Wednesday, February 28, 2007

മത്തി ബിരിയാണി

ങൂ ഹൂം എനിക്ക്‌ വേണ്ടാ.

എനിക്ക്‌ വേണ്ടാന്ന് പറഞ്ഞില്ലേ...

കുറച്ചെങ്കിലും കഴിക്കെടാ.
നല്ലകുട്ടിയല്ലേ..


ഇക്ക്‌ വേണ്ടാ വിശപ്പില്ല.

ദേ ഈ രണ്ടുരുളയെങ്കിലും അമ്മ വാരിത്തരുന്നതല്ലേ?

ഈ കറി എനിക്കിഷ്ടല്ലാന്നറീല്ലേ പിന്നേം എന്തിനാ ഇതന്നെ ഇണ്ടാക്കിയത്‌ ഇക്കു വേണ്ടാ

എന്നാല്‍ ആ കറി കൂട്ടേണ്ടാ മീന്‌ നിനക്കിഷ്ടമല്ലേ
ഈ പൊരിച്ച മീന്‍ കഷ്ണവും കൂട്ടി രണ്ടുരുള...


മാണ്ടാാ....(വേണ്ടാ)

ഇല്ലേല്‍ ദേ ഒരു പ്രാവിന്റെ ഇറച്ചി കുറയും..

ങൂഹൂ എന്നെ പറ്റിക്കാന്‍ നോക്കണ്ടാ അതു രാത്രി കഴിച്ചില്ലെങ്കിലാ..

അതു ശരിയാ.. പക്ഷേ ഉച്ചയ്ക്കു കഴിച്ചില്ലെങ്കില്‍ ഒരു അണ്ണാന്റെ അത്ര ഇറച്ചി കുറയും..


കുറേന്നെങ്കില്‍ കുറഞ്ഞോട്ടെ. ന്നാലും നിക്കു വേണ്ടാ..

നല്ലകുട്ടിയല്ലേ അമ്മ കഥ പറഞ്ഞു തരാലോ

ഇക്കു വേണ്ടാ ഈ മത്തി നെറച്ചും മുള്ളാ

മുള്ള്‌ ഞാന്‍ പോക്കിത്തരാലോ

എന്നാലും മുള്ളാ നിക്ക്‌ വേണ്ടാ

നിനക്ക്‌ കറുമുറ ഇഷ്ടല്ലേ ഈ പൊരിഞ്ഞ കഷ്ണം കറുമുറാന്ന് കഴിക്കാലോ

എന്നാല്‍ മീനു മാത്രം കഴിക്കാം ചോറുവേണ്ടാ.

നിനക്ക്‌ കറിയല്ലേ ഇഷ്ടമല്ലാതുള്ളൂ, ഞാനിപ്പോള്‍ വരാം.

.........................................

ഇതെന്താ?

ഇതാണ്‌ മത്തിബിരിയാണി. ഇതിനു കറിവേണ്ടാ

ദേ ഈ ഉരുള കഴിച്ചേ ഇതാണ്‌ കോഴിമുട്ട.
ഇനി ഒരു പ്രാവിന്റെ മുട്ട,
ഇതു ഒരു തത്ത മുട്ട.

ദേ ഇതും കൂടി ഇതു മയിലിന്റെ മുട്ട.

നിക്ക്‌ ദിനോചറിന്റെ മുട്ട വേണം
ദാ ദിനോസറു മുട്ട...

വാല്‍ക്കഷ്ണം:
മത്തിബിരിയാണി -ചാത്തന്‍'സ്‌ ഫേവറൈറ്റ്‌
പാചകവിധി ഇപ്രകാരം
മത്തി തന്നെ വേണമെന്നില്ല ഏതെങ്കിലും ഒരു മീന്‍ വറുത്ത ചട്ടി - ഒന്ന് (നോണ്‍ സ്റ്റിക്‌ പാടില്ല)
ആവശ്യത്തിനു ചോറ്‌.

ചോറ്‌ ചട്ടിയിലിട്ട്‌ നന്നായി ഇളക്കുക, ചട്ടിയില്‍ ബാക്കിയുള്ള മീന്‍ തരികളും എണ്ണയും ചോറുമായി നല്ലവണ്ണം മിക്സ്‌ ആകുന്നതുവരെ തുടരുക.

