Sunday, May 27, 2007

പാല്‍ നിലാവിനും ഒരു നൊമ്പരം

പത്മനാഭ ദാസന്റെ നഗരം, ചാത്തന്‍ ഇവിടെ എത്തിയിട്ടു മാസങ്ങളാകുന്നു. ഒരു പിടി നല്ല കൂട്ടുകാരുടെ ഇടയില്‍ ഇണങ്ങിയും പിണങ്ങിയും ഒരു വള്ളിനിക്കര്‍കാരന്റെ സ്വഭാവത്തോടെ സസുഖം വാഴുന്ന കാലം.

ലോകത്തിലെവിടേയും ഇന്ത്യയേയും ഇന്ത്യയിലെവിടെയും കേരളത്തേയും കേരളത്തില്‍ സ്വന്തം ജില്ലയേയും പറ്റി അഭിമാനവും അഹങ്കാരവും പ്രകടിപ്പിച്ചു നടക്കുന്ന ചാത്തന്‍ തിരിച്ചടികളില്‍ നിന്നും ഒന്നും പുതുതായി പഠിക്കാറില്ല. പക്ഷെ ഒരു തവണ ഒരു തവണമാത്രം.

ചാത്തന്‍ മറ്റൊരു സ്വന്തം ജില്ലക്കാരന്റെ കൂടെയാണ്‌ താമസം. അവന്‍ സഹപ്രവര്‍ത്തകനിലുപരി സഹപാഠിയും സഹമുറിയനും ഒരു നല്ല ചങ്ങായിയുമാണ്‌. അവനെപ്പറ്റിപ്പറയുകയാണെങ്കില്‍ ആര്‍നോള്‍ഡ്‌ ശിവശങ്കരന്റെ ശരീരവും മഹാത്മാഗാന്ധിയുടെ മനസ്സും. അവന്റെ മൂക്കിനു താഴെ ആരേലും ചൊറിഞ്ഞോണ്ടിരുന്നാല്‍ ചൊറിയുന്നവര്‍ക്കു കൈ വേദനിക്കുന്നുണ്ടോന്ന് തിരക്കുന്ന സ്വഭാവം. എന്നും എല്ലാവരോടും ചിരിക്കുന്ന മുഖം മാത്രം.

സായാഹ്നങ്ങളില്‍ കമ്പനിക്ക്‌ ചുറ്റും ഒരു നടത്തവും, മറ്റുസഹപ്രവര്‍ത്തകര്‍ തൊട്ടടുത്ത കടയില്‍ നിന്നും ചായകുടിക്കുന്നത്‌ നോക്കി നില്‍ക്കലും പതിവ്‌.

അന്നെന്തോ മറ്റുള്ളവര്‍ വിളിച്ചപ്പോള്‍ സീറ്റ്‌ വിട്ട്‌ എഴുന്നേല്‍ക്കാന്‍ വൈകി. ഓടുന്നത്‌ ചാത്തന്‍ ആസ്വദിക്കുന്ന കൂട്ടത്തിലായതിനാല്‍ ആ വൈകല്‍ ചാത്തനൊരു പ്രശ്നമായേ എടുത്തില്ല. പതിവുകാരൊക്കെ ചായകുടിച്ച്‌ ഗ്ലാസ്‌ തിരിച്ചു വച്ച്‌ നടത്തം തുടങ്ങാന്‍ പോകുന്നത്‌ ദൂരെ നിന്നു തന്നെ കാണാം.

പതിവ്‌ ചിരിയും കളിയും ബഹളവും. കൂട്ടത്തിലൊരുത്തന്‍ ചാത്തന്റെ സഹപാഠിയുടെ തോളത്ത്‌ ശക്തമായ ഒരു തട്ട്‌. പ്രതീക്ഷിക്കാത്തതായതിനാല്‍ അവന്റെ ബാലന്‍സ്‌ ഒന്ന് തെറ്റി,വീഴാന്‍ തുടങ്ങി, അപ്പോള്‍ത്തന്നെ നില വീണ്ടെടുത്തു.

