ആദ്യഭാഗം വായിക്കാത്തവരും മറന്ന് പോയവരും എന്ത് എപ്പോള്‍ എങ്ങനെ എന്ന് ചോദിക്കരുത് ലിങ്ക് കണ്ടുപിടിക്കാന്‍ മടിയാണേല്‍ ഇവിടുണ്ട്.
ചാത്തന്റെ സ്വന്തം അക്കൗണ്ടിലെ കാശ് മൊത്തം വാടകയിനത്തില്‍ ഉരച്ചെടുത്തശേഷം റിസപ്ഷനിസ്റ്റ് മദാമ്മ ഒരു വര്‍ണ്ണക്കടലാസ് കൂട്ടം തന്നു. ബ്രോഷറാണെന്ന് തോന്നുന്നു. മുറീടെ പടം, സൗകര്യങ്ങള്‍ ഒക്കെ എഴുതീട്ടുണ്ട്. അടുത്തതായി സിനിമകളിലൊക്കെ കാണുമ്പോലെ ചാത്തന്റെ പെട്ടി ഉന്താനും ബാഗ് ചുമക്കാനും വരാനിടയുള്ള കോട്ടും സൂട്ടുമിട്ട റൂംബോയിയെ പ്രതീക്ഷിച്ച് ചാത്തന്‍ നെഞ്ചും വിരിച്ച് നിന്നു. അക്കൗണ്ടിലെ കാശു മൊത്തം കൊടുത്ത് ഒരാഴ്ച താമസിക്കുന്നവന്റെ കയ്യീന്ന് നയാ സെന്റ് ടിപ്പ് കിട്ടൂലാന്ന് കരുതീട്ടാണോ എന്തോ ഒരുത്തനും അടുക്കുന്നില്ല. എന്നാപ്പിന്നെ വരുത്തീട്ടെയുള്ളൂ എന്ന ചിന്തയില്‍ ചാത്തനവിടെ തന്നെ കുറ്റിയടിച്ചു. ഉണ്ടക്കണ്ണുകള്‍ ഒന്നൂടെ തുറിപ്പിച്ച് അന്ധാളിച്ച് നോക്കിയശേഷം മദാമ്മ ചാത്തന്റെ കയ്യീന്ന് ബ്രോഷര്‍ തിരിച്ചു വാങ്ങി അവസാന പുറം തുറന്ന് രണ്ട് വട്ടം വരച്ചിട്ട് കയ്യില്‍ തന്നു.
യു ആര്‍ ഹിയര്‍ എന്നെഴുതിയതിനു ഒരു വട്ടം, ചാത്തന്റെ റൂം നമ്പറിനു അടുത്ത വട്ടം. പറയാന്‍ മറന്നു ഹോട്ടലെന്നു വച്ചാല്‍ അംബരചുംബിയൊന്നുമല്ല ആകെ രണ്ട് നില മാത്രം അതിങ്ങനെ കഷ്ണം കഷ്ണമായി ഒരേക്കറില്‍ അവിടവിടെയായി കിടക്കുകയാണ്. ഇടയിലു കുറേ വഴികളും. പണ്ട് പൂമ്പാറ്റേലും ബാലരമയിലും വരുന്ന വഴി കണ്ടുപിടിക്കുക എന്ന പരിപാടി മുടങ്ങാതെ പയറ്റിത്തെളിഞ്ഞ ചാത്തനു ഇതൊക്കെ പുല്ലല്ലേ. പക്ഷേ അതിലൊക്കെ മൊത്തം മാപ്പിന്റെ ഏരിയല്‍ വ്യൂവിലൂടെയാ പെന്‍സില്‍ ഓടിക്കേണ്ടത് ഇതിപ്പോള്‍ അതിന്റെ ഒരു സൈഡില്‍ ഇറക്കി വിട്ടിരിക്കുകയല്ലേ. ഒന്നു രണ്ട് വട്ടം വഴി തെറ്റിയെങ്കിലും ഒടുക്കം ലക്ഷ്യത്തിലെത്തി. ദേ കിടക്കുന്നു അടുത്ത കടമ്പ താക്കോലിനു പകരം ഒരു കാര്‍ഡാണ്. അത് തിരിച്ചും മറിച്ചും തലകുത്തിനിന്നും അതിന്റെ സ്വൈപ്പ് ചെയ്യണ്ട ദ്വാരത്തില്‍ ഇട്ടിട്ട് കതക് തുറക്കുന്നില്ല. തിരിച്ച് റിസപ്ഷനിസ്റ്റിന്റെ അടുത്തേക്ക്. ഇത്തവണ അവരും കൂടെ വന്ന് ശ്രമിച്ചു. നോ രക്ഷ. അപ്പോള്‍ തെറ്റ് നമ്മടെ ഭാഗത്തല്ല ഭാഗ്യം. ചുളുവില്‍ കാര്‍ഡ് ഇടണ്ടതെങ്ങനെയെന്നും പഠിച്ചു. അവരു പുതിയ ഒരു കാര്‍ഡ് കൊണ്ട് തന്നു. അതു വച്ച് ചിരപരിചിതനെപ്പോലെ സ്വൈപ്പ് ചെയ്യുന്നു, കതക് തുറക്കുന്നു, താങ്ക്യൂ പറയുന്നു, അകത്ത് കയറുന്നു, വാതിലടയ്ക്കുന്നൂ, നേരത്തേ സ്റ്റോക്ക് ചെയ്ത് വച്ച മൊത്തം ശ്വാസം വിടുന്നു.