സ്വാദിഷ്ടമായ മത്തിബിരിയാണി റെഡി...

ജാഹൂ കണ്ടന്റെ പ്രത്യേക ശ്രദ്ധയ്ക്ക്‌ പാചകക്കുറിപ്പ്‌ അടിച്ചുമാറ്റിയാല്‍ അറബിക്കടലു കടക്കുന്നതു വരെ ഞാന്‍ പിന്നാലെ ഓടി ഏറ്‌ നടത്തും...

29 comments:

കുട്ടിച്ചാത്തന്‍ said...

ജാഹൂ കണ്ടന്റെ പ്രത്യേക ശ്രദ്ധയ്ക്ക്‌ പാചകക്കുറിപ്പ്‌ അടിച്ചുമാറ്റിയാല്‍ അറബിക്കടലു കടക്കുന്നതു വരെ ഞാന്‍ പിന്നാലെ ഓടി ഏറ്‌ നടത്തും...

ആഷ | Asha said...

ഹ ഹ
ബെസ്റ്റ് ബിരിയാണി!

Unknown said...

ചാത്താ,
ബിരിയാണി കൊള്ളാം. പക്ഷെ മീന്‍ എന്ന് കേട്ടാല്‍ ഛര്‍ദ്ദിക്കുകയും കുളിക്കുകയും ചെയ്യുന്ന എന്റെ അമ്മയോട് ഇതെങ്ങനെ ഉണ്ടാക്കിത്തരാന്‍ പറയും? :-(

RR said...

ചാത്താ, വെറുതെ കൊതിപ്പിക്കാതെ :( ഇപ്പൊ ഇരുന്നു ചാത്തന്റെ ബാക്കി എല്ലാ പോസ്റ്റും വായിച്ചു. കലക്കുന്നുണ്ട്‌ :)

സുന്ദരന്‍ said...

ആഹാ...കൊള്ളാലോ...മത്തിബിരിയാണീ...

സഞ്ചാരി said...

എന്റെ ഒരു പഴയ സ‌ഹമുറിയന്‍ എപ്പോള്‍ മീന്‍ വാങ്ങാന്‍ പോയാലും മത്തിയെ വാങ്ങി വരുള്ളു അവസാനം അവനെയെല്ലാവരും മത്തിയെന്നു വിളിക്കാന്‍ തുടങ്ങി.പിന്നെ ഒരു സ‌ഹമുറിയന്‍ സ്ഥിരമായിട്ടു കഞ്ഞിയെ കുടിക്കുകയുള്ളു. അവനെയെല്ലാവരും ഡബിള്‍കഞ്ഞിയെന്നാണ് വിളിക്ക്കാറ്

asdfasdf asfdasdf said...

ജാഹുവും മത്തിക്കച്ചോടം തുടങ്ങിയോ ?
അതൊരു പുതിയ അറിവാണ്.
ദൈവമേ നല്ല മത്തി ഇവിടെ കിട്ടാനേയില്ല. ഉപ്പിട്ട മത്തി ഒരു ടേസ്റ്റുമില്ല. കുട്ടിച്ചാത്താ മത്തിക്കിപ്പൊ അവിടെ എന്താ വില ? മത്തിവാങ്ങാന്‍ കമ്മീഷന്‍ വേണോ ? :)

Anonymous said...

യെസ്, ഇതാണു ചാത്തനേറ്. ഇടക്കല്പം നിരാശപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ ചാത്തനേറ്' പൂര്‍വ്വാധികം ശക്തി പ്രാപിച്ചു കണുന്നതില്‍ അതിയായ സന്തോഷമുണ്ട്.

ഭാവുകങ്ങള്‍.

ഇടിവാള്‍ said...

ഹഹ.. ബെസ്റ്റ് ബിരിയാണി..

എന്നാലും ആ ജാഹൂ കണ്ടനെ ഭീഷണിപ്പ്പെടുത്തിയത് അക്ക്രമമായി.. അവരും ജീവിച്ചു പോട്ടേ മാഷേ.

നിങ്ങ കണ്ണൂക്കാരു വാളും കുന്തവുമായി കണ്ടഞ്ചേട്ടന്റെ പൊറകീ തന്നെയാ ഇപ്പഴും ല്ല്ലേ ?