എന്തോ കളിക്ക്‌ ചെയ്തതാവണം. അവരെന്താ പറഞ്ഞു കൊണ്ടിരുന്നതെന്ന് ചാത്തനൊട്ട്‌ കേട്ടതുമില്ല. ഇനി അഥവാ കാര്യമായിട്ടാണ്‌ തട്ടെങ്കിലും സഹന്‍ ഒന്നും തിരിച്ച്‌ ചെയ്യാന്‍ പോകുന്നില്ല. എന്നാലും കണ്ണൂര്‍ക്കാരുടെ അഭിമാനമായ ചാത്തനിവിടെ നില്‍ക്കുമ്പോള്‍ അതെങ്ങനെ ശരിയാവും.

"ആരാടാ കണ്ണൂര്‍ക്കാരെ തൊട്ട്‌ കളിക്കുന്നത്‌"

എന്ന് പറയലും ചാത്തന്‍ ചിരിച്ചു കൊണ്ട്‌ തട്ടിയവനെ പിടിച്ച്‌ തള്ളലും ഒരുമിച്ചായിരുന്നു. തമാശയ്ക്ക്‌ തള്ളിയതാണെങ്കിലും ഓടിവന്ന് തള്ളിയതു കാരണം ശക്തി അല്‍പം കൂടിപ്പോയി.

തള്ളുകൊണ്ട്‌ ഒന്ന് കറങ്ങിത്തിരിഞ്ഞ്‌ ബാലന്‍സ്‌ വീണ്ടെടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ മാന്യദേഹം കൈനീട്ടി ഒന്നു തന്നു. വീഴാന്‍ പോയവനെ പിടിക്കാന്‍ മുന്നോട്ടാഞ്ഞ ചാത്തന്റെ തിരുമോന്തയില്‍ തന്നെ.

യുറേക്കാാാ....

തെളിയിച്ചു. തെളിയിച്ചു.

പകലു നക്ഷത്രം കാണാന്‍ കിണറ്റിനകത്തിരിക്കണമെന്നത്‌ തികച്ചും തെറ്റായ ഒരു ശാസ്ത്ര സത്യം മാത്രം.

തെറ്റ്‌ ആരുടെ ഭാഗത്ത്‌ എന്നില്ല. കാരണം ഇവിടെ തെറ്റായിട്ടൊന്നും നടന്നില്ല. എല്ലാം ഒരു തമാശ മാത്രം. ചാത്തന്‍ ചിന്തിച്ചാല്‍ തെറ്റ്‌ ചാത്തന്റെ ഭാഗത്ത്‌ മാത്രം. അടികൊണ്ടത്‌ ചാത്തനാണെങ്കിലും അതിന്റെ ശബ്ദവും ചാത്തന്റെ മുഖത്തിന്റെ തുടിപ്പും കാരണം എല്ലാവരും പകച്ചു നില്‍ക്കുന്നു.ഇനി ഒരു കൂട്ടത്തല്ല് നടക്കുമോ!!!

ചുറ്റും മൂളിപ്പറന്ന പൊന്നീച്ച ഇരുമിഴികളുടെയും തുമ്പത്ത്‌ ഉപേക്ഷിച്ച്‌ പോയ തേന്‍തുള്ളികള്‍ മറ്റാരും കാണാതിരിക്കാന്‍ ഒരു ചിരി മുഖത്ത്‌ വാരിത്തേച്ച്‌ ചാത്തന്‍ മുഖമുയര്‍ത്തി.

പതിവു സായാഹ്ന സവാരിയ്ക്ക്‌ നില്‍ക്കാതെ തിരിച്ച്‌ ഓഫീസില്‍ കയറി സ്വന്തം ഡസ്കില്‍ മുഖം പൂഴ്‌ത്തിയിരിക്കുമ്പോള്‍ തോളില്‍ ഒരു നനുത്ത കരസ്പര്‍ശനം.

"നിനക്ക്‌ ശരിക്കും വേദനിച്ചു അല്ലേ? സാരമില്ലെടാ അതുപോട്ടെ വിട്ടുകള.."