ഒരു വിധത്തില്‍ ഹോട്ടലിലെത്തിപ്പെട്ട കാര്യം വീട്ടിലേക്കും, വെള്ളവണ്ടി കണ്ടുപിടിച്ച കാര്യം ചൈനക്കാരന്‍ ക്ലൈയന്റിനേയും ഫോണ്‍ വിളിച്ചറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു അതുകൊണ്ട് ഇനിയിന്ന് വിശ്രമിച്ചോളൂ നാളെ ഓഫീസില്ല, രാവിലെ കാണാം, പുറത്ത് പോവാം എന്നും പറഞ്ഞ് ചൈനക്കാരന്‍ വെച്ചു. വൗ അപ്പോള്‍ നാളെം മറ്റന്നാളും ചാത്തനെ അമേരിക്ക ചുറ്റിക്കാണാന്‍ കൊണ്ട് പോവാന്‍ അങ്ങേരു വരും!! ആരെടാ പണ്ട് ചൈനയുമായി യുദ്ധം നടത്തിയത് നെഹൃവോ ശാസ്ത്രിയോ. അവരുടെ ഭാഗ്യത്തിനാ തട്ടിപ്പോയത്. ഇല്ലേല്‍ തിരിച്ചു വരുമ്പോള്‍ ചാത്തന്‍ കാണിച്ചു തന്നേനെ.
ഹോട്ടലില്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് ഉണ്ട്. നാളെ നാളെ നാളെ എന്ന് പാട്ടും പാടി, മുറി ഒരു വിഹഗ വീക്ഷണം നടത്തി. നല്ല സൂപ്പര്‍ കിടക്ക മൊത്തം സ്പ്രിംഗ് ആക്ഷന്‍ രണ്ട് പുതപ്പ്, കൂട്ടിന് കുറേ തലയിണകള്‍. മുറിയുടെ ഒരു ചുവരിന്റെ പകുതി ഗ്ലാസാ, സായിപ്പും മദാമ്മേം ഒന്നിച്ചെങ്ങനെ ഇതില്‍ കിടക്കും?. കര്‍ട്ടന്‍ മൊത്തം വലിച്ചിട്ടു. റൂം ഹീറ്റര്‍ ഉണ്ട് അതില്‍ പിടിച്ച് തിരിച്ച് കേടാക്കാന്‍ ശ്രമിച്ചു ഒന്നും നടന്നില്ല. സായിപ്പിനു ബുദ്ധിയുണ്ട്. വാതിലിനു തൊട്ട് ഒരു കൊച്ച് മുറി പോലെ ഒരു അലമാര അതില്‍ അയണിംഗ് ടേബിള്‍. എവിടെയോ തൊട്ടപ്പോള്‍ അതുരുണ്ട് താഴെ വന്നു. തിരിച്ച് കയറ്റാന്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തി ഒരു രക്ഷേമില്ല. വല്ലവരേം സഹായത്തിന് വിളിക്കാനും പറ്റൂല. അയണിംഗ് ടേബിള്‍ തിരിച്ച് കയറ്റിയാലേ വാതില്‍ തുറക്കാന്‍ പറ്റൂ. പണ്ടെങ്ങാണ്ട് ഒരു സ്റ്റെപ്പ് ലാഡറിന്റെ കഥ പഠിച്ചിട്ടുണ്ട് ഒരേ സമയം അയണിംഗ് ടേബിളും ഗോവണിയും വേറേ എന്തോ ഒരു സാധനവും കൂടി ആയി ഉപയോഗിക്കാവുന്ന ഒരു മള്‍ട്ടിപര്‍പ്പസ് സാധനം. അതെവിടെയൊക്കെയോ തൊട്ടാല്‍ ഒരുപകരണത്തില്‍ നിന്നു മറ്റൊന്നാവും. അയണിംഗ് ടേബിളിന്റെ എല്ലാ ഭാഗവും തൊട്ടു. ഒരു രക്ഷേമില്ല. അവസാനം ദേഷ്യത്തില്‍ അതിന്റെ കാലിനിട്ടൊരു ചവിട്ട്! ദേ അത് പൂര്‍വ്വ സ്ഥിതി പ്രാപിച്ചു. സ്വസ്ഥം. പ്രൊജക്റ്റ് ലീഡിനു അമേരിക്കന്‍ എക്സ്പ്രസ് കാര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ല എന്നും പറഞ്ഞ് ഒരു ഇമെയിലും അയച്ച് കിടക്കയിലേക്ക് ചെരിഞ്ഞു.
