. ഇപ്പോള്‍ ഇവിടെ വച്ച്‌ തന്നെ പാടാം.

വേണ്ടാന്ന് പറയാനോ ആംഗ്യം കാണിക്കാനോ ടീച്ചര്‍ക്ക്‌ ഇടകിട്ടും മുന്‍പേ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഏറ്റവും ഉയര്‍ന്ന വോള്യത്തില്‍ ചാത്തന്‍ വെച്ചലക്കി.

"വാഷിംഗ്‌ പൗഡര്‍ നിര്‍മ്മാ വാഷിംഗ്‌ പൗഡര്‍ നിര്‍മ്മാ"**

"ദൂത്‌ സേ സഫേദീ നിര്‍മ്മാ സേ ആത്തീ"
"രംഗീന്‍ കപ്ഡാ ഭീ ....."

പാവം ടീച്ചര്‍ ചെവീന്ന് കയ്യെടുത്തിട്ട്‌ വേണ്ടേ നിര്‍ത്താന്‍ പറയാന്‍.




*എടീന്ന് വിളിക്കുന്നതിലും വടക്കേ മലബാറില്‍ പ്രചാരം ഇണ കൂട്ടിവിളിക്കുന്നതിനാണ്‌
**ടീവീലു രാമായണത്തിന്റെ കൂടെ ഏറ്റവും അധികം വന്നിരുന്ന പരസ്യം ഇതാന്നാ ഓര്‍മ്മ.


വാല്‍ക്കഷ്ണം:
ഏച്ചുകെട്ടിയത്‌ എന്തായാലും മുഴച്ചിരിക്കും. എന്നാലും വില്ലന്റെ തല്ലും കൊണ്ടോടുന്ന നായകനെ ചാത്തനിഷ്ടല്ലാ...ക്ലൈമാക്സിനു മാത്രം കടപ്പാട്‌ വാഷിംഗ്‌ പൗഡര്‍ നിര്‍മ ആന്റ്‌ പഴയ ഒരു കോമിക്സ്‌.

39 comments:

കുട്ടിച്ചാത്തന്‍ said...

ചോപ്പിച്ചഭാഗം വയ്ക്കണ്ടാ വയ്ക്കണ്ടാന്ന് ഒരു 100 തവണ ആലോചിച്ചതാ പിന്നെ എഴുതിപ്പോയില്ലേ

ഒരു ചിന്ന പോസ്റ്റ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം...

Unknown said...

നാണമില്ലേ ചാത്താ? വെറുതെ ചോദിച്ചു എന്നേ ഉള്ളൂ. നീ പോക്കറ്റില്‍ തപ്പിനോക്കാനൊന്നും പോകണ്ട.

payyans said...

ചാത്താ...
നല്ല സുഖമാകുന്നുണ്ട് വായന..ഇ ബ്ലോഗില്‍...
പള്ളീവക വല്ല സ്കൂളുമായിരുന്നോ കണ്ണുരിലേത്...!

:)

അനു said...

ചാത്താ ചാത്താ ഒരു പാട്ടു കൂടി.... പ്ലീസ്...
:D

ഏ.ആര്‍. നജീം said...

ഹോ....ഈ ചാത്തന്റെ ഒരു പാട്ടേ..ഒരൊന്നൊന്നൊര പാട്ടാ

കുട്ടന്‍സ്‌ | S.i.j.i.t.h said...

പാട്ടുകാരാ...ഗാനഗന്ധര്‍വ്വാ...ചാത്താ..വിശേഷണങ്ങള്‍ ഇനിയെന്തൊക്കെയാണു പാണന്മാര്‍ പാടി നടക്കുന്നേ...

കിരണ്‍സ് ജാഗ്രതൈ..ചാത്തന്‍ ഫീല്‍ഡില്‍ ഇറങ്ങനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു...

അനിയന്‍കുട്ടി | aniyankutti said...

കുട്ടിച്ചാത്താ, നീയെന്‍റെ സഹോദരച്ചാത്തനാടാ..

ദാഹനീരിനായി...ദാഹനീരിനായി....