ആരോ ഒരാള്‍ ഹൃദയത്തില്‍ കയറിയിരുന്ന് കൊഞ്ഞനം കുത്തുന്നു.

ആജീവനാന്ത സൗഹൃദങ്ങള്‍ പല സാഹചര്യങ്ങളില്‍ തുടങ്ങുന്നു. ചിലപ്പോള്‍ കേവലം ഒരു വാചകത്തില്‍ നിന്നും...

വാല്‍ക്കഷ്ണം:

ഇനിയും ഒരുപാടുണ്ട്‌. പക്ഷെ തല്ലു കൊണ്ടത്‌ ഇതു അവസാനത്തേത്‌. മുഖത്തും ഹൃദയത്തിലും കൊണ്ടത്‌ ആദ്യത്തേതും.

35 comments:

കുട്ടിച്ചാത്തന്‍ said...

പാല്‍ നിലാവിനും ഒരു നൊമ്പരം...

വായിച്ചു ചിരിച്ചേക്കരുത്.. പ്ലീ‍ീ‍ീ‍ീസ്....

SAJAN | സാജന്‍ said...

ഠേ!!!
ഇന്ന് ചാത്തന്റ്റെ പോസ്റ്റില്‍ എന്റെ തേങ്ങ!!!
വായിച്ചിട്ട് അഭിപ്രായം പറയാം കേട്ടോ:)

ഇത്തിരിവെട്ടം|Ithiri said...

ചാത്താ ചിലസൌഹൃദങ്ങള്‍ അങ്ങനെയാ... നല്ല പോസ്റ്റ്.

ഇനി ഓഫ്:
സുല്ല് സാജന് സബ് കോണ്ട്രാക്റ്റ് കൊടുത്തോ ?

വല്യമ്മായി said...

നല്ല അനുഭവം.പലപ്പോഴും നല്ലത് കരുതി ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ കണ്ണില്‍ ചീത്തയായി തോന്നുന്നതും അതിന്റെ ഫലം നമുക്ക് തന്നെ പാരയാകുന്നതും എന്താണാവോ :(

Kiranz..!! said...

പൂവര്‍ ബോയ്..പോട്ടെ ചാത്താ,ഈ എളിമയും വിനയവും ഹഠാദാകര്‍ഷിച്ചു..:)

സു | Su said...

ചാത്താ :) വേണ്ടായിരുന്നു. എന്നാലും സാരമില്ല. വിഷമം, അവസാനം തീര്‍ന്നല്ലോ അല്ലേ?

sandoz said...

മെനക്ക്‌..അതായത്‌...കറതീര്‍ന്ന്....
ഒരെണ്ണം കിട്ടീന്നര്‍ഥം.
പോട്ടെ ചാത്താ......വിട്ടുകള.
ഇനി എത്രയെണം കിട്ടാന്‍ കിടക്കുന്നു.അപ്പോള്‍ ഇതൊന്നും ഓര്‍ക്കുക പോലും ഉണ്ടാകില്ല.

[ഇനി നിന്നെ തല്ലീത്‌ പൊന്നമ്പലമോ മറ്റോ ആണോ]

SAJAN | സാജന്‍ said...

ഇത്തിരി, വേണ്ടാ.. ചാത്തന്റ്റെ കൈയില്‍ തേങ്ങകൊടുത്ത് എറിയിക്കുംകേട്ടോ ഇനിയും എന്റെ കൈയില്‍ തേങ്ങ സ്റ്റോക്കാണ്..:)
ചാത്താ വായിച്ചു പതിവു ശൈലിയില്‍ നിന്നും മാറിയിരിക്കുന്നല്ലൊ ..
ഹൃദയത്തില്‍ തട്ടിയല്ലൊ ..ചാത്താ ഇതു വായിച്ചപ്പോള്‍:)

തറവാടി said...

:)

പുള്ളി said...