ക്‍ര്‍ണീം ക്‍ര്‍ണീം. ഫോണടിക്കുന്നു. രാത്രി രണ്ട് മണി കഴിഞ്ഞുകാണും. എന്നെ! ഇവിടെ! ആര്! ക്രെഡിറ്റ് കാര്‍ഡ്കാരോ, ബാങ്ക് ലോണ്‍കാരോ മൊബൈല്‍ ഫോണ്‍കാരോ ചാരന്മാരെ വിട്ടിരുന്നോ പിന്നാലെ? ക്ഷീണം കാരണം കണ്ണേ തുറക്കുന്നില്ല. തപ്പിത്തടഞ്ഞ് ഫോണെടുത്തു. ഇന്ത്യേന്ന്! അമേരിക്കന്‍ എക്സ്പ്രസ് കാര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ കാരന്‍. അവന്റെ പത്ത് തലമുറയെ മനസ്സില്‍ തെറിപറഞ്ഞു. സംഭവം ശരിയാക്കിയിട്ടുണ്ട് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ %@@&^%%&%#&*&$*%&^%&. അവനെ ഒരുവിധം പല്ലും കടിച്ച് സമാധാനിപ്പിച്ച് വീണ്ടും കിടന്നു. അടുത്ത ഫോണ്‍ പ്രൊജക്സ്റ്റ് ലീഡിന്റെ വക സംഭവം ശരിയാക്കിയിട്ടുണ്ട് ഒന്നും പേടിക്കണ്ടാന്ന്. ലീഡായിപ്പോയി. സന്തോഷം ഇനി ഞാന്‍ ഉറങ്ങട്ടെ. ദേ അടുത്ത ഫോണ്‍ എച്ച് ആര്‍ മാനേജരുടെ വഹ എല്ലാം ശരിയാക്കിയിട്ടുണ്ട് അവരു വിളിച്ചില്ലേ എന്ന്. വന്ന് ഒന്നാം ദിവസം തന്നെ ഫോണ്‍ എടുത്തെറിഞ്ഞ് കേടാക്കി എന്ന് സല്‍പേര് വാങ്ങിക്കാന്‍ ആഗ്രഹമില്ലാത്ത കാരണം റിസീവറെടുത്ത് ദൂരെ മാറ്റിവച്ച് ഉറങ്ങാന്‍ തുടങ്ങി. അടുത്ത ഫോണ്‍!, രണ്ട് ഫോണുള്ള കാര്യം ഓര്‍ത്തില്ല!, അതു കുറച്ചകലെയാണ് ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ചെന്ന് എടുത്തു. വീണ്ടും ലീഡ്. എല്ലാം ശരിയാക്കിയെന്ന് കസ്റ്റമര്‍ കെയര്‍ അങ്ങേരെ വിളിച്ചു പറഞ്ഞത് അറിയിക്കാന്‍ വിളിച്ചതാണ്. വരാനുള്ളത് അമേരിക്കേലു ഫ്ലൈറ്റ് പിടിച്ചാണേലും വരും.