പ്രിയംവദ-priyamvada said...

കുട്ടിച്ചാത്തന്റെ രചനകളില്‍ എപ്പൊഴും ഒരു "കുട്ടിയെ" കാണം..നിഷ്കളങ്കതയും കുറുമ്പും ഒക്കെ ഉള്ള ഒരു വലിയ കുട്ടിയെ..എനിക്ക്‌ ഇഷ്ടമാവാറുണ്ടു അവനെ..
ഭാവുകങ്ങള്‍! (സമം അതിഭാവുകങ്ങള്‍ ചേര്‍ത്തു കഴിക്കുക)..ചുമ്മാ :-)
qw_er_ty

ഫാ.ബെന്യാമിന്‍ said...

നന്നായി ചാത്താ.
പണ്ട് മീന്‍ പൊരിച്ച എണ്ണയൊഴിച്ചോ അല്ലെങ്കില്‍ ചാത്തന്‍ പറഞ്ഞപോലെ ചീനച്ചട്ടീല്‍ ചോറിട്ടെളക്കിയോ തന്നാല്‍ വേറൊന്നും വേണ്ടായിരുന്നു ചോറുണ്ണാന്‍.
ഇപ്പൊ പാചകക്കാരും പാചകവിധികളുമൊക്കെ മാറി. ചിലപ്പൊ മത്തി വറുത്തതിന്റെ മണമടിച്ചാല്‍ ഓക്കാനം വരും! പാചകക്കാരുടെ കുഴപ്പമാണോ അതോ ഇപ്പൊഴത്തെ മത്തീടെ കുഴപ്പമാണോന്നറിയില്ല.

മുസ്തഫ|musthapha said...

ഹോ... എന്‍റെ ചാത്തന്‍കുട്ടീ രാവിലെ തന്നെ വായില്‍ വെള്ളം നിറപ്പിച്ചു :)

ഈ ബിരിയാണിക്കൊപ്പം വരില്ല മറ്റേതു ബിരിയാണിയും.

കൊളസ്ട്രോള്‍, ബി.പി... മുതലായവ കാരണം എണ്ണ ഉപയോഗിക്കാത്തവര്‍ക്ക് ഈ ബിരിയാണി, രണ്ടും മൂന്നു ദിവസം മുന്‍പ് വെച്ച മീന്‍ കറിയുടെ ചട്ടിയിലിട്ടും തയ്യാറാക്കാവുന്നതാണ് :)

മനോജ് കുമാർ വട്ടക്കാട്ട് said...

കുട്ടിച്ചാത്തന്റെ പേരുമാറ്റി - തീറ്റച്ചാത്തന്‍ :)

(വായിലൂടെ ഇപ്പോള്‍ രണ്ടുമൂന്ന് കപ്പലോടിക്കാം)

സു | Su said...

മത്തി ബിരിയാണി കഴിച്ചാണ് കുട്ടിച്ചാത്തന്‍ ഇങ്ങനെ നന്നായത് അല്ലേ?

Kaithamullu said...

എന്നാലും ചമ്മന്തി അരച്ച അമ്മിയിലിട്ടു പുരട്ടിയെടുത്ത ചോറിനെയാണെനിക്കിഷ്ടം!

krish | കൃഷ് said...

മത്തിച്ചോറ്‌ (മത്തി ബിരിയാണി) മണക്കുന്നല്ലോ ചാത്താ നീ വരുമ്പോള്‍.. ലുട്ടാപ്പിയെ കണ്ടുവോ നീ..

കൃഷ്‌ | krish

sandoz said...

ചാത്തേട്ടാ.......മിക്സ്‌ ചെയ്ത സാധനം വേറെ പാത്രത്തിലേക്ക്‌ മാറ്റരുത്‌....ആ ചട്ടിയില്‍ നിന്ന് നേരിട്ട്‌ തന്നെ കഴിക്കണം......അവസാനം ചട്ടി കഴുകേണ്ട അവസ്ഥ വരാത്തവിധം വടിച്ച്‌ പൂശണം......കൊള്ളാട്ടാ മത്തി ബിരിയാണി.....

അതുല്യ said...

