ങൂ ഹൂം എനിക്ക് വേണ്ടാ.
എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ...
കുറച്ചെങ്കിലും കഴിക്കെടാ.
നല്ലകുട്ടിയല്ലേ..
ഇക്ക് വേണ്ടാ വിശപ്പില്ല.
ദേ ഈ രണ്ടുരുളയെങ്കിലും അമ്മ വാരിത്തരുന്നതല്ലേ?
ഈ കറി എനിക്കിഷ്ടല്ലാന്നറീല്ലേ പിന്നേം എന്തിനാ ഇതന്നെ ഇണ്ടാക്കിയത് ഇക്കു വേണ്ടാ
എന്നാല്‍ ആ കറി കൂട്ടേണ്ടാ മീന് നിനക്കിഷ്ടമല്ലേ
ഈ പൊരിച്ച മീന്‍ കഷ്ണവും കൂട്ടി രണ്ടുരുള...
മാണ്ടാാ....(വേണ്ടാ)
ഇല്ലേല്‍ ദേ ഒരു പ്രാവിന്റെ ഇറച്ചി കുറയും..
ങൂഹൂ എന്നെ പറ്റിക്കാന്‍ നോക്കണ്ടാ അതു രാത്രി കഴിച്ചില്ലെങ്കിലാ..
അതു ശരിയാ.. പക്ഷേ ഉച്ചയ്ക്കു കഴിച്ചില്ലെങ്കില്‍ ഒരു അണ്ണാന്റെ അത്ര ഇറച്ചി കുറയും..
കുറേന്നെങ്കില്‍ കുറഞ്ഞോട്ടെ. ന്നാലും നിക്കു വേണ്ടാ..
നല്ലകുട്ടിയല്ലേ അമ്മ കഥ പറഞ്ഞു തരാലോ
ഇക്കു വേണ്ടാ ഈ മത്തി നെറച്ചും മുള്ളാ
മുള്ള് ഞാന്‍ പോക്കിത്തരാലോ
എന്നാലും മുള്ളാ നിക്ക് വേണ്ടാ
നിനക്ക് കറുമുറ ഇഷ്ടല്ലേ ഈ പൊരിഞ്ഞ കഷ്ണം കറുമുറാന്ന് കഴിക്കാലോ
എന്നാല്‍ മീനു മാത്രം കഴിക്കാം ചോറുവേണ്ടാ.
നിനക്ക് കറിയല്ലേ ഇഷ്ടമല്ലാതുള്ളൂ, ഞാനിപ്പോള്‍ വരാം.
.........................................
ഇതെന്താ?
ഇതാണ് മത്തിബിരിയാണി. ഇതിനു കറിവേണ്ടാ
ദേ ഈ ഉരുള കഴിച്ചേ ഇതാണ് കോഴിമുട്ട.
ഇനി ഒരു പ്രാവിന്റെ മുട്ട,
ഇതു ഒരു തത്ത മുട്ട.
ദേ ഇതും കൂടി ഇതു മയിലിന്റെ മുട്ട.
നിക്ക് ദിനോചറിന്റെ മുട്ട വേണം
ദാ ദിനോസറു മുട്ട...
വാല്‍ക്കഷ്ണം:
മത്തിബിരിയാണി -ചാത്തന്‍'സ് ഫേവറൈറ്റ്
പാചകവിധി ഇപ്രകാരം
മത്തി തന്നെ വേണമെന്നില്ല ഏതെങ്കിലും ഒരു മീന്‍ വറുത്ത ചട്ടി - ഒന്ന് (നോണ്‍ സ്റ്റിക് പാടില്ല)
ആവശ്യത്തിനു ചോറ്.
ചോറ് ചട്ടിയിലിട്ട് നന്നായി ഇളക്കുക, ചട്ടിയില്‍ ബാക്കിയുള്ള മീന്‍ തരികളും എണ്ണയും ചോറുമായി നല്ലവണ്ണം മിക്സ് ആകുന്നതുവരെ തുടരുക.
സ്വാദിഷ്ടമായ മത്തിബിരിയാണി റെഡി...
ജാഹൂ കണ്ടന്റെ പ്രത്യേക ശ്രദ്ധയ്ക്ക് പാചകക്കുറിപ്പ് അടിച്ചുമാറ്റിയാല്‍ അറബിക്കടലു കടക്കുന്നതു വരെ ഞാന്‍ പിന്നാലെ ഓടി ഏറ് നടത്തും...
സൃഷ്ടിപുരാണം
6 years ago