ഈ കണക്കിന് ചാത്തന് കുറേ സുഹൃത്തുക്കള്‍ ഉണ്ടാവണൊല്ലോ... എനിയ്ക്കും ഇനി കാണുമ്പോള്‍ ചാത്തന്റെ സുഹൃത്താവണം :)
കാര്യം: ഈ ജാതി പറ്റുകള്‍ പണ്ട് കുറേ പറ്റിയിട്ടുണ്ട്... സൈക്കിളില്‍ പോകുന്ന സുഹൃത്തിനെ പിന്നില്‍ നിന്ന്‌ ഒന്ന് ഉന്തി സഹായിച്ച് അവന്‍ മതിലില്‍ കേറിയത് ഓര്‍മ്മവരുന്നു...

വേണു venu said...

ചാത്താ വേണ്ടായിരുന്നു.
പോട്ടെ ഒരു സത്യം മനസ്സിലായല്ലോ.
പകലു നക്ഷത്രം കാണാന്‍ കിണറ്റിനകത്തിരിക്കണമെന്നത്‌
തെറ്റാണെന്നു്.:)

ആവനാഴി said...

ചാത്താ,

“ആജീവനാന്ത സൗഹൃദങ്ങള്‍ പല സാഹചര്യങ്ങളില്‍ തുടങ്ങുന്നു. ചിലപ്പോള്‍ കേവലം ഒരു വാചകത്തില്‍ നിന്നും...”

വളരെ ശരിയാണു ചാത്താ.

“...ഡസ്കില്‍ മുഖം പൂഴ്‌ത്തിയിരിക്കുമ്പോള്‍ തോളില്‍ ഒരു നനുത്ത കരസ്പര്‍ശനം.”

ഒരു സംശയം: ആരായിരുന്നു ആ കരത്തിന്റെ ഉടമ?

സസ്നേഹം
ആവനാഴി

ആവനാഴി said...

ചാത്താ,

“ആജീവനാന്ത സൗഹൃദങ്ങള്‍ പല സാഹചര്യങ്ങളില്‍ തുടങ്ങുന്നു. ചിലപ്പോള്‍ കേവലം ഒരു വാചകത്തില്‍ നിന്നും...”

വളരെ ശരിയാണു ചാത്താ.

“...ഡസ്കില്‍ മുഖം പൂഴ്‌ത്തിയിരിക്കുമ്പോള്‍ തോളില്‍ ഒരു നനുത്ത കരസ്പര്‍ശനം.”

ഒരു സംശയം: ആരായിരുന്നു ആ കരത്തിന്റെ ഉടമ?

സസ്നേഹം
ആവനാഴി

കുതിരവട്ടന്‍ | kuthiravattan said...

ഇല്ല.. തല്ലുകൊണ്ടിട്ടും ഇപ്രാവശ്യവും ചാത്തന്‍ ഒന്നും പഠിച്ചില്ല.

ഗുണപാഠം ഞാന്‍ പറഞ്ഞു തരാം. ആരെങ്കിലും കിറിക്കിട്ടു തോണ്ടിയാല്‍ അപ്പോള്‍ തന്നെ ഒരെണ്ണം പൊട്ടിക്കുക. പിന്നെത്തേക്കു വച്ചാല്‍ ഒന്നും നടക്കില്ല. അല്പനേരം ആലോചിച്ചതിനും ശേഷം തെറ്റാണെന്നു തോന്നിയാല്‍ ചെന്നു സോറി പറയുക. ഒരു നല്ല കൂട്ടുകാരനെയും കിട്ടും.

എങ്ങനെയുണ്ട്.... :-)

അനു said...

മുന്‍വിധിയോടെത്തന്നെയാണ്‌ വായിക്കാനിരുന്നത്.. പെട്ടെന്നു തീര്‍ന്നതുപോലെ..

പിന്നെ അടിച്ച ആള്‍ തന്നെയാണോ ആശ്വസിപ്പിച്ചത്..?

സാല്‍ജോ ജോസഫ് said...

തല്ലുകൊണ്ടകാര്യം ഇങ്ങനേം എഴുതാം അല്ലേ!!! ആട്ടെ കണ്ണൂര്‍ക്കാരെ തൊട്ടാല്‍ ഇനീം തള്ളുമോ??? ബ്‌ഹ....ഹ...