അന്ന് ഞാന്‍ ദേവനോടും/കൈപ്പിള്ളിയോടുമൊക്കെ ചോദിച്ചതാണു, ശര്‍ദില്‍ വരുമ്പോ ഉണ്ടാവുന്ന ശബ്ദത്തിന്റെ അക്ഷരമേതന്ന്... എന്ന് ഉണ്ടാവുമോ ആവോ. അത്‌ വരെയ്കും അല്‍പം നാരങ്ങ മണത്തിരിയ്കാംല്ലേ?

ജാഹൂവേമ്മാന്‍ ബിസിയാണു. കഷായമുണ്ടാക്കുന്ന റെസീപ്പി പാണ്ടി രാജ്യത്ത്‌ ഉണ്ടാക്കുന്നു. എന്റെ കിച്ചടി കഴിച്ച്‌ കാണും :)

ദൃശ്യന്‍ said...

കുട്ടിച്ചാത്താ,
ആദ്യമായാണിവിടെ...
മത്തിബിരിയാണി അസ്സലായിട്ടുണ്ട്ട്ടോ....
അമ്മ മീന്‍‌കറിയുണ്ടാക്കിയ ചട്ടിയില്‍ ചോറിട്ടിളക്കി വയറു നിറയെ കഴിക്കാന്‍ വല്ലാതെ തോന്നുന്നു... :-(

ബാക്കി പോസ്റ്റുകളും വായിക്കണം.

സസ്നേഹം
ദൃശ്യന്‍

സുല്‍ |Sul said...

കുട്ടാ, കുട്ടന്‍ കൂട്ടാന്‍ കൂട്ടാന്‍ കൂട്ടാക്കീലാന്നു കേട്ടല്ലോ കുട്ടാ.

കൊള്ളാം മി.കു.ചാ.

-സുല്‍

കുട്ടിച്ചാത്തന്‍ said...

ആഷചേച്ചി: നന്ദി
ദില്‍ബൂ : അമ്മയോട് പറയേണ്ട സ്വന്തമായും ഉണ്ടാക്കാം. നന്ദി.
RR: നന്ദി, കൊതിപ്പിക്കാന്‍ തന്നെയാ എഴുതീത്.
സുന്ദരന്‍ ചേട്ടോ: നന്ദി.
സഞ്ചാരീ:ഞാന്‍ ത്രിബിള്‍ കഞ്ഞിയാ.. നന്ദി
മേനോന്‍ ചേട്ടോ: നന്ദി,10രൂപയ്ക്ക് രണ്ടെണ്ണം ഫ്രൈ ആയിക്കിട്ടും, ആദ്യം കമ്മീഷന്‍ അറിയട്ടെ.
നൌഷറേ: നന്ദി. ചവറ് എഴുതുന്നതിലും നല്ലത് ഗ്യാപ്പിടുന്നതാ അല്ലേ?
വാളേട്ടോ: നന്ദി.‘വാള്‘ ആര്‍ക്കാ കൂടുതല്‍ പരിചയം? കണ്ണൂക്കാര് ഇപ്പോള്‍ ബോംബാ ഉപയോഗിക്കുന്നത്...
പ്രിയംവദ ചേച്ചീ: നന്ദി, രചനകളില്‍ മാത്രമല്ല നേരിട്ടും അതൊണ്ട്..
ഇക്കാസ്:നന്ദി,മത്തിക്ക് മാത്രമല്ല സകലതും കുഴപ്പമാ.
അഗ്രജോ:നന്ദി, ആരെങ്കിലും മീന്‍‌കറിച്ചട്ടീടെ കാര്യം പറയുമെന്നറിയായിരുന്നു. അതാരാ‍ന്ന് നോക്കിയിരിക്കുകയായിരുന്നു.
പടിപ്പുരച്ചേട്ടോ:നന്ദി, ചേട്ടന്‍ ചാത്തന്റെ പേര് മാറ്റാന്‍ മാത്രമാണോ ഈ വഴി?
സൂചേച്ചീ: നന്ദി,നന്നായീന്നോ? ആര്?എങ്ങനെ?എപ്പോള്‍?
കൈതമുള്ളേ: നന്ദി,അമ്മിയിലിട്ടു പുരട്ടാറില്ല, പക്ഷേ വെറും ചമ്മന്തിയുമായി ചോറ് അടിപൊളി കോമ്പിനേഷനാ.
കൃഷ്ചേട്ടോ:നന്ദി,ഛെ ഛെ ചാത്തന്‍ വായ കഴുകീതാ.
sandoz :നന്ദി,ഇങ്ങേരെന്താ ഇവിടെ മാത്രം ഡീസന്റാ? കമന്റിനൊരു ഗുമ്മില്ലാ.. ആ sandoz സ്റ്റൈല്‍ കാണുന്നില്ലാ...
അതുല്യേച്ചീ:ആ ശബ്ദം ‘ഗ്വാ ഗ്വാ’ എന്നാ എഴുതുക.പോസ്റ്റിന്റെ പേരു കണ്ടാല്‍ അറീലേ നോണ്‍ വെജാണെന്ന്? എന്നാലും മൂക്കും പൊത്തി വായിച്ചതിനു നന്ദി.
ദൃശ്യന്‍ ചേട്ടോ: നന്ദി.ഇനീം വരണം.
സുല്ലിക്കാ:നന്ദി, ഞാന്‍ സുല്ലിട്ടു, എന്തൊരു പ്രാസം എന്റമ്മച്ചീ