ഏഴുനിലമാളിക, കരടിമട, ഒരിടത്തൊരുനാളൊരു മഹാനായ, കാറ്റത്തും മഴയത്തും, എലിക്കൂട്ടം പൊറുക്കുന്ന, താറാവ് താറാവ്, കോടക്കാറ്റൂഞ്ഞാലാടും, പാത്തുപതുങ്ങിപ്പമ്മി നടക്കും......
അന്ത എല്ലാ പാട്ടുകളും എനിക്കും കാണാപ്പാഠമാടാ.... ഇന്നു കാലത്തു കുളിക്കുമ്പൊ കൂടി പാടി, അതിലെ "പണ്ടു പണ്ടൊരു കൊക്ക്", പിന്നെ കൂടെത്താമസിക്കുന്നവര്‍ തല്ലിക്കൊല്ലുമെന്നു (വെറുതെ) പറഞ്ഞതോണ്ടു നിര്‍ത്തി. കലോല്‍സവത്തിനു പാടിയിട്ടുമുണ്ട് മറ്റേ, "പഞ്ചമിപ്പുഴയരികില്‍..." എന്ന ഐറ്റം. ഹിഹി!!

ഇനി ശരിക്കും ജ്ജെന്‍റെ കൂടപ്പെറപ്പങ്ങാനുമാണോ ചാത്തൂ....

അനിയന്‍കുട്ടി | aniyankutti said...

അതു വിജയ് യേശുദാസല്ല, യേശുദാസന്‍ചേട്ടന്‍ തന്നെയാ, പിന്നെ ചിത്രച്ചേച്ചിയും...ഹിഹി! ചിത്രച്ചേച്ചി അന്നു കൊച്ചായിരുന്നേ...

ശ്രീ said...

വരുന്ന വഴി കല്ലുപെറുക്കി കുറേ കശുമാങ്ങയ്ക്കിട്ടെറിഞ്ഞു ഒന്നു പോലും കൊണ്ടില്ലാ. “അതിനു മാത്രം ഒരു മാറ്റോമില്ല. ഒരിക്കലും കൊള്ളൂല."

ചാത്താ‍... ഇതും കലക്കി...
ഇനി പാടുന്ന പാട്ടിനു നമുക്ക് പേറ്റന്റ് എടുക്കാം... എന്തേയ്?

കുട്ടിച്ചാത്തന്‍ said...

ദില്‍ബൂ നാണമില്ലാ നാണയമുണ്ട് നീ തറേലോട്ടൊരു തോര്‍ത്ത് വിരി.
പയ്യന്‍സ് :അയ്യയ്യേ എല്‍ പി സ്ക്കൂള്‍ പോസ്റ്റ് വായിക്കൂ,അതിലുണ്ട്.നന്ദി.

അനുക്കുട്ടാ:ഇങ്ങനെ നിര്‍ബദ്ധിക്കരുത് ചിലപ്പോഒ പാടിക്കളഞ്ഞേക്കും.
നജീമിക്കോ: എന്ത് പാട്ടു കേട്ടിട്ടും ജീവിച്ചിരിക്കുന്നോ!!! :)

കുട്ടന്‍സ്: വിശേഷണങ്ങളല്ല വിളിപ്പേരുകളായിരുന്നു പാണന്മാര്‍ പാടി നടന്നിരുന്നത്. എണ്ണിയാല്‍ തീരൂല.
പാവം കിരണ്‍സ് പേടിച്ച് പോയാ??

ചേട്ടന്‍ കുട്ടീ: തിരുത്തുണ്ടായിരുന്നു അല്ലേ നന്ദി. അന്ന് കാണാതറിയാരുന്നു. ഇപ്പോള്‍ എല്ലാം മറന്നു. വര്‍ഷങ്ങളായി വൈകീട്ടുണ്ടായിരുന്ന നാമജപം പോലും മറന്നു പിന്നാ.. വിജയ് അതിലു ഏതോ ഒന്നു മാത്രോ കോറസ്സോ അങ്ങനെന്തോ പാടീട്ടില്ലേ? ഉറപ്പില്ല.
ഇതിന്റെ ഒക്കെ വരികള്‍ മൊത്തം ഓര്‍ത്തെടുത്തിരുന്നേല്‍ നമുക്ക് കിരണ്‍സിനെക്കൊണ്ട് പാടിക്കായിരുന്നു നല്ല മുതല്ക്കൂട്ടാ‍യേനെ അല്ലേ?
ഈ കമന്റിനു ഒരു സ്പെഷല്‍ നന്ദീട്ട് ട്ടാ...ഒരു പാട് സന്തോഷായി വായിച്ചിട്ട്.