നാട്ടിലെ പരപരാന്ന് വെളുക്കുന്ന സമയത്ത് അമേരിക്കയില്‍ ഇത്തിരി നേരത്തേ ചറപറാന്ന് വെളുത്തു. പെട്ടന്ന് റെഡിയായി. പ്രാതല്‍ ഹോട്ടലീന്ന് ഫ്രീ ആണ്. അണ്ണാന്‍ കുഞ്ഞിനെ മരംകേറ്റവും, ഓസ് ശാപ്പാട് തിന്നാന്‍ മലയാളിയേയും ആരെങ്കിലും പഠിപ്പിക്കണോ. ഡൈനിംഗ് ഹാളില്‍ അവിടവിടെ ചില കിളവന്‍ സായിപ്പന്മാരും മദാമ്മമാരും അതും ഇതും കൊറിച്ചോണ്ട് കത്തിയടിക്കുന്നു. എന്തു തിന്നണം എവിടെ തുടങ്ങണം, ഏതോക്കെ വെജ് നോണ്‍വെജ് ഒന്നും പിടിയില്ല. കുറച്ച് ബ്രഡ് കഷ്ണങ്ങളും ജാമും കണ്ടു. ബാക്കിയൊന്നും ഒരു പിടീമില്ല. ചിലരു ഒരു തരം മാവ് മെഷീനില്‍ കോരിയൊഴിച്ച് വേഫര്‍ ആക്കി തിന്നുന്നു. എന്തായാലും ഒന്ന് കണ്ട് പരിചയിച്ചിട്ടു മതി. ഹയ്യടാ ദേ കിടക്കുന്നു ഓംലെറ്റ് മുറിച്ചിട്ട പോലെ ഒരു സാധനം, എന്തായാലും മുട്ടയാണ് പേരെന്തോ ഫ്രഞ്ചാണ് അടുത്ത് തന്നെ സോസ് പോലെ ഒരു സാധനോം റ്റൊമാറ്റോ എന്നെഴുതിയിട്ടുണ്ട്. രണ്ടും പ്ലേറ്റ് നിറയെ കോരിയെടുത്തു. പാല്‍ തന്നെ മൂന്ന് വിധം നോര്‍മല്‍, ലോ ഫാറ്റ് , ഫാറ്റേയില്ലാത്തത്. മൂന്നും ടെസ്റ്റ് ചെയ്തു ആദ്യത്തേത് പാലിന്റെ ഇത്തിരി ചൊവേം മണോം ഒക്കെയുണ്ട്. രണ്ടാമത്തേത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരുസ്പൂണ്‍ പാല്‍ ചേര്‍ത്തതാവാം, മൂന്നാമത്തേതിനു ആ നേരിയ വെള്ളനിറം എങ്ങനെ കിട്ടി എന്നത് കണിയാന്‍ വന്ന് ഗണിച്ചാല്‍ പോലും പറയാന്‍ പറ്റൂല. റ്റൊമാറ്റോ സോസ് ഫ്രിഡ്ജീന്ന് തക്കാളിയെടുത്ത് ചുമ്മാ മുറിച്ചിട്ടതാണെന്ന് തോന്നുന്നു. മുട്ടയ്ക്കിത്തിരി ചൂടുള്ളതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.
ഒരു ഇന്ത്യക്കാരി പെണ്‍കൊച്ച്! അവളു ഏതാണ്ട് മിക്സ്ചറു മാതിരിയുള്ള കുറേ സാധനം ഒരു ടാപ്പ് തിരിച്ച് എടുക്കുന്നു അതില്‍ പാലൊഴിക്കുന്നു സ്പൂണ്‍ വച്ച് കഴിക്കുന്നു.. ഓഹോ അപ്പോള്‍ അതങ്ങനെയാണ് കഴിക്കേണ്ടത്. പിന്നെ ബാക്കിയുള്ളത് പഴങ്ങളും ജ്യൂസും മാത്രം അതിപ്പോള്‍ ഓറഞ്ച് മാത്രേ കുടിക്കാന്‍ പറ്റുന്ന ജ്യൂസ് ഉള്ളൂ. അതിനിത്തിരി കൈപ്പാണെങ്കിലും കഴിക്കാം. പിന്നെ പഴങ്ങളും കൂടി തിന്നാന്‍ സ്ഥലമില്ല. ആരോ ഒരു ഓറഞ്ചെടുത്ത് റൂമിലേക്ക് കഴിക്കാന്‍ പോകുന്നത് കണ്ടു. പരിണിതഫലം - രണ്ടാഴ്ച കഴിഞ്ഞ് ചാത്തന്‍ നാട്ടിലേക്ക് തിരിച്ച് വിട്ടപ്പോള്‍ ഫ്രിഡ്ജിലിരുന്ന് ചീഞ്ഞ ഓറഞ്ചുകളും ആപ്പിളുകളും ക്ലീന്‍ ചെയ്യാന്‍ വന്നവന്‍ ഒരു മിനി ലോറി വിളിച്ചുകാണും. കഴിച്ചില്ലെങ്കിലും മുടിപ്പിക്കാതെ വരാന്‍ പറ്റുമോ?