Inji Pennu said...

ഹഹ സത്യം! ആ മീന്‍ വറുത്ത ചട്ടിയിലുള്ള ചോറിനു എന്തൊരു ടേസ്റ്റാണെന്റെപ്പനേ! അതും അമ്മ അതു വാരി തരുമ്പൊ...
നാവില്‍ വെള്ളമൂറുന്നു..

ആവനാഴി said...

ചാത്താ,

ഏറു കിട്ടിയത് അയാളുടെ തലക്കായിരുന്നു. അതെ, മെഡുല്ലാ ഓബ്ലാങ്കേറ്റക്കു തന്നെ.

അയാള്‍ ബോധരഹിതനായി.

പിന്നെ ഉണര്‍ന്നത് രണ്ടു ദിവസം കഴിഞ്ഞാണ്. അപ്പോഴും അയാള്‍ ചിരിക്കുകയായിരുന്നു.

ഡോക്റ്റര്‍ തന്റെ കഴുത്തില്‍ തൂങ്ങിക്കിടന്നിരുന്ന പുളവനെ പോക്കറ്റില്‍ തിരുകിയതിനു ശേഷം ശാന്തമായി കുനിഞ്ഞു നിന്നു ചോദിച്ചു:
“പറയൂ... എന്താണു താങ്കള്‍ ഇങ്ങിനെ ഇടവിടാതെ ചിരിക്കുന്നത്? ”

അയാള്‍ വളരെ പണിപ്പെട്ട് ഒരു നിമിഷം ചിരിയമര്‍ത്തിയിട്ടു പറഞ്ഞു:

“നിനിക്ക്‌ ദിനോചറിന്റെ മുട്ട വേണം.ദിനോചറിന്റെ മുട്ടദോശ”

വീണ്ടും അയാള്‍ ചിരി തുടര്‍ന്നു.

ആ ചിരി ഒരട്ടഹാസമായി മാറിയപ്പോളള്‍ ‍ഡോക്റ്റര്‍ ബന്ധുക്കളെ അടുത്തു വിളീച്ചു പറഞ്ഞു:

“പേടിക്കാനില്ല. തുടക്കത്തില്‍ തന്നെ കൊണ്ടുവന്നതു നന്നായി.”

“നേഴ്സ്, ഇയ്യാളെ സൈക്യാട്രിക് വാര്‍ഡിലേക്കു മാ‍റ്റൂ”

ഞാന്‍ പിന്നെ അവിടെ നിന്നില്ല.

ചിരി അടക്കാന്‍ പാടു പെട്ടു കൊണ്ട് ‍ ഞാന്‍ ആശുപത്രിമുറിയില്‍ നിന്നു പുറത്തിറങ്ങി.

എന്റെ കുട്ടിച്ചാത്താ, വീണ്ടും എറിയൂ ഇത്തരം രസ ഗുണ്ടുകള്‍.

സ്നേഹപൂര്‍വം,
ആവനാഴി.

കുട്ടിച്ചാത്തന്‍ said...

ഇഞ്ചിച്ചേച്യേ: നന്ദി..സത്യം.അതിനൊരു ഒന്നൊന്നര ടേസ്റ്റാ...