ശ്രീ : അതൊക്കെ യേശുദാസ് വിചാരിച്ചിട്ട് നടക്കാത്ത കാര്യാ..

സൂ ചേച്ചീ :)

ഉണ്ണിക്കുട്ടന്‍ said...

അതല്ലേ ചാത്താ നന്നായത്. നിനക്കു തല്ലും കിട്ടീല്ല. സ്കൂളിനൊരു കപ്പും കിട്ടി.
ചാത്താ അപ്പോ നീ എഴുത്തു നിര്‍ത്തീലാ അല്ലേ. എന്തിനാ ഇത്രേം ഗ്യാപ്പ് ? [ചുമ്മാ പയ്യന്‍ ഒന്നു സന്തോഷിച്ചോട്ടെ]

അനിയന്‍കുട്ടി | aniyankutti said...

വരികളൊക്കെ ഓര്‍മ്മയുണ്ട് ചാത്തൂട്ടീ. ഓരോന്നായി ബൂലോഗക്ളബ്ബിലെങ്ങാനും പൂശട്ടെ?
(ആദ്യം ടൈം ഉണ്ടാക്കട്ടെ.) :)

Mr. K# said...

“ചോപ്പിച്ചഭാഗം വയ്ക്കണ്ടാ വയ്ക്കണ്ടാന്ന്“

എന്താ ഈ ചോപ്പിച്ച ഭാഗം എന്നു പറഞ്ഞാല്‍?

K.V Manikantan said...

;) നൈസ് ചാത്താ നൈസ്

Kiranz..!! said...

ഹ..ഹ..ആ വിഷമം മാറ്റിത്തരാം..അടുത്ത ബംഗളൂര്‍ മീറ്റിനു ചാത്തനേക്കൊണ്ട് കൊടിയ വേനല്‍ക്കാലവും,വാഷിംഗ് പൌഡര്‍ നിര്‍മ്മായും പാടിച്ചിട്ടേ ബാക്കിക്കാര്യമുള്ളൂ..:)

ആവനാഴി said...

ചാത്താ,

ആവിഷ്കാരചാതുര്യം കൊണ്ടും ഭാവതീവ്രതകൊണ്ടും വളരെ മെച്ചമായ ഒരു കൃതിയാണു ഇതു എന്നു ഇവിടെ പ്രസ്താവിക്കട്ടെ. പാടണമെന്നും അംഗീകാരം നേടണമെന്നും വളരെ ആഗ്രഹിച്ച ബാലനായ ചാത്തന്‍ ടീച്ചറെ വിശ്വസിച്ചു പാട്ടിന്റെ വരികള്‍ പറഞ്ഞുകൊടുക്കുന്നു. എന്നാല്‍ ചാത്തന്റെ കുഞ്ഞു മനസിന്റെ ആഗ്രഹങ്ങളെ തൃണവല്‍ഗ്ഗണിച്ചുകൊണ്ട് ടീച്ചര്‍ ആ വരികള്‍ വേറൊരു കുട്ടിക്കുവേണ്ടി ഉപയോഗിക്കുന്നു. അപ്പോഴുണ്ടാകുന്ന ആ വേദനയെ ചാത്തന്‍ നന്നായി അനാവരണം ചെയ്തിരിക്കുന്നു. ഇത്തരം ഭാവതീവ്രമായ കൃതികള്‍ ഇനിയും സൃഷ്ടിക്കൂ.

സസ്നേഹം
ആവനാഴി

പ്രിയംവദ-priyamvada said...