ഇഷ്ടമായി സാര്‍..!

കുട്ടിച്ചാത്തന്‍ said...

സാജന്‍ ചേട്ടോ തേങ്ങയടിക്കാന്‍ ചാന്‍സ് തന്നതു തല്ലായി അല്ലേ? ഹൃദയത്തിനു മുറിവൊന്നും ഉണ്ടായില്ലാലൊ?

ഇത്തിരിച്ചേട്ടോ: അങ്ങനത്തെ സൌഹൃദങ്ങള്‍ കൊണ്ടു കളയരുത്. ഓടോ പാവം ഒന്നടിച്ചോട്ടെന്നേ..

വല്യമ്മായീ: നല്ല ഉത്തരമില്ലാ ചോദ്യം..

കിരണ്‍സ്: അതെവിടാ ചാത്തന്‍ നോക്കീട്ടു കണ്ടില്ലാലോ എളിമയും വിനയവും!!!

സൂചേച്ചീ: പിന്നേ തല്ലു കിട്ടുന്നത് വിഷമം ആണാ?

സാന്‍ഡോ: അതാ അല്ലേ നിനക്ക് അംനീഷ്യയാ ഒന്നും ഓര്‍മ്മയില്ലാന്നു പറഞ്ഞത് അല്ലേ?[പൊന്നമ്പലത്തിനീ കഥ അറീല അന്ന് അവന്‍ കൊച്ചു കുട്ടിയായിരുന്നു]

തറവാടി മാഷേ: :)

പുള്ളി: ഇങ്ങു വാ, ചാത്തനെ തല്ലാന്‍ ഒരുകാരണം ഇല്ലാതിരിക്കുവാരുന്നു എന്ന് തോന്നുന്നല്ലോ?

വേണുച്ചേട്ടോ: ഇനിയും എത്രയോ ശാസ്ത്ര സത്യങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ കിടക്കുന്നു.

ആവനാഴി മാഷേ: ഇന്നാള് ഒരു ടൈപ്പ് കഥാകഥന രീതിയെപ്പറ്റി എവിടോ പറഞ്ഞില്ലേ. അനുവാചകരെക്കൊണ്ട് കഥപറയിക്കുന്ന രീതിന്നൊക്കെപ്പറഞ്ഞ്... അത് താന്‍ ഇത് :) കരത്തിന്റെ ഉടമയെ അനുവാചകര്‍ക്ക് ഊഹിച്ച് ആരെവേണമെങ്കിലുമാക്കാം.

കുതിരവട്ടന്‍ ചേട്ടോ: സോറിപറയുന്നത് ഫോണിലൂടെ ആണ് നല്ലത് ട്ടാ.

അനുക്കുട്ടാ: അത് കഴിഞ്ഞ പോസ്റ്റിന്റെ ഇഫക്റ്റാ..
മറുപടി മോളില്‍ പറഞ്ഞിട്ടുണ്ട്.

സാല്‍ജോ ചേട്ടോ: അതിനെന്താ സംശയം... തൊട്ടു നോക്ക്...

ഏറനാടന്‍ said...

കുട്ടിച്ചാത്താ... ഉച്ചയ്‌ക്കിട്ട എന്റെ കമന്റ്‌ ആരുകൊണ്ടുപോയീ?! ഇപ്പോ വന്നുനോക്കുമ്പം കാണ്‍മാനില്ല. പാല്‍ നിലാവുപോലെ അലിഞ്ഞുപോയി. എന്റെ കണ്ണീരും പാല്‍ നിലാവുപോലെ ഒഴുകും,..

ആഷ | Asha said...

ചാത്താ,
പോട്ട കേട്ടോ അടി കിട്ടിയെങ്കിലെന്ത് ഒരു നല്ല കൂട്ടുകാരനെ കിട്ടിയല്ലോ.
ചാത്തനും മനുവിന്റെ സ്റ്റൈലാക്കിയോ അവസാനം ഒരു ഊഹിപ്പിക്കല്‍ ലൈന്‍?