പെണ്‍കൊച്ച് ചാത്തനെ കണ്ടിട്ടും വല്യ മൈന്‍ഡില്ല. മലയാളിയല്ല, തല കണ്ടാലറിയാം എണ്ണ കാറോടിക്കാനും ചിക്കന്‍ പൊരിക്കാനുമുള്ളതാണെന്ന്. ചാത്തനും മൈന്‍ഡ് ചെയ്തില്ല. അബദ്ധങ്ങള്‍ കൂടാതെ കഴിഞ്ഞ് കൂടാന്‍ പഠിച്ചിട്ട് സംസാരിക്കാം. ഭക്ഷണ ശേഷം ഓവര്‍കോട്ടിന്റെ പോക്കറ്റുകളില്‍ നിറച്ച പഴങ്ങളുമായി. തിരിച്ച് റൂമിലെത്തി. കാഴ്ച കാണിക്കാന്‍ വരാമെന്നേറ്റ ചൈനക്കാരനേം പ്രതീക്ഷിച്ചിരിപ്പായി.
ഓടോ: ഈ എഴുതിയതിലൊന്നുമില്ലേലും ഇതൊക്കെ മറക്കുന്ന കാലത്ത് സ്വന്തം വായിച്ച് ഓര്‍ക്കാലോന്ന് വച്ച് എഴുതിയതാ. തൊട്ട് മുകളിലുള്ള പാരഗ്രാഫിലെ ചൈനക്കാരനെ പറ്റി ഒരു വാക്ക്. അമേരിക്കയില്‍ ഒരു യൂസ് ആന്റ് ത്രോ സംസ്കാരം ഉണ്ടെന്ന് കേട്ടിരുന്നെങ്കിലും ഇങ്ങോരത് പ്രാവര്‍ത്തികമാക്കുന്നത് നേരില്‍ കണ്ടു. രണ്ടാഴ്ച മൊത്തം(1 ദിവസം ഒഴികെ എന്നും ഞങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്) എല്ലാദിവസവും ഒരേ ഷര്‍ട്ട് ഒരേ പാന്റ്!!! അതു കീറിപ്പോകുന്നതുവരെ പണ്ടാരക്കാലന്‍ ഉപയോഗിക്കുമെന്നാ തോന്നുന്നത്!!!.
കൊറോണ ചൊല്ലുകൾ
4 years ago
31 comments:
കുറച്ച് അമേരിക്കന്‍ വിശേഷങ്ങള്‍ കൂടി 2 ഭാഗത്തില്‍ നിര്‍ത്തണമെന്ന് കരുതിയതാ പക്ഷേ.... ചുമ്മാതല്ല 2008 ലെ ആ 2 ആഴ്ചയ്ക്ക് ശേഷം കടല് കടക്കാത്തത്. എവന്‍ വല്ല മഹാഅമേരിക്കം(കട് മഹാഭാരതം) എഴുതി എന്നെ നാറ്റിച്ചേക്കുമെന്ന് അമേരിക്കാക്കാരു വിചാരിച്ചു കാണും.
വെറുതേ എഴുതിയതാണേലും പ്രയോഗങ്ങള്‍ പലതും ചിരിപ്പിച്ചു.
എന്നിട്ട് ചൈനക്കാരന്‍ എപ്പോ വന്നു... ഏതൊക്കെ സ്ഥലത്ത് കൊണ്ടു പോയി... ഇതൊക്കെ ഇനിയെപ്പഴാ എഴുതുന്നേ?
ചാത്തന്റെ വിശേഷങ്ങള്‍ ബഹുരസം. ഞാനും ഇവിടെ വന്ന സമയത്ത് പ്രൊജക്റ്റ് നടത്തുന്ന കമ്പനിക്കാരന്‍ എടുത്തു തന്ന ഒരു ബെഡ് ആന്‍ഡ് ബ്രയ്ക്ഫാസ്റ്റില്‍ ആണ് താമസിച്ചത്. ഉച്ചക്കും വൈകുന്നേരവും ഒന്നും കിട്ടാത്തത് കൊണ്ട് ഞങ്ങള്‍ രണ്ടു പേരും കൂടെ രാവിലെ മുതലാക്കാന്‍ ശ്രമിച്ചു..എവിടെ? അവസാനം അടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ലോങ്ങ് ലൈഫ് പാലും ഒരു പാക്കറ്റ് ആപ്പിളും വാങ്ങി പത്ത് ദിവസം അവിടെ കഴിച്ചുകൂട്ടി. . ശേഷം ചരിത്രം ഇവിടെ ഉണ്ട് .. !! http://kochchumon.blogspot.com/2009/01/blog-post_5750.html
കലക്കി!!ബാകി കാത്തിരിയ്കുന്നു
ചാത്തന്റെ പോസ്റ്റ് കണ്ടില്ലല്ലോ എന്ന് വിചാരിച്ചതെ ഉള്ളൂ....പുതു വര്‍ഷത്തിലെ ആദ്യ പോസ്റ്റ് കൊള്ളാം.
നല്ല ഫ്ലോ ഉണ്ട്. വേഗം വേഗം എഴുതെന്നെ..