ഐയ്യൊ പാവം ചാത്തങ്കുട്ടി ..കര്‍ണ കഠോര വിഭാഗത്തില്‍ മല്‍സരമില്ലാത്തു കൊണ്ടല്ലെ ചാത്തുട്ടിയെ ടീച്ചര്‍ കൊണ്ടുപോവതിരുന്നത്‌? ക്ഷമിക്കു ..
ഒരു അപ്പീല്‍ കൊടുക്കമായിരുന്നു അതു കൂടി ഉള്‍പ്പെടുത്താന്‍..

സാജന്‍| SAJAN said...

ചാത്തനെയേറ്:‌
ഹ ഹ ഹ അപ്പൊ ചാത്തനും എന്നെ പ്പോലെ, വലിയ പാട്ടുകാരനാ അല്ലേ, എന്നെ പ്പോലെ അധികം പേരില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു..
അപ്പൊ എനിക്കാ കാര്യ്യത്തില്‍ ഒരു കൂട്ടായി:)
(നന്നായി എഴുതിയിട്ടുണ്ട്)

കൊച്ചുത്രേസ്യ said...

പാവം ടീച്ചര്‍. ചാത്തന്‍ പാടീത്‌ പാട്ടാണെന്ന്‌ തോന്നിക്കാണില്ല. വല്ല മുദ്രാവാക്യവും വിളിക്കുന്നതണെന്ന്‌ വിചാരിച്ചുപോയിക്കാണും.കണ്ണൂരല്ലേ നാട്‌.

ഒരു കാര്യം കൂടി ചോദിച്ചോട്ടെ-- ഇപ്പഴും സാധകം ചെയ്യാറുണ്ടോ?

RR said...

അടുത്ത മീറ്റിന്‌ ഇനി ഇതും ഉണ്ടാവുമോ? ;)

ettukannan | എട്ടുകണ്ണന്‍ said...

ചാത്താ.. അപ്പൊ, നമ്മടെ "ലൈഫ്‌ ബോയ്‌ എവിടെയോ, അവിടെയാണാരോഗ്യം..." എപ്പൊഴാ പാടിയത്‌???

കൊള്ളാട്ടോ... ;)

ഉണ്ണിക്കുട്ടന്‍ said...

ചാത്താ മിക്കവാറും അടുത്ത ബാംഗ്ലൂര്‍ മീറ്റ് നിന്നെ അറിയിക്കാന്‍ വഴിയില്ല.

സജീവ് കടവനാട് said...

ചാത്തങ്കുട്ടീ, ഒരു പാട്ട് പാടി ബ്ലോഗിലിട്ടൂടേ, കുറേശല്ല്യങ്ങള് നിര്‍ത്തിപ്പൊയ്ക്കൊള്ളും. കുതിരവട്ടാ, വടക്കന്‍ കേരളം ഇടക്കൊക്കെ ഞങ്ങള് ചോപ്പിച്ചെടുക്കാറുണ്ട്. ചോന്ന ചോര പോലെ ചോപ്പിച്ച്.

അനിയന്‍കുട്ടി | aniyankutti said...

കംപ്ളീറ്റിലി ഡെഡികേറ്റഡ് ടു മൈ ഡിയര്‍ കുട്ടിചാത്തന്‍!!

"കൊടിയ വേനല്‍ക്കാലം കുളങ്ങള്‍ വറ്റിയ കാലം
കുതിച്ചും ചാടിയും രണ്ടു തവളകള്‍ കുണ്ടുകിണറ്റിന്നരികില്‍ വന്നു
ദാഹനീരിനായി, ദാഹനീരിനായ്..(2)

തുള്ളിവെള്ളം കണ്ടു തവളകള്‍ തുള്ളിത്തുള്ളിച്ചാടീ,
മൂത്ത തവള പറഞ്ഞു, അനിയാ മുങ്ങാംകുഴികളിടാം, ചാടാം ഒന്നിച്ചു ചാടാം..
ഉള്ള വെള്ളം മുഴുവന്‍ നമ്മുടെ സ്വന്തമാക്കാം, നമ്മുടെ സ്വന്തമാക്കാം..(2)