നന്നായിട്ടെഴുതീട്ടൊ

Sul | സുല്‍ said...

"അവന്റെ മൂക്കിനു താഴെ ആരേലും ചൊറിഞ്ഞോണ്ടിരുന്നാല്‍ ചൊറിയുന്നവര്‍ക്കു കൈ വേദനിക്കുന്നുണ്ടോന്ന് തിരക്കുന്ന സ്വഭാവം."
ഉം നന്നായിരിക്കുന്നു ചാത്താ. അനുമോദനങ്ങള്‍.
-സുല്‍

പൊന്നമ്പലം said...

കൊള്ളാം ചാത്താ,

ഈ സംഭവം നീ ഇത്ര നന്നായി വിവരിക്കുമെന്ന് ഞാന്‍ കരുതിയില്ല. ആ കൂട്ടുകാരൊക്കെ ഇപ്പൊഴും നിന്നെ തിരക്കാറുണ്ടെന്നത് നിനക്കറിയാമൊ?

പൊന്നമ്പലം said...

ഡാ... ഞാന്‍ കൊച്ചു കുട്ടിയായിരുന്നെന്നൊ... ഹ്മ്ം എനിക്കിതു വെണമെടാ... ഇങ്ങനെ തന്നെ വേണം... അന്നേ ദിവസം എല്ലാരുടേം ചായക്കാശ് കൊടുത്തതു ഞാനാ...

52 രൂ 50 കാ...

കൊള്ളാം മോനേ കൊള്ളാം...

അഗ്രജന്‍ said...

"നിനക്ക്‌ ശരിക്കും വേദനിച്ചു അല്ലേ? സാരമില്ലെടാ അതുപോട്ടെ വിട്ടുകള.."
എന്നാലും ചാത്തനും യൂറേക്കിയല്ലോ - എനിക്കതുമതി :)

അജി said...

അടിക്കുന്നവരെ എനിക്കിഷ്ടമല്ല, കാരണം ഞാന്‍ ആരേയും അടിക്കാറില്ല. നല്ല അനുഭവം, അത് തുറന്ന് പറയാന്‍ കാണിച്ച ആര്‍ജ്ജവവും.

സുനീഷ് തോമസ് / SUNISH THOMAS said...

ചാത്തന്‍റെ ബ്ളോഗിന്‍റെ ലേ ഔട്ട് ഇഷ്ടപ്പെട്ടു. തകര്‍പ്പന്‍.

Dinkan-ഡിങ്കന്‍ said...

ഡാ ചാത്താ അപ്പോള്‍ നിനക്കും ഡിങ്കനെ പോലേ കയ്യാങ്കളി ഉണ്ടാരുന്നല്ലേ? നിന്നെ തല്ലിയവനെ ഇങ്ങ്‌ട് കാണിച്ച് താ ഞാന്‍ അവനെ ഇന്ന് (ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കാനാ :) )

നിമിഷ::Nimisha said...

ചാത്താ കൊള്ളാട്ടോ...അടി കിട്ടിയതല്ലാ...സുഹ്രുത്തിനെ കിട്ടിയത് പിന്നെ അത് എഴുതിയതും:)
ഓടോ : റ്റെമ്പ്ലേറ്റ് സൂപ്പര്‍!

കുട്ടിച്ചാത്തന്‍ said...

ഏറനാടന്‍ ചേട്ടോ: കമന്റു വിഴുങ്ങിയതു ബ്ലോഗറാവാനാ വഴി, അന്ന് ഉച്ചയ്ക്ക് കുറേ നേരം വിശക്കുന്നേ ന്ന് നിലവിളിക്കുന്നുണ്ടായിരുന്നു.

ആഷേച്ചി:ഊഹിപ്പിക്കല്‍ ലൈന്‍- കള്ളം പറയരുതല്ലോ എന്ന് വച്ച് എഴുതീതാ...