നര്‍മ്മം എന്ന ലേബല്‍ കൊടുക്കാതിരുന്നത് പേടിച്ചിട്ടാണോ? :)
ഹഹ...രണ്ടാഴ്ചെം മെനുവില്‍ മാറ്റവില്ലാരുന്നോ ചാത്താ...
അവിടെ ചെന്നിട്ടു..സൂഷി ഒക്കെ കഴിച്ചോ .
ഏതായാലും ഇത് വളരെ നന്നായി.
രണ്ടാഴ്ച മൊത്തം(1 ദിവസം ഒഴികെ എന്നും ഞങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്) എല്ലാദിവസവും ഒരേ ഷര്‍ട്ട് ഒരേ പാന്റ്!!! അതു കീറിപ്പോകുന്നതുവരെ പണ്ടാരക്കാലന്‍ ഉപയോഗിക്കുമെന്നാ തോന്നുന്നത്!!!.
kalakkiii annnaaaaa...............
ശ്രീ: പറഞ്ഞ സമയത്ത് തന്നെ വന്നു പക്ഷേ....
ബോണ്‍സ്: കാശ് കൊടുത്ത് വാങ്ങിത്തിന്നത് ഉച്ചയ്ക്ക് മാത്രം.
Captain Haddock:നന്ദി ബാക്കിയും എഴുതും എപ്പോള്‍ എന്ന് പറയാന്‍ പറ്റൂല.
കൂട്ടുകാരന്‍: ഇനിയിപ്പോള്‍ പോസ്റ്റ് കാണൂലല്ലോ എന്ന് വിചാരിച്ചോ കുഞ്ഞിച്ചാത്തന്‍ ബാംഗ്ലൂര്‍ എത്താനായി.
കുമാരന്‍സ്: നന്ദി, ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് പോസ്റ്റിടുന്ന സ്വഭാവം എത്രകാലം ഉണ്ടെന്ന് നോക്കട്ടെ.
വാളേട്ടോ: സത്യങ്ങള്‍ പരസ്യമാക്കുന്നോ?
കണ്ണനുണ്ണി:: രണ്ടാഴ്ചയ്ക്ക് ശേഷം മാറി. സൂഷി കഴിച്ചില്ല.
മിനിടീച്ചര്‍: എഴുതിയതോ അനുഭവമോ?
കിച്ചു:നന്ദി വീണ്ടും വരിക.
കല്യാണം കഴിഞ്ഞാല്‍ ബ്ലോഗ് എഴുത്ത് കുറയുമെന്നും ആ ജോത്സ്യന്‍ പറഞ്ഞിരുന്നോ? എന്തായാലും അടുത്തടുത്ത് രണ്ടു പോസ്റ്റ് കണ്ടപ്പോള്‍ ഒരു സന്തോഷം ....
backy vegam venam :)
ഓ.. രണ്ടാംഭാഗം വന്നോ? ചാത്തന്‍ അമേരിക്കയില്‍ എത്തിയതിന് ശേഷം ഒബാമക്ക് സമാധാനത്തിനുള്ള നോബല്‍ പ്രേസ് കിട്ടിയ വിവരം ടി.വിയില്‍ ഫ്ലാഷ് ന്യൂസ് കണ്ടോണ്ട് വായിച്ച ഒന്നാം ഭാഗം ഓര്‍മയുണ്ട്. (കുട്ടിച്ചാത്തസാന്നിധ്യമുണ്ടായിട്ട് കൂടി അമേരിക്കയെ സമാധാനപരമായി മുന്നോട്ട് കൊണ്ടുപോയ ബരാക്ക് ഒബാമ ആ അവാര്‍ഡ് അര്‍ഹിക്കുന്നു എന്ന് ഇപ്പോ തോന്നുന്നു....).
ക്വിസ്:
ചോദ്യം:
“ചാത്തന്‍ ചാത്തനേറുകളൊന്നും നടത്താതെ, അമേരിക്കയെ പീസ് പീസാക്കാതെ പീസ്‌ഫുള്ളായി അവിടം സന്ദര്‍ശ്ശിച്ചതിന് പ്രത്യുപകാരമായി ബരാക് ഒബാമ കേരളത്തില്‍ ചാത്തന്റെ നാടായ കണ്ണൂര്‍ സന്ദര്‍ശ്ശിക്കാന്‍ തിരുമാനിച്ചാല്‍ എന്തു സംഭവിക്കും??“
ഉത്തരം:
ഏയ് പ്രത്യേകിച്ചൊന്നും സംഭവിക്കൂല്ല.