ഒന്നു ചിന്തിച്ചിളയ തവളയോ വിക്കി വിക്കിപ്പറഞ്ഞു,
വേണ്ട ചേട്ടാ വേണ്ട വെറുതെ കുഴപ്പം കാട്ടരുതേ, ചാകാനൊരുങ്ങിടല്ലേ... (ബാക്ഗ്രൌണ്ടില്‍ ഒരു തവള, "വേണ്ട ചേട്ട വേണ്ട" എന്നു പറയുന്ന പോലെ ആരുടെയോ ഒരു മിമിക്രി, ചാത്തൂ, അതാണോ ഇനി വിജയ്??!!!)

വെയില്‍ തുടര്‍ന്നാല്‍ കിണര്‍ വരണ്ടാല്‍ ഗതിയെന്താകും, നമ്മുടെ ഗതിയെന്താകും?" (2)

(കഴിഞ്ഞു)

എല്ലാം സ്റ്റോക്കുണ്ട്. സമയം കിട്ടുന്നതിനനുസരിച്ച് ഇതേ പോസ്റ്റില്‍ കമന്‍റായി പൂശട്ടെ?

ഇടിവാള്‍ said...
This comment has been removed by the author.
ഇടിവാള്‍ said...

ദില്‍ബാസുരന്‍ said...
നാണമില്ലേ ചാത്താ? വെറുതെ ചോദിച്ചു എന്നേ ഉള്ളൂ. നീ പോക്കറ്റില്‍ തപ്പിനോക്കാനൊന്നും പോകണ്ട.

HAHAHAHA ! :)

Kaithamullu said...

ചാത്തന്‍‌കുട്ടീ,

കറത്തഭാഗത്തിന്റെ കോമ്പ്ലിമെന്റല്ലേ ചോപ്പിച്ച ഭാഗം?
രണ്ടും ഇഷ്ടായി.

-പള്ളിക്കൂടത്തിലേക്കൊന്ന് പോയി തിരിച്ചു വന്നു, ട്ടാ!

കുട്ടിച്ചാത്തന്‍ said...

ഉണ്ണിക്കുട്ടാ നിന്റെ ലാസ്റ്റ് പോസ്റ്റ് കഴിഞ്ഞിട്ട് ഉള്ളത് ചിന്ന ഗ്യാപ്പോ അഗാധ ഗര്‍ത്തമോ!!!
അടുത്ത ബാംഗ്ലൂര്‍ മീറ്റും ചാത്തനെ അറിയിക്കും മീറ്റ് കഴിഞ്ഞ് ചുറ്റിപ്പറ്റി നില്‍ക്കുന്ന അംഗങ്ങളെ തുരത്തി വിടാന്‍ ആവശ്യമാ.

ചേട്ടന്‍ കുട്ടീ ചോദിക്കുന്നതെന്തിനാ പൂശിക്കോ, പാട്ടിവിടിട്ടതു കൊള്ളാം നന്ദി. പാടീട്ട് ചാത്തനെ വല്ലവരും തല്ലാനോടിച്ചാല്‍ നോക്കിച്ചിരിക്കരുത്.

കുതിരവട്ടന്‍ ചേട്ടോ: ചോപ്പ് കളര്‍ ഫോണ്ടിലുള്ള ഭാഗം എന്ന് മാത്രം. നന്ദി.
സങ്കുച്ചേട്ടോ : നന്ദി.

കിരണ്‍സ്: ഡോണ്‍‌ഡൂ ഡോണ്‍‌ഡൂ..
ആവനാഴിമാഷേ: ഈ എഴുതിയത് ഇങ്ങനെയൊക്കെയാണോ!! ഇപ്പ അറിഞ്ഞു :)

പ്രിയചേച്ചീ ഇതിന്റെ രണ്ടാം ഭാഗം കൂടി എഴുതിക്കും അല്ലേ...
സാജന്‍ ചേട്ടോ: ആദ്യം ഒന്ന് പാടിക്കേ ചാത്തന്റെയത്രേം സ്റ്റാന്‍ഡേര്‍ഡ് ഉണ്ടോന്ന് നോക്കട്ടെ :)

ത്രേസ്യാക്കൊച്ചേ: സ്വന്തം നാടിനെത്തന്നെ പറയണം. സാധകം ചെയ്യാറുണ്ട്, ഇപ്പച്ചെയ്യാം, ചാത്തന്റെ നമ്പറ് കറക്കി ആ റിസീവര്‍ ചെവിയില്‍ ചേര്‍ത്ത് വച്ചേ..
RR : പേടിക്കണ്ടാ ബൈക്കിന്റെ പിന്നിലിരുന്ന് പാടാറില്ല.