ആവനാഴിഅമ്മാവോ: നന്ദി.. ചാത്തന്‍ ഞെട്ടിപ്പോയീ..പിന്നെ അവസാനം “എന്റെ കുട്ടിച്ചാത്താ,”വിളി കണ്ടപ്പോഴാ ശ്വാസം നേരെ വീണതു..

കുറുമാന്‍ said...

ചാത്താ, കുട്ടിക്കാലത്തിലേക്ക് എന്റെ മനസ്സ് കൊണ്ടുപോയി തന്റെ മത്തി ബിരിയാണി. 10 വയസ്സു മുതല്‍ 16 വയസ്സുവരെ എനിക്കേറ്റവും ഇഷ്ടപെട്ട ഭക്ഷണം, മീന്‍ വറുത്ത ചട്ടിയില്‍ ചോറിട്ട് ഇളക്കിയെടുക്കുന്നതായിരുന്നു.

അതുപോലെ തന്നെ,തലേ ദിവസത്തെ ബീഫ് കറി, ചട്ടിയില്‍ ഇട്ട് നല്ലപോലെ പൊരിച്ചത് (കരിച്ചത് എന്നും പറയാം).

ഇക്കാസ് പറഞ്ഞതുപോലെ ഇന്ന് അതിനൊന്നും ഒരു സ്വാദുമില്ല, പക്ഷെ കണ്ണിമാങ്ങയും, ചെറിയ ഉള്ളീം, കല്ലുപ്പും കൂട്ടി ചതച്ചെടുത്ത ചമ്മന്തി ഇപ്പോഴും ഇഷ്ടം തന്നെ.

കണ്ണിമാങ്ങ കിട്ടാന്‍ മാവെവിടെ മക്കളെ എന്നായി കാലം, കഷ്ടകാലം.

റീനി said...

ചാത്തന്റെ പ്രിയപ്പെട്ട മത്തിബിരിയാണി, വായിലൂടെ ഒരു വിമാനവാഹിനിക്കപ്പല്‍ ഓടിക്കാം.

കുറുമാനെ, കണ്ണിമാങ്ങാ ചമ്മന്തിയില്‍ അല്‍പം തേങ്ങയുംകൂടി ചേര്‍ക്കു.
വായില്‍ സുനാമി വരുന്നു.

വിന്‍സ് said...

ente aniyante speciality aanu ithu. avan ithu undakki kazhiyumbol ulla taste bhayankaram thanney.

Dinkan-ഡിങ്കന്‍ said...

എന്ത് ഐറ്റം ആണിത്? ഇത് മക്ഡൊണാഡ്സില്‍ കിട്ടുമോ? ഞാന്‍ ഈ കെന്റക്കി ചിക്കണും, കൊണ്‍ഫ്ലേക്സും, ഫ്ലേവ്വേര്‍ഡ് മില്‍ക്ക്സും മാത്രം കഴിച്ചാ കിന്റര്‍ഗാര്‍റ്റന്‍ മുതല്‍ വളര്‍ന്നതേ. അതോണ്ട് ഈ ടൈപ്പ് ട്രെഡീഷെണല്‍ ഐറ്റംസ് ഒന്നും അറിയില്ല. ഈ “മത്തി” എന്ന് വെച്ചാല്‍ എന്താ? ഇത് നോണ്വെജ് ആണോ? ബിരിയാണി എന്നാല്‍ ബ്ലോഗ്ഗെര്‍ അല്ലേ? അത് തിന്നാല്‍ പറ്റുമോ? ഇത് ബെര്‍ഗറിന്റെ കൂടെ മിക്സ് ചെയ്ത് കഴിക്കാമോ? വളറെ ഓ‌യ്‌ലീ ആയ ഐറ്റം ആണോ? പിന്നെ “ചട്ടി” എന്നാല്‍ എന്താ? ഈ മത്തി എന്ന ഐറ്റം ഫ്രൈ ചെയ്യണ വെസെല്‍ ആണൊ? അതും കഴിക്കാന്‍ പറ്റുമോ?
(ഇന്നയ്ക്ക് തല്ല് കൊള്ളാന്‍ ഇത്രയ്ം പോരേ? മത്യാവും ല്ലേ)

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.