എന്നാലും... മ്മടെ മുഖ്യമന്ത്രി അച്ചുമാമന്‍ പറയും: “ബാരാക്ക് ഒബാമ വരുന്നു പോ......ലും!!!!! വ....ന്നോ.....ട്ടേഏഏഏ...., പക്ഷെ.. ബരാക്ക് ഒബാമയെ കണ്ണൂരില്‍ പുറത്തിറക്കില്ല, അങ്ങേര്‍ ബാരക്കിലിരിക്കേണ്ടിവരും.......!!!”
ഡാാാാാ..........ചാത്താാാാാാാ.... :( :(
<<റൂം ഹീറ്റര്‍ ഉണ്ട് അതില്‍ പിടിച്ച് തിരിച്ച് കേടാക്കാന്‍ ശ്രമിച്ചു ഒന്നും നടന്നില്ല.....>>
<<വന്ന ഒന്നാം ദിവസം തന്നെ ഫോണ്‍ എടുത്തെറിഞ്ഞ് കേടാക്കി എന്ന് സല്‍പേര് വാങ്ങിക്കാന്‍ ആഗ്രഹമില്ലാത്ത കാരണം....>>
കുരുത്തംകെട്ടവനേ, വഞ്ചകാ.. ദേശദ്രോഹീ.....! ..ഹും! &^$
നഗ്ന-ദുഃഖ-സത്യവും ജില്ലാപഞ്ചായത്തിന്റെ ഉത്തരവും: ‘ഒരു ഡൂക്കിലി ഹീറ്റര്‍ പോലും പിടിച്ച് തിരിച്ച് കേടാക്കാന്‍ പറ്റാത്ത ഈ ചാത്തന്‍ കണ്ണൂരുകാര്‍ക്കൊരു അപവാദമാണു‘. നിനക്ക് ജില്ലയില്‍ ഊരുവിലക്ക് കല്‍പ്പിച്ചതായി പ്രഖ്യാപിക്കുന്നു. ഇനി ചാത്തച്ചനെ (ന്ന്വച്ചാ ചാത്തന്റെ അച്ഛന്‍) കൂട്ടി വന്നിട്ട് ജില്ലയില്‍ കയറിയാ മതി... ഹും!!
പിന്നെ, <<തല കണ്ടാലറിയാം എണ്ണ കാറോടിക്കാനും ചിക്കന്‍പൊരിക്കാനുമുള്ളതാണെന്ന്....>>
മാത്രമല്ല, എണ്ണ കണ്ണിലൊഴിക്കാനും കൂടിയുള്ളതാണ് ചാത്താ....! പോക്കറ്റ് കാലിയായി, ഒന്നാംതീയതിയാവാന്‍, സാലറികിട്ടുന്നതും നോക്കിയാണ് എണ്ണയുടെ ഈ കണ്ണില്‍ യൂസേജ്....
പിന്നെ, ആ ഓഫ് ഇഷ്ടപ്പെട്ടു. :) ഏക്ച്വലി, അയാള്‍ ഇട്ടിരിക്കുന്ന ഡ്രസ്സുകള്‍ ചൈനയില്‍ നിന്ന് വാങ്ങിയതായിരിക്കും. പാന്റൊക്കെ അലക്കിയാല്‍ ചിലപ്പോ ട്രൌസറായി മാറിയേക്കാം... അതോണ്ട് ഒന്നാം വാരമോ രണ്ടാം വാരമോ വിജയകരമായി ഇട്ട് പ്രദര്‍ശ്ശിപ്പിച്ച ശേഷം, ‘യൂസ് & ത്രോ‘ തന്നെ ബെറ്റര്‍..! ജയ് ചൈന....!
-അഭിലാഷങ്ങള്‍
അക്രമം തന്നെ! പരാക്രമം !!! ഹ..ഹ..ഹ..
ചില പ്രയോഗങ്ങൾ കിടിലൻ !
ചാത്താ, ആദ്യത്തേനെക്കാള്‍ കലക്കി.
തലകണ്ടാലറിയാം എണ്ണ തേക്കാനും ചിക്കന്‍ പൊരിക്കാനും, അതിലൊക്കെ മൊത്തം മാപ്പിന്റെ ഏരിയല്‍ വ്യൂവിലൂടെയാ പെന്‍സില്‍ ഓടിക്കേണ്ടത് ഇതിപ്പോള്‍ അതിന്റെ ഒരു സൈഡില്‍ ഇറക്കി വിട്ടിരിക്കുകയല്ലേ, ആരെടാ പണ്ട് ചൈനയുമായി യുദ്ധം നടത്തിയത് നെഹൃവോ ശാസ്ത്രിയോ. അവരുടെ ഭാഗ്യത്തിനാ തട്ടിപ്പോയത്,വരാനുള്ളത് അമേരിക്കേലു ഫ്ലൈറ്റ് പിടിച്ചാണേലും വരും...