എട്ട് കണ്‍സ്: ഒരവസരം താ പാടാം.
കിനാവേ:അപ്പോ രാമായണ്‍ മുഴുവനും വായിച്ചിട്ടാണോ രാമന്റെ ആരാ സീതാന്ന് ചോദിക്കുന്നേ? പാടണം അല്ലേ?:)

വാളേട്ടാ :ദില്‍ബു പറഞ്ഞത് ഞാനൊന്ന് സൈഡാക്കിയെടുത്തതേയുള്ളൂ പിന്നേം അത് തന്നെ പൊക്കിക്കൊണ്ടു വന്നാ :(

കൈതമാഷേ: അങ്ങനെതന്നെ. സ്ക്കൂളില്‍ കൂട്ടിക്കൊണ്ടു പോവാന്‍ ഇതിലും ചേര്‍ന്ന പോസ്റ്റുകള്‍ മുന്‍പേ ഇട്ടവയല്ലേ?

ഗുപ്തന്‍ said...

chaathanz!!!! ithrayum vanchanakalude bhaaram vahikkunna oru janmam aanenn kandaal thoonnula kettaa...:P

munnaam klassil padikkumpol pattu adichumaati ....teacher chathane tholpichhu... enningane vadakkan veeragatha modal oru dialogue-nolla scope ond :)

myexperimentsandme said...

ചാത്ത്‌സ്, ചട്ടിക്കൂത്തന്‍‌സ്, പട്ടിച്ചാത്തന്‍ കൂട്ടുകാരന്‍, കൊള്ളാം. നല്ല എഴുത്ത്.

പുള്ളി said...

ചാത്താ, എനിയ്ക്ക് താങ്കളുടെ വിഷമം ഉള്‍ക്കൊള്ളാനാവും! പദ്യപാരായണത്തിന്‌ യൂ.പീ സ്കൂളിലെ ഒരു ടീച്ചര്‍ എന്നോടും ഈ ചതി ചെയ്തിട്ടുണ്ട്! ഇതിനാണ്‌‌ വിവേചനം വിവേചനം എന്നു പറയുന്നത്. ഇവിടെ കഴിവുള്ളവര്‍ക്കു മാത്രം ജീവിച്ചാല്‍മത്യോ?
:: ഞാന്‍ പദ്യപാരായണം അക്ഷ്രാര്‍ഥത്തില്‍ എടുത്ത്, സംഗീതത്തിന്റെ കണിക പോലുമില്ലാതെ സീരിയസ്സായി വായിക്കുതന്നെയായിരുന്നു എന്നും ഒരു അപവാദം പിന്നീട് കേട്ടിട്ടുണ്ട്...

മുസ്തഫ|musthapha said...

‘നീ എഴുതുന്നത്‌ നിനക്കല്ലാതാര്‍ക്കാ വായിക്കാന്‍ പറ്റുക...’ ആ ടീച്ചര്‍ ഇന്നൊരു ബ്ലോഗറായി ഇവിടെയെങ്ങാനും വേണായിരുന്നു :)

എനിക്കും പറ്റിയിട്ടുണ്ട്, ഇതു പോലൊന്ന്...

മദ്രസ്സയില്‍ നബിദിനത്തിന് പാട്ട് മത്സരത്തിന് നിറുത്തി ഉസ്താദ് (അദ്ധ്യാപകന്‍) ഒരാഴ്ചത്തെ റിഹേഴസലിന് ശേഷം അദ്ദേഹം എന്നോട് പറഞ്ഞു ‘നീ പ്രസംഗ മത്സരത്തിന് നിന്നാല്‍ മതി’ എന്ന്... മ്മടെ പാട്ടിന്‍റെ മഹിമ അന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായി :)

മനോജ് കുമാർ വട്ടക്കാട്ട് said...