സുല്ലിക്കോ : ഒന്നു രണ്ട് കമന്റായി-(ഇവിടെയല്ല) ചാത്തന്റെ മൂക്കിനു താഴെ ചൊറിഞ്ഞോണ്ടിരിക്കുന്നു അല്ലേ :)

മി.പൊന്നമ്പലം:സംഭവം നീ ഗ്രൂപ്പിലേക്കയച്ചതു ആരും കണ്ടില്ലാ ഭാഗ്യം ..


അഗ്രജോ:: സന്തോഷം

സുനീഷേ: ആദ്യായിട്ടല്ലെ ഈ വഴി വരൂ ചായകുടിച്ചിട്ടു പോവാം.

ഡിങ്കാ: ആ കൈ ഒന്നു നീട്ടിക്കേ ചുമ്മാ ഷേക്ക് ഹാന്‍ഡ് തരാനാ..;)

നിമിഷച്ചേച്ചീ:സുഹൃത്തുക്കളെ കിട്ടുകയല്ല , കിട്ടുന്നതില്‍ നിന്ന്, തിരഞ്ഞെടുക്കുകയാ പ്രധാനം...

Sul | സുല്‍ said...

എവിടെ ചൊറിയുന്നു എന്നല്ല
ചൊറിയുന്നുണ്ടോ എന്നു നോക്കിയാ മതീന്ന മുഖ്യന്റെ തീരുമാനം. :)
-സുല്‍

draupathivarma said...

നല്ല രസമായി തോന്നി...
അഭിനന്ദനങ്ങള്‍...
പിന്‍കുറിപ്പിന്റെ മാറ്റ്‌ പറയാതെ വയ്യാട്ടോ...

അപ്പൂസ് said...

ചാത്താ..

ഉണ്ണിക്കുട്ടന്‍ said...

അരാടാ ചാത്തനെ തല്ലിയേ..?ധൈര്യം ഉണ്ടെങ്കില്‍ ഒന്നു കൂടെ തല്ലെടാ..എന്റെ മുന്പില്‍ വെച്ച്..[ആദ്യത്തേതെ മിസ്സായി ..ഇതെങ്കിലും കാണണം ]

വിവരണം കലക്കി ചാത്താ..തമാശ രൂപത്തിലാ പറഞ്ഞേങ്കിലും എന്തോ ഒരു ഇത്.

അന്നു പറന്ന പൊന്നീച്ചയെ പണയം വെച്ചു പൊന്നമ്പലം കള്ളുകുടിച്ചാ..

കുട്ടിച്ചാത്തന്‍ said...

ദ്രൌപദിവര്‍മ്മാ:നന്ദി പിന്‍‌കുറിപ്പെന്താന്നു ചാത്തനു ഊഹം മാത്രേയുള്ളൂ.. സത്യത്തില്‍ എന്താ?

അപ്പൂസ്: :)

ഉണ്ണിക്കുട്ടോ: തല്ലിയ ആളു ചെന്നൈലുണ്ട്, ഞാന്‍ പറഞ്ഞു വിട്ടേക്കാം ഒരു സാമ്പിളു തരാന്‍.

തമനു said...

ശ്ശൊ ... ചാത്താ ഞാനിപ്പോഴാ വായിച്ചത്...

ആ തല്ലിയ കക്ഷിയുടെ ആജീവനാന്ത സുഹൃത്തായി അല്ലേ... പാവം അയാളെ അന്നു തല്ലുന്നതാരുന്നു ഭേദം... ഇതിപ്പോ ജീവപര്യന്തം ബോറഡിപ്പിച്ചു കൊല്ലുകാ എന്നു പറഞ്ഞാല്‍ ... ശ്ശൊ കഷ്ടം തന്നെ..

ശ്രീ said...

"അവന്റെ മൂക്കിനു താഴെ ആരേലും ചൊറിഞ്ഞോണ്ടിരുന്നാല്‍ ചൊറിയുന്നവര്‍ക്കു കൈ വേദനിക്കുന്നുണ്ടോന്ന് തിരക്കുന്ന സ്വഭാവം."

ചാത്താ....
നല്ല വിവരണം....
:)