ഇമ്മാതിരി കുറേ പ്രയോഗങ്ങള്‍!!
തകര്‍ത്തു.
ദെന്‍ വെന്‍ നെക്സ്റ്റ്??
കുട്ടിച്ചാത്തന്റെ പോസ്റ്റ് ഇല്ലാത്തതെന്താ എന്ന് വിചാരിച്ചിരിക്കയായിരുന്നു.
കൊള്ളാം, ചില പ്രയോഗങ്ങളൊക്കെ അതി ഗംഭീരമായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.
നല്ലൊരു പുതുവർഷം നേരുന്നു.
ബാക്കി പോരട്ടെ !!
ചാത്തനിയാ ഇന്നാണ് ഇബിടെ .. ഈ പോസ്റ്റ് മാത്രല്ല പഴേതൊക്കെ വായിച്ചു ...
വല്യിഷ്ടായി പ്രത്യേകിച്ച് ദോശ പോസ്റ്റ് ....
ഇനീം വരാം,,,,
ചൈനക്കാരനെ നമ്പിയാൽ നമ്പിയോൻ__ __ മോ??? ഹഹഹ
ചാത്തനേറ് പല ബ്ലോഗുകളിലും കമന്റായി കണ്ടു....ഇവിടെ അടുത്ത ചാത്തനേറ് പോസ്റ്റായി ഉടന്‍ പ്രതീഷിക്കുന്നു....
ashamasakal.............
chathanerinu thiricheru: kalakkitto..chathaa...
"കാര്യം ഒന്നുമില്ല..എന്നാല്‍ കുറേയുണ്ടുതാനും."
ഈ ഒരൊറ്റ പോസ്റ്റ് കൊണ്ട് എന്നെ ചാത്തന്റെ ഫാനാക്കി കളഞ്ഞല്ലോ ചാത്താ..ഈ ബ്ലോഗില്‍ വല്ല കൂടോത്രം (ഐ മീന്‍, ചാത്തന്‍ സേവ) ചെയ്തിട്ടുണ്ടോന്നാ ഇപ്പ എന്റെ ഒരു സംശയം!!!
നവരുചിയന്‍, ഷെര്‍ലക്, അഭിലാഷങ്ങള്‍, വശംവദന്‍, അരുണ്‍, Echmu Kutty, ടോംസ്, ചേച്ചിപ്പെണ്ണ്, രഘു, കിച്ചന്‍, jayarajmurukkumpuzha, INTIMATE STRANGER, വായാടി എന്നിവര്‍ക്കുള്ള നന്ദിപ്രകാശനം ചടങ്ങ്. :)
സൂപ്പര്‍ ഫാസ്റ്റീന്റെ സ്പീഡ് ഫീലു ചെയ്യുന്ന അവസാന ഭാഗം ഇറങ്ങിക്കഴിഞ്ഞു.
തല കണ്ടാലറിയാം.. എണ്ണ കാറോടിക്കാനും, തല പൊരിക്കനുള്ളതുമാണെന്ന്... കലക്കി മച്ചാ.... :)
ചാത്താ…
വളരെ വൈകിയാണു എന്റെ കണ്ണില് ചാത്തനേറ് വന്ന് പെട്ടെതു. അതിന്റെ ദെണ്ണം തീറ്ത്തതു ഒറ്റ ഇരിപ്പിനു കുറെ ചാത്തനേറ് വായിച്ചാണ്.
ശെരിക്കും ഇന്റെരെസ്റ്റിങ് ആണു.
ചാത്തനു ഇനിയും ഇനിയും ഇമ്മാതിരി അനുഭവങ്ങള് ധാരാളം ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു… ഒപ്പം അവയൊക്കെ വെഗം വെഗം എഴുതാന് പറ്റണെയെന്നും പ്രാറ്ത്തിക്കുന്നു….
( എന്റെ മനസ്സ് വളരെ ശുദ്ധ്മാണ്…! )
എന്താ പുതിയതൊന്നും പോസ്റ്റാത്തത്? സ്റ്റോക് തീര്‍ന്നോ? എല്ലാം വായിച്ചു തീര്‍ത്തു ട്ടോ. അതോ ഇനി മന്ത്രവാദം തുടങ്ങണോ ഒരെണ്ണം പോസ്റ്റാന്‍...?!
വായിച്ചു രസിച്ചു.ചാത്താ.ഒരു സംശയം.
ഫ്രിഡ്ജിലിരുന്ന് ആപ്പിളും ഓറഞ്ചും ചീഞ്ഞു പോയെന്ന് പറഞ്ഞത്??????????????
Post a Comment