അത് കൊള്ളാം. ടീച്ചറിനോട് അങ്ങിനെയെങ്കിലും പകരം വീട്ടിയല്ലോ :)

കുട്ടിച്ചാത്തന്‍ said...

മനുച്ചേട്ടോ ചാത്തനെ നേരിട്ടു കണ്ടിട്ടുണ്ടോ! ഫോട്ടോ കണ്ടിട്ടുണ്ടേല്‍ അത് മൊത്തം ഫോട്ടോഷോപ്പാട്ടാ വിശ്വസിക്കേണ്ട,;)

വക്കാരി-സാന്‍: വിശേഷണങ്ങള്‍ കണ്ടാല്‍ തെറിവിളിച്ചതാന്ന് തോന്നൂലോ? കൂട്ടുകാരന്‍ എന്ന് ഇട്ടതോണ്ട് മാത്രം ക്ഷമിച്ചു ;) <-- അഥവാ സ്മൈലി കണ്ടില്ലേലോ

പുള്ളിച്ചേട്ടോ അഗ്രജോ: പിന്നെ സാജന്‍ ചേട്ടനും ഒരു പുതിയഗ്രൂപ്പ് തുടങ്ങാനായീന്ന് തോന്നണു- നിരാശാഗായകര്‍ ഗ്രൂപ്പ്.

പടിപ്പുരച്ചേട്ടോ : പകരം വീട്ടി എന്നു പറയാനാണെങ്കില്‍ ഇതിവിടെ എഴുതി എന്ന് പറയാം
മറ്റേത് വെറും ഏച്ചുകെട്ടലാ ചോപ്പിച്ച ഭാഗം മൊത്തം ചുമ്മാ ഒരു രസത്തിനു. ഒരു നാലാം ക്ലാസുകാരനുണ്ടോ പ്രതികാരം!!

പിന്നെ സംഭവം ഇങ്ങനെയൊന്നുമല്ലാട്ടോ എന്തോ ഒരു ചെറിയ ഓര്‍മ്മേണ്ട് ഒരു സീന്‍ മാത്രം ഒരു കുട്ടി നിന്റെ പാട്ട് പാടീട്ട് കിട്ടിയതാന്ന് പറഞ്ഞ് ഒരു സര്‍ട്ടീറ്റ് കാണിച്ചത്. അത് മാത്രേ സത്യോള്ളൂ അതെങ്ങനെ സംഭവിച്ചു എന്ന് ചാത്തനു ഒരു ഐഡിയേം ഇല്ലാ.(ഓര്‍മ്മയില്ലാ) ബാക്കി എല്ലാം ഒരു സംഭവിച്ചേക്കാവുന്ന സന്ദര്‍ഭം ഉണ്ടാക്കിയെടുത്തതാ. ചിലപ്പോ ഞാന്‍ തന്നെയാവും ആകുട്ടിക്ക് ഈ പാട്ട് പാടിക്കൂടേന്ന് പറഞ്ഞ് വിട്ടത്..ആവോ?
ടീച്ചര്‍മാര്‍ക്കൊക്കെ ചാത്തനെ വല്യ കാര്യായിരുന്നു. ഇങ്ങനാരും ചാത്തനോട് ചെയ്തിട്ടില്ലാ.

ഇപ്പോള്‍ എത്ര വൃത്തികെട്ടതാണേലും(ശബ്ദം) ആ പാട്ടുകള്‍ അന്ന് ചാത്തന്‍ പാടീത് ഒരു കാസെറ്റില്‍ റെക്കോഡ് ചെയ്ത് കേട്ടിരുന്നു.നഷ്ടപ്പെട്ടു.അതത്രേം ബോറായിരുന്നില്ല കുഞ്ഞു ശബ്ദമല്ലേ കേട്ടിരിക്കാം.

അവളെക്കണ്ടാല്‍ ചോദിക്കണം എന്താ ശരിക്കുള്ള സംഭവം, ഓര്‍മ്മയുണ്ടോന്ന്.

നിര്‍മ്മല said...

അപ്പോ ആ പരസ്യത്തിനോട് ഇങ്ങനെയൊരു “സെന്‍റി“ അറ്റാച്ചമെന്‍റ് ഉണ്ടായിരുന്നല്ലെ ;)
നല്ല വിവരണം.

അപ്പു ആദ്യാക്ഷരി said...

മൂന്നാം ക്ലാസിലെ പയ്യന്‍സിനു ഹൃദയാഘാതം വരാന്‍ അന്തകാലത്തെ ജീവിത-ഭക്ഷണരീതികള്‍ ഇടവരുത്താത്തത്‌ നന്നായീ. ഇല്ലെങ്കില്‍ ഇന്നിതിഴുതാന്‍ ചാത്തന്റെ ആത്മാവിനു വരമൊഴി പഠിക്കേണ്ടി വന്നേനെ...”

കലക്കന്‍... ചാത്താ കീപ് ഇറ്റ് അപ്പ്. :-)

ഉപാസന || Upasana said...

നന്നായിരുന്നു...
നമ്മുടെ സ്രുഷ്ടികള്‍ മറ്റൊരാളുടെ credit ല്‍ വരുക എന്നത് വേദനാജനകം തന്നെ ആണ്. ഞാനും അത് ആവോളം ഒരിക്കല്‍ അനുഭവിച്ചിട്ടുണ്ട്. ചാത്തന്‍ ഹാസ്യരൂപത്തില്‍ ആണ് വിവരിച്ചിരിക്കുന്നത് എങ്കിലും ഒരു മൂന്നാം ക്ലാസുകാരന്റെ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ ആഴം വലുതാണ്... വേണമെന്നു വെച്ചാല്‍ കുറച്ചു കൂടെ Senti കലര്‍ത്തി ഉഗ്രനാക്കാമായിരുന്നു. ഓരോരുത്തറ്ക്ക് അവരുടെ രീതികള്‍.. ചാത്തന്‍ ഹാസ്യം ഇഷ്ടപ്പെടുന്നു.. അതില്‍ തെറ്റില്ല... പക്ഷെ നമ്മളെ വേദനിപ്പച്ചത് അതുപോലെ പറയുന്നതല്ലെ നല്ലത്...???
സുനില്‍

കുട്ടിച്ചാത്തന്‍ said...

നിര്‍മലച്ചേച്ചി, അപ്പുവേട്ടന്‍, സുനില് ചേട്ടന്‍ എന്നിവര്‍ക്ക് നന്ദി പ്രകാശ്ഡ്...

‍സുനില്‍ ചേട്ടോ കരയുന്നതിലും രസം ചിരിക്കുന്നതല്ലേ :)

Murali K Menon said...

“വരുന്ന വഴി കല്ലുപെറുക്കി കുറേ കശുമാങ്ങയ്ക്കിട്ടെറിഞ്ഞു ഒന്നു പോലും കൊണ്ടില്ലാ. അതിനു മാത്രം ഒരു മാറ്റോമില്ല. ഒരിക്കലും കൊള്ളൂല.“

കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ബന്ധപ്പെടുത്തുന്ന ഇത്തരം കാര്യങ്ങള്‍ എഴുത്തിന്റെ പ്രത്യേക ശക്തിയാണ്. എന്റെ ആസ്വാദനം അതിന്റെ പൂര്‍ണ്ണതയീല്‍ എത്തുന്നത് മുകളില്‍ പറഞ്ഞപോലെയുള്ള കാര്യങ്ങള്‍ വായിക്കുമ്പോഴാണ്. അപ്പോഴാണ് ഞാന്‍ എഴുത്തുകാരനെ മനസ്സില്‍ കാണുന്നതും. ഒരുപാടിഷ്ടമായി. ചാത്തന്‍ വിക്രിയകള്‍ ഇടതടവില്ലാതെ തുടരട്ടെ...